നത്തിംഗിന് വൈകി ഉദിച്ച ബുദ്ധി; ഈ അഡാർ ഫോണിൽ സർപ്രൈസ് മാറ്റം, ഡിസൈൻ കൊണ്ട് ഞെട്ടിക്കും
വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിച്ച ബ്രാൻഡുകളിൽ ഒന്നാണ് നത്തിംഗ്. വൺ പ്ലസിന്റെ വിജയത്തിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുമായി തുടങ്ങിയ ഈ ബ്രാൻഡ് ഇന്ന് നിലവിൽ തങ്ങളുടെ ഗണ്യമായ പോർട്ട്ഫോളിയോയിൽ നിന്ന് കൊണ്ട് തന്നെ ധാരാളം ഉപഭോക്താക്കളെ ഉണ്ടാക്കി എടുക്കുന്നതിൽ മിടുക്ക് കാട്ടിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ അവരുടെ ഓരോ മോഡലും വരുമ്പോഴും ആഘോഷമായാണ് ആരാധകർ വരവേൽക്കാറുള്ളത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായാണ് കമ്പനി ഒരു പ്രഖ്യാപനം നടത്തിയത്. ഈ വർഷം പുറത്തിറക്കിയ മുൻനിര മോഡലായ നത്തിംഗ് ഫോൺ 2 എയുടെ നീല വകഭേദം പ്രഖ്യാപിച്ചിരിക്കുകയാണ് അവർ ഇപ്പോൾ.

നേരത്തെ ഈ ഫോണിന്റെ വെള്ള, കറുപ്പ് നിറങ്ങൾ ആയിരുന്നു ലഭ്യമായിരുന്നത്. അതിലേക്കാണ് ഇത് കൂട്ടിച്ചേർക്കുന്നത്. മെയ് രണ്ടാം തീയതി മുതൽ വേരിയന്റ് വിൽപ്പന ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഏറ്റവും പുതിയ വേരിയന്റിന് 20000 രൂപയിൽ താഴെ മാത്രമേ വില ഉണ്ടാകൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
പുതിയ വേരിയന്റിന് മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ മാറ്റമൊന്നും ഇല്ലെന്നതാണ് പ്രത്യേകത. ബാക്കി എല്ലാ കാര്യത്തിലും വൺ പ്ലസിന്റെ മാതൃ മോഡലിന്റെ ഗുണങ്ങൾ തന്നെയാണ് ഇതിനുമുള്ളത്. ചില പ്രത്യേക ബാങ്ക് കാർഡ് ഉള്ള ആളുകൾക്ക് മെയ് 3ന് നടക്കാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിൽ 2,000 രൂപ കിഴിവ് ലഭിക്കും. ഇതടക്കം ആയിരിക്കും വില ഇരുപത്തിനായിരത്തിൽ താഴെ ആവുമെന്നാണ് കരുതുന്നത്.
നത്തിംഗ് ഫോൺ 2എ
മീഡിയടെക് ഡൈമൻസിറ്റി 7200 പ്രോ SoC ആണ് ഇതിന്റെ പ്രൊസസർ. ഒരു AMOLED ഡിസ്‌പ്ലേയും ഇതിനൊപ്പമുണ്ട്. പിന്നിൽ ഡ്യുവൽ 50 മെഗാപിക്‌സൽ ക്യാമറകൾ ഉണ്ട് കൂടാതെ IP54-റേറ്റഡ് ബിൽഡുമുണ്ട്. ലൈറ്റ് കോൺഫിഗറേഷനുകളുടെയും ഫംഗ്‌ഷനുകളുടെയും ഒരു പുതിയ ട്രയോ ഉപയോഗിച്ച് കമ്പനിയുടെ വ്യാപാരമുദ്രയായ ഗ്ലിഫ് ഇന്റർഫേസ് നത്തിംഗ് ഫോൺ 2എ നന്നായി ഒരുക്കി എന്നതാണ് ഫോണിനെ കൂടുതൽ ഭംഗി ഉള്ളതാക്കുന്നത്.
45W ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള ഫോൺ 2എയിൽ 5,000mAh ബാറ്ററി ആണുള്ളത്. ഇത് ഫോൺ ഒന്നിന്റെ 4,500mAh ബാറ്ററി യൂണിറ്റ്, ഫോൺ 2ന്റെ 4,700mAh ബാറ്ററി യൂണിറ്റ് എന്നിവയെക്കാൾ ശക്തമായ മാറ്റം അടയാളപ്പെടുത്തുന്നു. ഒറ്റ ചാർജിൽ തുടർച്ചയായി രണ്ട് ദിവസം വരെ ബാറ്ററി യൂണിറ്റ് പ്രവർത്തിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.












Click it and Unblock the Notifications