വൺ പ്ലസ് ഒരു സംഭവം തന്നെ; അടുത്ത ഫോണുമായി ഉടൻ എത്തുന്നു, ഇനി അധികം കാത്ത് നിൽക്കണ്ട മക്കളേ...
ഇടവേളകൾ എടുത്തുകൊണ്ട് ഫോണുകൾ അവതരിപ്പിക്കുന്ന കമ്പനിയായ വൺ പ്ലസ് പോലും തങ്ങളുടെ നയം മാറ്റിയ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അല്ലെങ്കിൽ പിന്നെ തങ്ങളുടെ ഒരു സുപ്രധാന ഫോൺ അവതരിപ്പിച്ചിട്ട് അധികം കാലം പിന്നിടുമ്പഴേക്ക് വൺ പ്ലസ് ഉടൻ അടുത്ത മോഡലുമായി എത്തില്ലായിരുന്നു. അതെ, വൺ പ്ലസിന്റെ ഏറ്റവും പുതിയ ഫോൺ ഇതാ നിങ്ങളെ തേടി വരികയാണ്.
കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോണായ വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റിൻ്റെ ലോഞ്ച് തീയതി അടുത്തിടെയാണ് കമ്പനി പുറത്തുവിട്ടത്. നോർഡ് സിഇ 4 കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, സിഇ 4 ലൈറ്റ് അന്ന് ഒപ്പമുണ്ടായിരുന്നില്ല. ഇരു ഫോണുകളും ഒരുമിച്ച് ഇറങ്ങുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് നോർഡ് സിഇ 4 ഒറ്റയ്ക്ക് വരികയായിരുന്നു.

ഇപ്പോഴിതാ ഈ ബജറ്റ് ഫോണിന്റെ ലോഞ്ച് തീയതിയും വൺ പ്ലസ് പുറത്തുവിട്ടിരിക്കുകയാണ്. വരുന്ന ജൂൺ 18 വൈകീട്ട് ഏഴ് മണിക്ക് ഫോൺ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതോടെ ആരാധകർ ആവേശത്തിലാണ്. അടുത്തിടെ ഇറങ്ങിയ നോർഡ് സിഇ 4 ഫോണിന്റെ ചെറിയ പതിപ്പായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ്
ലോഞ്ച് പ്രഖ്യാപിച്ചെങ്കിലും വൺ പ്ലസ് ഇതുവരെ ഫോണിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച ഒപ്പോ കെ12എക്‌സ് ഫോണിന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും മോഡൽ എന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അത് ശരിയായാൽ നോർഡ് സിഇ 4 ലൈറ്റിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ AMOLED ഡിസ്‌പ്ലേയാവും അവതരിപ്പിക്കുക. സിഇ 4 ലൈറ്റിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ ആയിരിക്കും ഉണ്ടാവുക. ഫോണിന് 12ജിബി വരെ റാമും 512ജിബി വരെ സ്‌റ്റോറേജും ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
സിഇ 4 ലൈറ്റിൽ 50എംപി പ്രൈമറി സെൻസറും 2എംപി ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണ സജ്ജീകരണമാവും പിന്നിൽ ഒരുക്കിയിട്ടുണ്ടാവുക. കൂടാതെ, സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾ സ്വീകരിക്കുന്നതിനുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ വൺ പ്ലസ് ഒരുക്കിയേക്കും.
കൂടാതെ 80W SuperVOOC ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,500mAh ബാറ്ററിയോടെ ആയിരിക്കും ഫോൺ വിപണിയിൽ എത്തുക. എന്നാൽ ഈ ബജറ്റ് ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും 15,000 രൂപ വരെ ആയിരിക്കാം ഈ ഫോണിന്റെ വില എന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications