വൺ പ്ലസിന്റെ പുതിയ മിഡ് ബജറ്റ് അവതാരം; ഫീച്ചറുകൾ കേട്ടാൽ കണ്ണ് തള്ളും, നോർഡ് 4ന്റെ വില അറിയണ്ടേ?
രാജ്യത്തെ സ്‍മാർട്ട് ഫോൺ പ്രേമികൾക്ക് ഇടയിൽ പെട്ടെന്ന് തന്നെ തരംഗമായ ഒരു ബ്രാൻഡുകളിൽ ഒന്നാണ് വൺ പ്ലസ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഉപഭോക്താക്കളിൽ ഒരു വിശ്വാസം നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അത് പ്രീമിയം സെഗ്‌മെന്റിൽ ആയാലും മിഡ് ബജറ്റിൽ ആയാലും ക്വാളിറ്റിയുടെ കാര്യത്തിൽ വൺ പ്ലസ് ഒരു വിട്ടുവീഴ്‌ചയും വരുത്താറില്ല എന്നതാണ് കമ്പനിയെ വ്യത്യസ്‌തമാക്കുന്നത് ഘടകം.
അങ്ങനെയുള്ള ഒരു കമ്പനി, പ്രത്യേകിച്ച് ഉപഭോക്താക്കൾക്ക് കൃത്യമായ പരിഗണന നൽകാറുള്ള വൺ പ്ലസ് വിപണിയിലേക്ക് ഒരു ഫോൺ അവതരിപ്പിക്കുമ്പോൾ അതിനും ഉണ്ടാവുമല്ലോ ഒരുപാട് പ്രത്യേകതകൾ. അത്തരത്തിൽ വൺ പ്ലസ് ഏറ്റവും പുതുതായി നിങ്ങൾക്ക് മുൻപിലേക്ക് എത്തിച്ച ഫോണാണ് വൺ പ്ലസ് നോർഡ് 4. ഇന്ത്യയിൽ ഈ ഫോൺ ലോഞ്ച് ചെയ്യുന്നതും കാത്ത് ഏറെനാളായി ഉപഭോക്താക്കൾ നോക്കി ഇരിപ്പായിരുന്നു.

ഇറ്റലിയിലെ മിലാനിൽ നടന്ന കമ്പനിയുടെ സമ്മർ ലോഞ്ച് ഇവന്റിലാണ് വൺപ്ലസ് അവരുടെ ബജറ്റ് കേന്ദ്രീകൃത നോർഡ് സീരീസിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയത്. വൺപ്ലസ് നോർഡ് 4 ഒരു മെറ്റൽ യൂണിബോഡി ഡിസൈനോടെയാണ് വരുന്നത്, സ്‌നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 3 ചിപ്‌സെറ്റാണ് ഇതിൽ നൽകുന്നത്. എഐ ടെക്‌സ്‌റ്റ് ട്രാൻസ്ലേറ്റർ, എഐ ഓഡിയോ സമ്മറൈസർ, എഐ നോട്ട് സമ്മറൈസർ എന്നിങ്ങനെ നിരവധി പുതിയ എഐ ഫീച്ചറുകളുമായാണ് ഫോൺ വരുന്നത്.
വൺപ്ലസ് നോർഡ് 4 ഫീച്ചറുകൾ
വൺ പ്ലസ് നോർഡ് 4ൽ 2772 × 1240 പിക്‌സൽ റെസല്യൂഷനുള്ള 6.74 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യുഎസ്ബി 2.0 പോർട്ട്, അലേർട്ട് സ്ലൈഡർ, ബ്ലൂടൂത്ത് 5.4, വൈ-ഫൈ6, എൻഎഫ്‌സി, ഐപി65 റേറ്റിംഗ് എന്നിവ ഉൾപ്പെടെ ഫോണിൽ നൽകാൻ കമ്പനി മറന്നിട്ടില്ല. ഇതൊരു ബജറ്റ് സീരീസ് ഫോൺ ആണെന്ന് പ്രത്യേകം ഓർക്കണം.
ഏറ്റവും പുതിയ നോർഡ് മോഡൽ ക്വൽകോം സ്‌നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 3 ചിപ്‌സെറ്റാണ് നൽകുന്നത് കൂടാതെ ആ ഗ്രാഫിക്‌സ്-ഇന്റൻസീവ് ടാസ്‌ക്കുകളെല്ലാം കൈകാര്യം ചെയ്യുന്നതിനായി അഡ്രെനോ 732 ജിപിയുമായി ജോടിയാക്കിയിരിക്കുന്നു. 8/12ജിബി LPDDR5X മെമ്മറിയും 128ജിബി UFS 3.1 അല്ലെങ്കിൽ 256ജിബി UFS 4.0 സ്‌റ്റോറേജുമായാണ് ഫോൺ വരുന്നത്.
ക്യാമറയിൽ ഒഐഎസ്, ഇഐഎസ് എന്നിവയ്‌ക്കൊപ്പം 50എംപി സോണി LYTIA പ്രൈമറി സെൻസറും 112-ഡിഗ്രി ഫീൽഡ് വ്യൂ (FoV) ഉള്ള 8എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി സെൻസറുണ്ട്. ഫ്രണ്ട്, അൾട്രാ-വൈഡ് ആംഗിൾ ക്യാമറകൾക്ക് 1080പി വീഡിയോ വരെ റെക്കോർഡ് ചെയ്യാൻ കഴിയും, അതേസമയം 50എംപി പ്രൈമറി സെൻസറിന് 4കെ വീഡിയോ വരെ റെക്കോർഡ് ചെയ്യാൻ കഴിയും.
5,500എംഎഎച്ച് ബാറ്ററിയും 100W SUPERVOOC ഫാസ്‌റ്റ് ചാർജിംഗുമായാണ് നോർഡ് 4 വരുന്നത്. ഓക്‌സിജൻ ഒഎസ് 14.1 ഉള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്‌റ്റമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വിലയുടെ കാര്യത്തിലും വൺ പ്ലസ് ഉപഭോക്താക്കളെ കാര്യമായി പരിഗണിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. കാരണം അത്രയധികം ഫീച്ചറുകൾ ഉള്ള ഫോണായിരുന്നിട്ട് കൂടി വില മുപ്പതിനായിരത്തിന് അടുത്ത് നിർത്താൻ അവർക്ക് സാധിച്ചു.
വൺ പ്ലസ് നോർഡ് 4ന്റെ 8ജിബി റാം /128ജിബി സ്‌റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്, കൂടാതെ 8ജിബി റാം /256ജിബി സ്‌റ്റോറേജ് വേരിയന്റിന് 32,999 രൂപയും, 12ജിബി റാം/256ജിബി സ്‌റ്റോറേജ് ഓപ്ഷന് 32,999 രൂപയുമാണ് വില.












Click it and Unblock the Notifications