വൺ പ്ലസ് 12 ഈ രാജ്യത്ത് അവതരിപ്പിച്ചു..! ഇന്ത്യയിലേക്ക് വരുന്നത് എപ്പോഴാണെന്ന് അറിയണ്ടേ..?
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്നായ വൺപ്ലസ് 12 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഇത് നിലവിലുള്ള മിക്ക പ്രീമിയം ഫോണുകൾക്കും വെല്ലുവിളിയാകുമെന്നാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ സ്‍മാർട്ട്ഫോൺ ചൈനയിൽ മാത്രമാണ് അവതരിപ്പിച്ചതെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള ഗ്ലോബൽ മാർക്കറ്റിലേക്കും എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.
വൺ പ്ലസ് 12ൽ 24GB വരെ റാമും 1TB വരെ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ക്വാൽകോം സ്‌നാപ് ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് മോഡലിൽ നൽകുന്നത്. കൂടാതെ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്‌റ്റവും ഫോണിൽ കമ്പനി അവതരിപ്പിക്കുന്നു. വൺ പ്ലസ് 12ന് 6.82 ഇഞ്ച് ക്യൂഎച്ച്ഡി 2K OLED ഡിസ്‌പ്ലേയും ഇതുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് 12, 64എംപി ടെലിഫോട്ടോ ലെൻസായ സോണി LYT-808 ഉള്ള 50MP പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. 3x ഒപ്റ്റിക്കൽ സൂമിനും 48എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിനൊപ്പം ഉണ്ടാവും. നിങ്ങളുടെ എല്ലാ സെൽഫി, വീഡിയോ കോളിംഗ് ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ ഫോണിൽ കരുത്തുറ്റ 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഒരുക്കിയിട്ടുണ്ട്.
വൺ പ്ലസ് 12 ചൈനയിൽ 4299 യുവാൻ (ഏകദേശം 50,600 രൂപ) എന്ന പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്, മുൻനിര മോഡലിന് 5,799 യുവാൻ (ഏകദേശം 68,400 രൂപ) വരെ നൽകേണ്ടി വരും. ചൈനയിൽ ഫോണിന്റെ വില സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഏകദേശം 50000 രൂപ മുതൽ 70000 രൂപ വരെയായിരിക്കും ഈ മോഡലിന്റെ വില എന്നാണ്.
ഇനി എല്ലാവരും കാത്തിരുന്ന ആ ചോദ്യത്തിനുള്ള ഉത്തരം പറയാം. വൺ പ്ലസ് എപ്പോഴായിരിക്കും ഈ ഫ്ലാഗ്ഷിപ്പ് മോഡൽ ഇന്ത്യയിലേക്ക് കൊണ്ടുവരിക. വൺപ്ലസ് 12 കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
"വൺപ്ലസ് 12 മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം 2024ന്റെ തുടക്കത്തിൽ ആഗോള വിപണിയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നു." എന്നാണ് അവർ അറിയിച്ചത്. ഇതിനർത്ഥം ജനുവരി മാസത്തോടെ ഫോൺ ഇന്ത്യയിലും സാന്നിധ്യം അറിയിക്കുമെന്നാണ്.












Click it and Unblock the Notifications