വൺ പ്ലസിന്റെ ഈ ഉഗ്രൻ ഫോൺ നാളെ മുതൽ വിൽപനയ്ക്ക്; അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളും കുറഞ്ഞ വിലയും
സ്‍മാർട്ട്ഫോൺ വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കി കൊണ്ട് അടുത്തിടെ രണ്ട് വമ്പൻ മോഡലുകളാണ് വൺ പ്ലസ് വിപണിയിൽ ഇറക്കിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഫ്ലാഗ്ഷിപ്പ് മോഡൽ വൺ പ്ലസ് 12 ഇതിനകം തന്നെ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇതിൽ രണ്ടാമത്തെയാളാണ് വൺ പ്ലസ് 12ആർ എന്ന കരുത്തൻ.
ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഒപ്പോ റെനോ 11 പ്രോ, ഗൂഗിൾ പിക്‌സൽ 7എ തുടങ്ങിയ ഇടത്തരം ഫോണുകളുമായാവും വൺ പ്ലസ് 12ആർ വിപണിയിൽ മത്സരിക്കുക. കൂടാതെ പുതുതായി അവതരിപ്പിക്കുന്ന ഐക്യൂ നിയോ 9 പ്രോയും ഇതിന് കനത്ത വെല്ലുവിളിയാകും എന്നാണ് വിലയിരുത്തൽ.

വൺ പ്ലസ് 12ആർ അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില, ഇത് 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും ഒരുക്കിയ വേരിയന്റാണ്. 16 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള മറ്റൊരു വേരിയൻ്റിന് 45,999 രൂപയാണ് വില. ഈ കരുത്തുറ്റ സ്‍മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ഫെബ്രുവരി 6ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ നൽകുന്ന ഓർഡറുകൾക്ക്, വൺ പ്ലസ് 12ആറിനൊപ്പം സൗജന്യ ആക്‌സസറിയായി 4,999 രൂപ വിലയുള്ള ബഡ്‌സ് Z2 കമ്പനി സൗജന്യമായി നൽകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
വൺ പ്ലസ് 12ആറിന് 6.78-ഇഞ്ച് എൽടിപിഒ AMOLED ഡിസ്‌പ്ലേ 2780 x 1264 പിക്‌സൽ റെസലൂഷനും 120Hz റേറ്റിനുള്ള റേറ്റിനുള്ള പിന്തുണയും ഉള്ളതാണ്. ഈ പ്രീമിയം സ്‌മാർട്ട്‌ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട് വൺ പ്ലസ്.
8എംപി അൾട്രാ-വൈഡ് ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള 50എംപി Sony IMX890 പ്രൈമറി സെൻസറുള്ള ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം വൺ പ്ലസിന് 12ആറിൽ ഒരുക്കിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയുടെ സഹായവും ഇതിലുണ്ടാകും. യുഎസ്ബി ടൈപ്പ് സി പോർട്ട് വഴി 100W SuperVOOC ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള വൺ പ്ലസ് 12ആറിൽ 5500mAh ബാറ്ററിയും ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്.
വൺ പ്ലസ് 12ആർ 16 ജിബി വരെ LPDDR5X റാമിലും 1TB വരെ UFS 4.0 സ്‌റ്റോറേജ് വേരിയന്റുകളിലും ലഭ്യമാണ്. നത്തിങ് ഫോൺ (2), സാംസങ് എസ് 23 എഫ്ഇ മുതലായവ ഉൾപ്പെടെയുള്ള വിപണിയിലെ പ്രീമിയം മിഡ് റേഞ്ച് ഫോണുകൾക്ക് ഈ സ്‌മാർട്ട്‌ഫോൺ കടുത്ത മത്സരം നൽകാനിടയുണ്ട്. എന്നാൽ തൊട്ട് മുകളിലെ മോഡലായ വൺപ്ലസ് 12ഉം ഇതും ഒരുമിച്ച് അവതരിപ്പിച്ചിരുനെങ്കിലും വിൽപ്പന വൈകാനിടയായ കാരണം എന്തെന്ന് വ്യക്തമല്ല.












Click it and Unblock the Notifications