മുട്ടാൻ നിൽക്കണ്ട ഇത് ഐറ്റം വേറെയാ..; വൺ പ്ലസ് 12ആർ എത്താൻ ഇനി ദിവസങ്ങൾ മാത്രം, യമണ്ടൻ ഫീച്ചറുകൾ...
പുതുവർഷം ആരംഭിച്ചതേ ഓർമ്മയുള്ളൂ, അപ്പോഴേക്കും പുത്തൻ ഫോണുകളുടെ നീണ്ട നിര തന്നെ വരികയായി. അതിൽ പലതും ആളുകൾ ഏറെനാളായി കാത്തിരിക്കുന്ന മോഡലുകളാണ് എന്ന പ്രത്യേകത കൂടിയുണ്ട്. സാംസങ് ഗ്യാലക്‌സി എസ്24 ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ അടങ്ങിയ ഫോണുകൾ മാത്രമല്ല വരവ് കാത്തിരിക്കുന്നത്.
വൺ പ്ലസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഫോണുകളും വിപണിയിൽ ഇറങ്ങാൻ പലരും കാത്തിരിപ്പുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മോഡലാണ് വൺ പ്ലസ് 12ആർ. ജനുവരി 23ന് നടക്കുന്ന ഒരു പരിപാടിയിൽ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 12നൊപ്പം പ്രീമിയം വൺപ്ലസ് 12 ആർ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ലോഞ്ചിന് മുമ്പായി, വൺ പ്ലസ് 12ആർ ആമസോണിൽ ലഭ്യമാകുമെന്നും രണ്ട് കളർ ഓപ്‌ഷനുകളിൽ വരുമെന്നും ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു: നീലയും കറുപ്പും കളർ വേരിയന്റുകളിലാണ് ഈ ഫോൺ ലഭ്യമാവുക. ഈ ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
വൺ പ്ലസ് 12ആറിന്റെ സ്പെസിഫിക്കേഷൻസ്
അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് എയ്‌സ് 3യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും പുതിയ സ്‌മാർട്ട്‌ഫോൺ എന്നാണ് സൂചന. വൺ പ്ലസ് 12ആറിന് 6.78-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ 2780 x 1264 പിക്‌സൽ റെസലൂഷനും 120Hz റേറ്റിനുള്ള റേറ്റിനുള്ള പിന്തുണയും ഉണ്ടായിരിക്കുമെന്നാണ് സൂചന. ഈ പ്രീമിയം സ്‌മാർട്ട്‌ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണം ഉറപ്പാക്കും.
ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റൈബിലൈസേഷൻ (OIS), 8എംപി അൾട്രാ-വൈഡ് ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവയ്‌ക്കുള്ള പിന്തുണയുള്ള 50എംപി Sony IMX890 പ്രൈമറി സെൻസറുള്ള ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവ വൺ പ്ലസിന് 12ആറിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ടാകും. USB ടൈപ്പ് സി പോർട്ട് വഴി 100W SuperVOOC ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള വൺ പ്ലസ് 12ആറിൽ 5500mAh ബാറ്ററി അവതരിപ്പിക്കുമെന്നാണ് സൂചന.
വൺ പ്ലസ് 12ആർ 16 ജിബി വരെ LPDDR5X റാമിലും 1TB വരെ UFS 4.0 സ്‌റ്റോറേജ് വേരിയന്റുകളിലും ലഭ്യമായേക്കാം. നത്തിങ് ഫോൺ (2), സാംസങ് എസ് 23 എഫ്ഇ മുതലായവ ഉൾപ്പെടെയുള്ള വിപണിയിലെ പ്രീമിയം മിഡ് റേഞ്ച് ഫോണുകൾക്ക് ഈ സ്‌മാർട്ട്‌ഫോൺ കടുത്ത മത്സരം നൽകാനിടയുണ്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം 40,000 രൂപ വരെ ഈ മോഡലിന് വിലയുണ്ടാകും.












Click it and Unblock the Notifications