Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പന്ത് വൺ പ്ലസിന്റെ കോർട്ടിൽ; വരുന്നത് ചില്ലറക്കാരനല്ല, ഈ ഫോണിൽ ഒളിപ്പിച്ചിരിക്കുന്നത് യമണ്ടൻ ഫീച്ചറുകൾ

സ്‍മാർട്ട്ഫോൺ വിപണി പണ്ടത്തേത് പോലെയല്ല, തരംഗമായി മാറുന്നത് ചെറു ഫോണുകളാണ്. മുൻപൊക്കെ വൻകിട കമ്പനികൾ മാത്രമാണ് വിപണിയെ താങ്ങി നിർത്തിയതെങ്കിൽ ഇന്നത് മാറി. അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒരിടം നേടിയെടുത്ത കമ്പനികളിൽ ഒന്നാണ് വൺ പ്ലസ്. അവരുടെ നിരവധി പ്രധാന മോഡലുകൾ അടുത്തിടെ വിപണിയിൽ എത്തിയിരുന്നു.

അതിൽ വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഒന്നായ വൺ പ്ലസ് 12 ഒപ്പം വൺ പ്ലസ് 12ആർ എന്നിവ കൂടി ഉൾപ്പെടുന്നു. എന്നാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് വൺ പ്ലസ് എയ്‌സ്‌ 3 പ്രോ. അടുത്ത് തന്നെ ഈ ഫോണിന്റെ ലോഞ്ച് നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

oneplusace3proleaked

കമ്പനിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ ലൈനപ്പിലേക്ക് വരുമ്പോൾ, വൺപ്ലസ് ചൈനീസ് വിപണിയിലും ഇന്ത്യയുൾപ്പെടെയുള്ള ലോകമെമ്പാടും അതിന്റെ ലോഞ്ചുകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് സൂചന. നിലവിൽ വൺ പ്ലസ് എയ്‌സ്‌ 3 പ്രോ ചൈനയിലാണ് ലോഞ്ച് നടക്കുക. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ ഫോൺ എപ്പോൾ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ ഈ ഫോണുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ പല മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. ലീക്കുകൾ പറയുന്നത് അനുസരിച്ച്, വൻ പ്ലസ് എയ്‌സ്‌ 3 പ്രോ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് കരുത്ത് പകരുക. ഒപ്പം 24ജിബി LPDDR5x റാമും 1ടിബി UFS 4.0 വരെയുള്ള സ്‌റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ടാകും.

ഡിസ്‌പ്ലേയുടെ കാര്യത്തിൽ, ഫോൺ വൺപ്ലസിന്റെ വളഞ്ഞ സ്‌മാർട്ട്‌ഫോൺ ഡിസ്‌പ്ലേകളുടെ പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നു, 1.5K റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് OLED പാനൽ ഫീച്ചർ ചെയ്യുന്ന മോഡലിൽ 120Hzന്റെ ഉയർന്ന റിഫ്രഷിങ് റേറ്റ് കൂടി പിന്തുണയ്ക്കുന്നു.

മുൻ സൂചനകൾ മെറ്റലിന്റെയും ഗ്ലാസിന്റെയും സംയോജനം ആയിരിക്കും ഫോണിന്റെ ഫ്രെയിം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ചൈനയിലെ ഉപയോക്താക്കൾക്കുള്ള കൃത്യമായ ലോഞ്ച് തീയതി വ്യക്തമല്ല. എങ്കിലും, ചില ചൈനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, ഫോൺ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ വിപണിയിൽ എത്തിയേക്കും.

കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ഏകദേശം 35,000 രൂപ വിലയുമായി വിപണിയിൽ എത്തിയ വൺ പ്ലസ് എയ്‌സ്‌ 2 പ്രോയുടെ നേരിട്ടുള്ള പിൻഗാമിയായി വൺ പ്ലസ് എയ്‌സ്‌ 3 പ്രോ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+