Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാമുള്ള നത്തിംഗ് ഫോൺ ഉടൻ വരുന്നു..! ഈ അവതാരം പല ഫോണുകളുടെയും കട്ടയും പടവും മടക്കുമെന്ന് ഉറപ്പ്...

എല്ലാ പ്രമുഖ സ്‍മാർട്ട്ഫോൺ കമ്പനികളും തിരക്കിട്ട നീക്കങ്ങളുടെ അണിയറയിലാണ്. പുതുവർഷത്തിൽ തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന ഫോണുകൾക്കായുള്ള പണിപ്പുരയിലാണ് കമ്പനികൾ. അതിൽ പലതിന്റെയും മോഡൽ പേരുകൾ മറ്റ് വിശദാംശങ്ങൾ എന്നിവ ഓൺലൈനിൽ പ്രചരിക്കുന്നുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓൺലൈനിൽ ഏറെ ശ്രദ്ധ നേടിയ ഫോണാണ് നത്തിംഗ് ഫോൺ 2 എ.

ഈ മാസം ആദ്യം, നത്തിംഗിന്റെ ബജറ്റ് സ്‌മാർട്ട്‌ഫോണായ നത്തിംഗ് 2എയെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, മൊബൈൽ വേൾഡ് കോൺഗ്രസ് 2024ൽ ഈ സ്‌മാർട്ട്ഫോൺ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

nothing

അതിനിടയിൽ ഫോണിന്റെ പല വിശദാംശങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നത്തിംഗ് ഫോൺ 2എയുടെ വില, കളർ ഓപ്ഷനുകൾ, അടിസ്ഥാന കോൺഫിഗറേഷൻ എന്നിവ ഉൾപ്പെടെയാണ് പല ടിപ്സ്‌റ്റർ സൈറ്റുകളും പുറത്തുവിടുന്നത്. ഈ ബജറ്റ് ഫോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.

ഒരു ടിപ്സ്‌റ്റർ പങ്കുവച്ച വിവരങ്ങൾ അനുസരിച്ച് നത്തിംഗ് ഫോൺ 2എ രണ്ട് നിറങ്ങളിൽ ലഭ്യമാക്കാം: കറുപ്പും വെളുപ്പും. അടിസ്ഥാന മോഡലിൽ 8 ജിബി റാമും 128 ജിബി മെമ്മറിയുമാണ് ഉണ്ടാവുക, ഇതിന് 400 യൂറോയിൽ താഴെയായിരിക്കും വിലയെന്നും റിപ്പോർട്ടിൽ പറയുന്നു, ഇത് ഏകദേശം 37,000 രൂപയാണ്. എന്നാൽ ഫോൺ 2 എയുടെ വില 32,999 രൂപയ്ക്ക് അടുത്തായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ഫോണിന്റെ ക്യാമറയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ നിരവധി ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 6.7 ഇഞ്ച് സ്‌ക്രീനായിരിക്കും ഫോൺ 2എയ്‌ക്ക് ഉണ്ടാവുക. സെൽഫിക്കായി ഫോണിന്റെ സ്‌ക്രീനിന്റെ മധ്യഭാഗത്തായി 16എംപി ഫ്രണ്ട് ക്യാമറ വരുമെന്നാണ് സൂചന. പിന്നിൽ ഒരു 50 എംപി ക്യാമറ ഉണ്ടാവും. കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ എടുക്കാൻ നിങ്ങളെ ഇത് സഹായിക്കും.

ഫോണിൽ ശക്തമായ 4,920mAh ബാറ്ററിയാണ് കമ്പനി അവതരിപ്പിക്കുന്നത്. ഫോൺ ഉപയോഗത്തിന് ദീർഘനേരം നിലനിൽക്കുമെന്ന് ഇത് സൂചിപ്പിക്കുന്നത്. തൊട്ട് മുൻപ് ഇറങ്ങിയ മോഡലായ ഫോൺ 2വിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ബാറ്ററിയാണ് ഇത്. കമ്പനിയുടെ ആദ്യ മോഡലായ നത്തിങ് 1 ഫോണിന്റെ ഡിസൈനായിരിക്കും ഫോണിൽ ഉണ്ടാവുകയെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+