Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിൽ ഫൂൾ അല്ല, ഇത് വൺ പ്ലസിന്റെ ആറാട്ട്; സകല ഫോണുകളെയും തൂത്തെറിയും, വരുന്നത് അത്രയ്ക്കും കേമൻ

വൺ പ്ലസ് ഇന്ത്യൻ വിപണിയിൽ പിടിമുറുക്കുന്ന കാഴ്‌ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പ്രീമിയം സെഗ്‌മെന്റ് മുതൽ തങ്ങളുടേതായ എല്ലാവിധ ഫീച്ചറുകളും ഉൾപ്പെടുത്തിയ ഫോണുകളുമായി വൺ പ്ലസ് കളം നിറയുന്ന കാഴ്‌ചകളാണ് നാം കാണുന്നത്. അത്തരത്തിൽ അടുത്ത് തന്നെ കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഒരു മോഡലിനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ വർഷം ജൂണിലാണ് വൺ പ്ലസ് നോർഡ് സിഇ 3 ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനി അതിന്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിലൂടെയും പുതിയ വൺ പ്ലസ് നോർഡ് സിഇ 4ന്റെ ലോഞ്ച് ടീസ് ചെയ്‌തിരുന്നു. അടുത്ത മാസം ഈ ഹാൻഡ്‌സെറ്റ് ഔദ്യോഗികമായി പുറത്തിറങ്ങും.

oneplusnordce4

അതിന്റെ മുൻ മോഡലിനെ പോലെ തന്നെ, വരാനിരിക്കുന്ന നോർഡ് സിഇ 4ഉം ക്വാൽകോം സ്‌നാപ്പ് ഡ്രാഗൺ SoC-യോടെ ആണ് വരുന്നത്. കുറഞ്ഞത് രണ്ട് കളർ ഓപ്ഷനുകളിലെങ്കിലും ഇത് എത്തുമെന്ന് ടീസറിൽ സൂചനയുണ്ട്. വൺ പ്ലസ് നോർഡ് സിഇ 4ന് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇത് അതിന്റെ ക്യാമറ ശേഷിയെ മറ്റൊരു തലത്തിലേക്ക് നയിക്കും.

ഇന്ത്യയിൽ മോഡലിന്റെ ലോഞ്ച് ഏപ്രിൽ 1ന് വൈകുന്നേരം 6:30ന് നടക്കും. വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യയിലും സമർപ്പിത മൈക്രോസൈറ്റുകൾ ഹാൻഡ്‌സെറ്റിന്റെ ലോഞ്ചിംഗിന് മുമ്പായി അതിന്റെ രൂപകൽപ്പനയും പ്രധാന സവിശേഷതകളും പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും ഫോണിന്റെ മുഴുവൻ വിവരങ്ങളും പുറത്തറിഞ്ഞിട്ടില്ല.

വൺ പ്ലസ് നോർഡ് സിഇ മോഡൽ 4 കറുപ്പ്, പച്ച നിറങ്ങളിൽ എത്തുമെന്നാണ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന. ഇത് 4എൻഎം ക്വാൽകോം സ്‌നാപ്പ് ഡ്രാഗൺ 7 ജെൻ 3 SoC ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതിന് എൽഇഡി ഫ്ലാഷിനൊപ്പം ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഉണ്ടെന്ന് ടീസർ കാണിക്കുന്നുണ്ട്. മുകളിലെ ഫ്രെയിമിൽ ഒരു മൈക്രോഫോണും ഐആർ ബ്ലാസ്‌റ്ററും ഉണ്ടെന്നാണ് തോന്നുന്നത്.

വൺ പ്ലസ് നോർഡ് സിഇ 4ന് 6.7 ഇഞ്ച് AMOLED സ്‌ക്രീൻ ലഭിക്കും എന്നാണ് ലീക്കായി വിവരങ്ങൾ സൂചിപ്പിക്കുന്നതത്. പിൻഭാഗത്ത്, 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും 8 മെഗാപിക്‌സൽ സെൻസറും ഫീച്ചർ ചെയ്യുമെന്ന് പറയപ്പെടുന്നു. ഇതിന് 16 മെഗാപിക്‌സലിന്റെ മുൻ ക്യാമറ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിലയുമായി ബന്ധപ്പെട്ട കൃത്യമായ ധാരണ ഇല്ലെങ്കിലും വൺ പ്ലസ് നോർഡ് സിഇ 3യെക്കാൾ ഇതിന് വില കൂടുതലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+