Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി സാംസങിനും ആപ്പിളിനും മുട്ട് വിറയ്ക്കും; വൺ പ്ലസിന്റെ കില്ലാഡി വരുന്നു, കൂടെ ഞെട്ടിക്കുന്ന ഡിസൈനും

ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ കുറച്ച് കാലം കൊണ്ട് തന്നെ പേരെടുത്ത കമ്പനികളിൽ ഒന്നാണ് വൺ പ്ലസ്. തങ്ങളുടെ മോഡലുകളുടെ ക്വാളിറ്റി കൊണ്ടും അവയുടെ ഫീച്ചറുകളിലെ സവിശേഷതകൾ കൊണ്ടും കമ്പനി ഉപയോക്താക്കളെ ഉണ്ടാക്കിയെടുത്തു എന്നാണ് അവകാശപ്പെടുന്നത്. നിലവിൽ നിരവധി മുൻനിര മോഡലുകളാണ് കമ്പനിയുടേതായി വിപണിയിൽ ഉള്ളത്. ഇത് കൂടാതെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കനുള്ള ശ്രമത്തിലുമാണ് കമ്പനി.

ഈ വർഷം ജനുവരിയിലാണ് അവരുടെ ഏറ്റവും മുൻനിര ഫ്ലാഗ്ഷിപ്പ് മോഡലായ വൺ പ്ലസ് 12 അവർ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ അതുകൊണ്ട് നിർത്താൻ ഒന്നും കമ്പനി തയ്യാറല്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതിനാലാണ് അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അത്ഭുതമായി അണിയറയിൽ ഒരുങ്ങുന്ന വൺ പ്ലസ് 13നെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് മുൻപിലേക്ക് എത്തുന്നത്.

oneplus13phones

വൺ പ്ലസ് 12 മോഡലിന്റെ അടുത്ത തലമുറയിലേക്കുള്ള കൂട്ടിച്ചേർക്കലാണ് ഈ വരാനിരിക്കുന്ന ഫോൺ. എന്നാൽ തന്റെ മുൻഗാമിയിൽ നിന്ന് വളരെ ഏറെ വേറിട്ട സ്വഭാവം തന്നെ ഈ ഫോൺ പുലർത്തുമെന്നാണ് ഇതുവരെ ലഭ്യമായ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. എങ്കിലും ഫോണുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

വൺപ്ലസ് 13 മോഡലിന്റെ പുറത്തുവന്ന റെൻഡർ പ്രകാരം പിന്നിൽ ഫ്ലാഷിനൊപ്പം ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് അവതരിപ്പിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എസ്ഒസി ഉൾപ്പെടുത്തി ഈ വർഷം അവസാനത്തോടെ ഫോൺ അവതരിപ്പിക്കുമെന്നാണ് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത്.

മൂന്ന് ക്യാമറ സെൻസറുകളും ഒരു ഫ്ലാഷ് മൊഡ്യൂളും ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള കോണുകളുള്ള ഒരു സ്‌ക്വയർ ക്യാമറ സജ്ജീകരണം ഇതിന് ഉണ്ടാവുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് തന്റെ മുൻഗാമിയായ വൺ പ്ലസ് 12 മോഡലിന്റെ ഡിസൈനിൽ നിന്നുള്ള കാര്യമായ വ്യതിയാനം തന്നെ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്.

ഫോണുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ ഫീച്ചറുകളും വിവരങ്ങളും ഒന്നും ലഭ്യമല്ലെങ്കിലും തന്റെ മുൻ മോഡലിൽ നിന്ന് ഒട്ടും താഴെയാവില്ല എന്നാണ് സൂചന. ജനുവരിയിൽ പുറത്തിറങ്ങിയ വൺ പ്ലസ് 12 നല്ല രീതിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. വിപണിയിൽ സാംസങ് എസ്24, ഐഫോൺ 15 സീരീസ് തുടങ്ങിയവയുമായാണ് ഈ പ്രീമിയം ഫോൺ മത്സരിക്കുന്നത്.

ക്വാൽകോം സ്‌നാപ് ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് മോഡലിൽ നൽകിയിരിക്കുന്നത്. കൂടാതെ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്‌റ്റവും ഫോണിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 5400 എംഎഎച്ച് ബാറ്ററിയാണ് വൺ പ്ലസിനുള്ളത്. എന്തായാലും വരാനിരിക്കുന്ന മോഡലിലും ഇതിലും മുന്തിയ ഫീച്ചറുകൾ ഉൾപ്പെടുത്താനാവും വൺ പ്ലസ് ശ്രമിക്കുക എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+