വൺ പ്ലസിന്റെ അഡാർ ഫോണുകൾ ഇതാ വരുന്നു; ഈ രണ്ട് മോഡലുകൾ ഞെട്ടിക്കും, മാർക്കറ്റിൽ കത്തിക്കയറും
സ്‍മാർട്ട് ഫോൺ വിപണിയുടെ വളർച്ച എത്രത്തോളം വേഗത്തിലാണെന്ന് അറിയാൻ അതിനെ വ്യക്തമായൊന്ന് നിരീക്ഷിച്ചാൽ മാത്രം മതിയാകും. മുൻപൊക്കെ ഒരു സ്‍മാർട്ട് ഫോൺ നാല് വർഷം വരെ ഉപയോഗിച്ചിരുന്ന കാലമായിരുന്നെങ്കിൽ ഇന്നതൊക്കെ മാറി, വളരെ പെട്ടെന്ന് തന്നെ ആളുകൾ അപ്‌ഡേറ്റഡായി പുതിയ തേടി പോവുന്നു. ഈ ഒരു രീതിയിൽ നിന്ന് വമ്പൻ കമ്പനിയായ വൺ പ്ലസിനും മാറി നിൽക്കാൻ കഴിയില്ല.
അതുകൊണ്ട് തന്നെ പുത്തൻ ഫോണുകളുടെ ആവേശത്തിലാണ് വൺ പ്ലസും. ഏറെനാളായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന രണ്ട് കിടിലൻ സ്‍മാർട്ട്ഫോണുകൾ അധികം വൈകാതെ വിപണിയിൽ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. മറ്റാരുമല്ല, സാക്ഷാൽ വൺ പ്ലസ് നോർഡ് സീരീസിലെ രണ്ട് മോഡലുകളാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റ് ആയിരിക്കും നോർഡ് 4ന് കരുത്തുപകരുക, അതേസമയം അതിന്റെ മറ്റൊരു വകഭേദമായ നോർഡ് സിഇ 4 ലൈറ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസിയിയിലാവും അണിയറയിൽ എത്തുക. നോർഡ് സിഇ 4 ലൈറ്റിൽ ഒഎൽഇഡി സവിശേഷതകൾ ഉൾപ്പെടെ ലഭ്യമാവും.
വൺ പ്ലസ് നോർഡ് സിഇ
ലഭ്യമായ വിവരങ്ങൾ പ്രകാരം നോർഡ് സിഇ 4 100W SUPERVOOC ഫാസ്‌റ്റ് ചാർജിംഗ് സാങ്കേതിക വിദ്യ ഫീച്ചർ ചെയ്യുമെന്ന് കമ്പനി അറിയിച്ചിരുന്നു. വരാനിരിക്കുന്ന നോർഡ് സ്‌മാർട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് നൽകുമെന്ന് വൺ പ്ലസ് നേരത്തെ അറിയിച്ചിരുന്നതാണ്. ഇത് മുൻ മോഡലായ വൺപ്ലസ് നോർഡ് സിഇ 3ൽ കാണപ്പെടുന്ന സ്‌നാപ്ഡ്രാഗൺ 782 ചിപ്‌സെറ്റിനേക്കാൾ മെച്ചപ്പെട്ട പ്രകടനം വാഗ്‌ദാനം ചെയ്യാൻ കഴിവുള്ളതാണ്.
ഈ മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണിന് 8ജിബി വരെ LPDDR4x റാമും 256ജിബി വരെ യുഎഫ്എസ് 3.1 സ്‌റ്റോറേജും ഉണ്ടെന്ന് വൺ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, മൈക്രോ എസ്‌ഡി കാർഡ് വഴി 1 ടിബി പിന്തുണ കൂടി ഉൾപ്പെടുത്തി സ്‌മാർട്ട്‌ഫോൺ വരുമെന്ന് വൺ പ്ലസ് പറയുന്നു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് യുഐ ആയിരിക്കും നോർഡിൽ ഉണ്ടാവുകയെന്നാണ് സൂചന.
നോർഡ് സിഇ 4 ലൈറ്റ്
8 ജിബി റാം, 128 ജിബി അല്ലെങ്കിൽ 256 ജിബി ഇൻ്റേണൽ സ്‌റ്റോറേജ്, ഒക്റ്റാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റ് എന്നിവ അടക്കമുള്ള ഫീച്ചറുകളാണ് ഫോണിനെ ചുറ്റിപറ്റി ഉയരുന്നത്. ശക്തമായ 5,500 എംഎഎച്ച് ബാറ്ററി ശേഷിയും 67W ഫാസ്‌റ്റ് ചാർജിംഗിനുള്ള പിന്തുണയും ഫോണിൽ ലഭിക്കുമെന്നാണ് സൂചന. ആൻഡ്രോയിഡ് 14 ഒഎസിൽ ഓക്‌സിജൻ ഒഎസ് തന്നെയാവും ഈ ഫോണിന് കരുത്തുപകരുക.
നിലവിൽ ഈ രണ്ട് ഫോണുകളുടെയും വിലയുമായി ബന്ധപ്പെട്ട കൂടുതൽ ലഭ്യമല്ലെങ്കിലും മിഡ് റേഞ്ചിൽ തന്നെയാവും ഫോൺ ലഭ്യമാവുക. പ്രതീക്ഷിക്കുന്ന വില വൺ പ്ലസ് നോർഡ് 4ന് ഏകദേശം 25,000 രൂപയാണ്. അതേസമയം നോർഡ് സിഇ 4 ലൈറ്റിന് മുൻ മോഡലുകളുടെ വിലനിർണ്ണയ തന്ത്രങ്ങളുമായി യോജിപ്പിച്ച് 20,000 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications