വിപണി പിടിക്കാൻ വൺ പ്ലസിന്റെ പൂഴിക്കടകൻ; ഈ പ്രീമിയം ഫോണിന്റെ വില കുറച്ചു, ഇനി വിൽപ്പന കുതിക്കും
വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുത്ത ബ്രാൻഡാണ് വൺ പ്ലസ്. തുടക്കത്തിൽ തന്നെ പ്രീമിയം സെഗ്‌മെന്റിൽ കയറി കൊളുത്തിയ ഒട്ടേറെ മോഡലുകൾ അവർ രംഗത്തിറക്കിയാണ് വിപണി പിടിച്ചത്. ആ ഹാങ്ങോവർ ഇന്നും ഉപഭോക്താക്കളിൽ നിന്ന് വിട്ടുപോയിട്ടില്ല. ധാരാളം മോഡലുകൾ നിലവിൽ വൺ പ്ലസ് ഷോകേസിലുണ്ട്.
എന്നാൽ ഇപ്പോൾ നമ്മൾ നോക്കുന്നത് അവയൊന്നുമല്ല. വൺ പ്ലസിന്റെ പ്രീമിയം ഫോണുകളിൽ ഒന്നായ വൺ പ്ലസ് 11 അറിയാത്ത ആളുകൾ കുറവായിരിക്കും. ഈ വർഷം അവർ വിപണിയിൽ എത്തിച്ച വൺ പ്ലസ് 12 എന്ന വിരുതന്റെ മുൻഗാമി തന്നെ. ദേ ഇപ്പോഴും ഈ മോഡൽ പലർക്കും പ്രിയപ്പെട്ടതാണ്, അത് ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്ന നയമാണ് വൺ പ്ലസ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

അതെ വൺ പ്ലസ് തങ്ങളുടെ ഈ ജനപ്രിയ മോഡലിന്റെ വിലയിൽ കാര്യമായ കുറവാണു വരുത്തിയിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഫോണിന്റെ വിലയിൽ കമ്പനി ഗണ്യമായ കുറവ് വരുത്തുന്നത്. നിലവിൽ ഏപ്രിൽ മാസത്തിൽ മൂവായിരം രൂപയുടെ കുറവാണു വിലയിൽ ഉണ്ടായിരിക്കുന്നത്.
വൺപ്ലസ് കമ്പനിയുടെ മുൻനിര മൊബൈൽ ഫോണായ വൺപ്ലസ് 11 കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. ഏറ്റവും ചെലവേറിയ മോഡലായാണ് അവർ ഇത് പുറത്തിറക്കിയത്. തുടക്കത്തിൽ 56,999 രൂപയ്ക്കാണ് കമ്പനി ഈ ഫോൺ അവതരിപ്പിച്ചത്.
ഫോണിൽ 6.7 ഇഞ്ച് QHD+ E4 2.75D ഫ്‌ളക്‌സിബിൾ കർവ്ഡ് OLED LTPO 3.0 ഡിസ്‌പ്ലേയാണ് കമ്പനി അവതരിപ്പിച്ചത്. ഒരു പ്രീമിയം ഫോണിന്റെ വേണ്ട എല്ലാ ക്വാളിറ്റിയും ഇതിനുണ്ടായിരുന്നു. ഇത് വളരെ ആഴത്തിലുള്ള ദൃശ്യാനുഭവം നൽകുന്ന ഒന്നായിരുന്നു. ബാറ്ററി ശേഷിയുടെ കാര്യത്തിലും ഫോൺ ഒട്ടും പിന്നിലായിരുന്നില്ല. 5,000 mAh ബാറ്ററിയും 100W ഫാസ്‌റ്റ് ചാർജിംഗ് സൗകര്യവും വൺ പ്ലസ് ഇതിന് നൽകിയെന്നത് ശ്രദ്ധേയമാണ്.
വൺ പ്ലസ് 11ൽ ഒക്റ്റാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്, ഇത് 16 ജിബി വരെയുള്ള റാമുമായാണ് ജോഡി ആക്കിയിരിക്കുന്നത്. ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് 11ൽ 50എംപി സെൻസർ, 48എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 32എംപി ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള സ്‌പോർട്‌സ് ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്.സെൽഫികൾക്ക് വേണ്ടി 16 എംപി ക്യാമറയും ഉൾപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications