Get Updates
Get notified of breaking news, exclusive insights, and must-see stories!

പേര് മാത്രമേ നത്തിംഗ് എന്നുള്ളൂ, പക്ഷേ എല്ലാമുണ്ട്; വരുന്നു കമ്പനിയുടെ മൂന്നാമൻ, മിഡ്റേഞ്ചിൽ ഇനി കസറും

രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന മുൻനിര മോഡലുകളിൽ ഒന്നാണ് നത്തിംഗ്. തങ്ങളുടെ മോഡലുകളിൽ ഏറ്റവും മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ട് എല്ലാവിധത്തിലും ഉപഭോക്താക്കളെ കൈയ്യിലെടുക്കാൻ കമ്പനി ശ്രമിക്കാറുണ്ട്. നത്തിംഗ് ഫോൺ 2എ ആണ് അവസാനമായി പുറത്തിറങ്ങിയ കമ്പനിയുടെ മോഡൽ.

ഇപ്പോഴിതാ കമ്പനിയുടെ മറ്റൊരു മോഡലായ നത്തിംഗ് ഫോൺ 3യെ കുറിച്ചുള്ള ഒരു വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ ഫോൺ എന്ന് വിപണിയിൽ എത്തുമെന്നോ, അതിന്റെ കൂടുതൽ ഫീച്ചറുകളെ കുറിച്ചോ ഒന്നും വിവരം ലഭ്യമായിട്ടില്ലെങ്കിലും ഇപ്പോൾ ഫോണിന്റെ പ്രൊസസറുമായി ബന്ധപ്പെട്ട ഒരു നിർണായക വിവരമാണ് ചില മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

nothingphone3

ഈ വർഷാവസാനം ഫോൺ 3 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ജൂലൈയിൽ അവതരിപ്പിച്ച നത്തിംഗ് ഫോൺ 2വിന്റെ പിൻഗാമിയായി ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. കമ്പനിയുടെ ടൈംലൈൻ അനുസരിച്ച് ജൂലൈയിൽ ഫോൺ വിപണിയിൽ എത്താനാണ് സാധ്യത. ഫോണിന്റെ സവിശേഷതകളെക്കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നുമില്ലെങ്കിൽ പ്രൊസസറിന് പുറമെ വിലയുമായി ബന്ധപ്പെട്ട വിവരവും പുറത്തുവന്നിട്ടുണ്ട്.

ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 എസ്ഒസിയിൽ ഫോൺ 3 ഒന്നും പ്രവർത്തിക്കാൻ സാധ്യതയില്ല. ഫോണിന്റെ വില ഏകദേശം 40,000 രൂപയും, 45,000 രൂപയും ആയിരിക്കുമെന്നാണ് സൂചന. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതുവരെ പ്രീമിയം ഹാൻഡ്‌സെറ്റ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും അവരുടെ നിലവിലെ മുൻഗണന 20,000-40,000 പരിധിയിൽ നിലനിർത്തുന്നതായും ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതാണ് കൂടുതൽ ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റ് ഉപയോഗിക്കാത്തതിന്റെ കാരണമായും വിലയിരുത്തുന്നത്. ബ്രാൻഡിൽ നിന്നുള്ള മുമ്പത്തെ രണ്ട് മുൻനിര ഹാൻഡ്‌സെറ്റുകൾ, നത്തിംഗ് ഫോൺ 2, ഫോൺ 1 എന്നിവ ഇതേ വില നിലവാരത്തിൽ ഉള്ളവയായിരുന്നു.

അതേസമയം, ഫോൺ 2-നേക്കാൾ ചില അപ്‌ഗ്രേഡുകളുമായി ഫോൺ 3 വരുമെന്നാണ് പ്രതീക്ഷ. നിലവിലെ ഫോൺ 2ന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസി ആണുള്ളത്. അതിന് പകരം വരാനിരിക്കുന്ന ഫോണിൽ സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 എസ്ഒസി ആണുണ്ടാവുക. എങ്കിലും മറ്റ് ഫീച്ചറുകൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പക്ഷേ മുൻഗാമിയായ ഫോൺ 2വിനേക്കാൾ മെച്ചപ്പെട്ടതായിരിക്കും ഇതിലെ സവിശേഷതകൾ എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+