ബജറ്റ് ഫോൺ പ്രേമികളേ ഇതിലേ ഇതിലേ..; നത്തിംഗ് നിങ്ങൾക്കായി ഒരുക്കുന്നു ഫോൺ 2എ പ്ലസ്, ആരും ഞെട്ടും
ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചെറുതും വലുതുമായ കമ്പനികൾ വിവിധ സെഗ്‌മെന്റുകളിൽ പരസ്‌പരം മാറ്റുരക്കുകയാണ്. അവിടെ നിലനിൽക്കാൻ വേണ്ടി പാടുപെടുകയാണ് കൊച്ചു കമ്പനികൾ. എന്നാൽ താരതമ്യേന പുതുമുഖങ്ങൾ ആയിട്ട് കൂടി തങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കി എടുക്കാനും ശക്തമായ പിന്തുണ സൃഷ്‌ടിക്കാനും കഴിഞ്ഞൊരു ബ്രാൻഡ് ആണ് നത്തിംഗ്.
അവരുടെ ഫോണുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. അടുത്തിടെ ബ്രാൻഡ് അവതരിപ്പിച്ച ഫോണുകളെല്ലാം വിപണിയിൽ ചൂടപ്പം പോലെയാണ് വിറ്റുപോയത്. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലേക്ക് മറ്റൊരു ഫോൺ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നത്തിംഗ് ഇപ്പോൾ. അവരുടെ സുപ്രധാന മോഡലുകളിൽ ഒന്നായ നത്തിംഗ് ഫോൺ 2എയുടെ വേരിയന്റ് എന്ന് വിളിക്കാൻ കഴിയുന്ന ഫോൺ 2എ പ്ലസ് ആണ് അവർ അവതരിപ്പിക്കുന്ന പുതിയ ഫോൺ.

അവരുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ നത്തിംഗ് ഫോൺ 2എ പ്ലസ് ഇന്ത്യയിൽ ജൂലൈ 31ന് ലോഞ്ച് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഫോണിന്റെ വിശദാംശങ്ങൾ പരമാവധി രഹസ്യമാക്കി വയ്ക്കാൻ തന്നെയാണെന്ന് തോന്നുന്നു നത്തിംഗ് തീരുമാനിച്ചിരിക്കുന്നത്. കാരണം ഔദ്യോഗികമായി അവർ ഈ മോഡലിന്റെ വിവരങ്ങളൊന്നും കാര്യമായി പുറത്തുവിട്ടിട്ടില്ല.
എങ്കിലും ചില വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 2എ മോഡലിനേക്കാൾ 10 ശതമാനം വേഗതയുള്ള 3.0GHz-ൽ ക്ലോക്ക് ചെയ്യുന്ന ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7350 ചിപ്‌സെറ്റാണ് നത്തിംഗ് ഫോൺ 2എ പ്ലസിൽ നൽകിയിരിക്കുന്നത്. ഗ്രാഫിക്‌സ്-ഇൻ്റൻസീവ് ടാസ്‌ക്കുകൾക്കായി, മാലി-ജി610 എംസി4 ജിപിയുവിനൊപ്പം ഫോൺ വരും, ഇത് 30 ശതമാനം അധികവേഗതയുള്ളതാണെന്ന് പറയപ്പെടുന്നു.
12 ജിബി റാമും 20 ജിബി റാം വിപുലീകരണത്തിനുള്ള പിന്തുണയും ഈ ഫോണിൽ നത്തിംഗ് നൽകിയിട്ടുണ്ടാവും. എന്നാൽ ഇതിനപ്പുറം മറ്റ് വിവരങ്ങളൊന്നും കമ്പനി പങ്കുവച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വരും ദിവസങ്ങളിൽ ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നത്തിംഗ് അറിയിച്ചേക്കും. നിലവിൽ മുൻ മോഡലായ നത്തിംഗ് ഫോൺ 2എയുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ വരാനിരിക്കുന്ന ഫോണിന്റെ ഏറെക്കുറെ രൂപം മനസിലാക്കാം.
നത്തിംഗ് ഫോൺ 2 എ ഫീച്ചറുകൾ
1080x2412 (FHD+) റെസല്യൂഷൻ ഉള്ള ഒരു AMOLED പാനൽ ആണ് നത്തിംഗ് ഫോൺ 2എയിൽ ഫീച്ചർ ചെയ്യുന്നത്. ഇത് 50എംപി+50എംപി ക്യാമറ സജ്ജീകരണത്തെ അവതരിപ്പിക്കുന്നു. മുൻവശത്ത്, ഇത് 32 എംപി സെൽഫി ക്യാമറയുമായാണ് വരുന്നത്. മീഡിയ ടെക് ഡൈമൻസിറ്റി 7200 പ്രോ ചിപ്‌സെറ്റ് നൽകുന്ന, ഈ ഫോണിൽ 12ജിബി റാമും 256ജിബി ഇന്റേണൽ സ്‌റ്റോറേജും വാഗ്‌ദാനം ചെയ്യുന്നു.
കൂടാതെ 45W ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള ഫോൺ 2എയിൽ 5,000എംഎഎച്ച് ബാറ്ററി ആണുള്ളത്. ഇത് ഫോൺ 1ന്റെ 4,500എംഎഎച്ച് ബാറ്ററി യൂണിറ്റ്, ഫോൺ 2ന്റെ 4,700എഎഎച്ച് ബാറ്ററി യൂണിറ്റ് എന്നിവയെക്കാൾ ശക്തമായ മാറ്റം അടയാളപ്പെടുത്തുന്നതാണ് ഇത്. ഒറ്റ ചാർജിൽ തുടർച്ചയായി രണ്ട് ദിവസം വരെ ബാറ്ററി യൂണിറ്റ് പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഫോണിൽ ഇതിലും മികച്ച ബാറ്ററി തന്നെ ലഭിച്ചേക്കും.












Click it and Unblock the Notifications