Get Updates
Get notified of breaking news, exclusive insights, and must-see stories!

വൺ പ്ലസ് ഒരു സംഭവം തന്നെ; മരണ മാസ് ഫോണുമായി എൻട്രി അടുത്ത മാസം, ഫീച്ചറുകൾ നിങ്ങളെ ഞെട്ടിക്കും

സാംസങും ഷവോമിയും ഒക്കെ അടക്കി ഭരിച്ചിരുന്ന ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുത്ത കമ്പനികളിൽ ഒന്നാണ് വൺ പ്ലസ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ വിപണിയിൽ മികച്ച ഫീച്ചറുകളോട് കൂടി ഫോണുകളുമായി നിറഞ്ഞു നിൽക്കുന്ന അവർക്ക് ഇപ്പോൾ സ്വന്തമായി ഒരിടമുണ്ട്. അടുത്തിടെ ഒന്നിലധികം ലോഞ്ചുകൾ കമ്പനി പ്രഖ്യാപിക്കുകയുമുണ്ടായി.

അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വൺ പ്ലസ് നോർഡ് സിഇ4. ഏപ്രിൽ ഒന്നിനാണ് ഈ ഫോണിന്റെ ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ ഫീച്ചറുകളുടെ വിവരങ്ങളും സ്പെസിഫിക്കേഷനുകളുടെ വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇതിനകം തന്നെ രാജ്യത്ത് ജനപ്രിയമായ നോർഡ് സിഇ 3യുടെ പിൻഗാമിയായാണ് ഈ സ്‍മാർട്ട് ഫോൺ വരുന്നത്.

nordce4

കൂടാതെ വിപണിയിൽ അടുത്തിടെ എത്തിയ സുപ്രധാന മോഡലുകളായ നത്തിംഗ് ഫോൺ 2എ, Realme 12 റിയൽമി 12 പ്രോ പ്ലസ്, റെഡ്‌മി നോട്ട് 13 പ്രോ തുടങ്ങിയ 30000 രൂപ ബജറ്റ് സെഗ്‌മെന്റിൽ കടുത്ത മത്സരം കാഴ്‌ച വയ്ക്കാനാവും നോർഡ് സിഇയുടെ വരവ്. ലോഞ്ചിന് മുന്നോടിയായാണ് ഡിസ്‌പ്ലേ, ബാറ്ററി ശേഷി തുടങ്ങിയ നിർണായക സ്പെസിഫിക്കേഷനുകൾ കമ്പനി പുറത്തുവിട്ടത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോർഡ് സിഇ 4 100W SUPERVOOC ഫാസ്‌റ്റ് ചാർജിംഗ് സാങ്കേതിക വിദ്യ ഫീച്ചർ ചെയ്യുമെന്ന് വൺ പ്ലസ് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന നോർഡ് സ്‌മാർട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് നൽകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇത് വൺപ്ലസ് നോർഡ് സിഇ 3ൽ കാണപ്പെടുന്ന സ്‌നാപ്ഡ്രാഗൺ 782 ചിപ്‌സെറ്റിനേക്കാൾ മെച്ചപ്പെട്ട പ്രകടനം വാഗ്‌ദാനം ചെയ്യാൻ ശേഷിയുള്ളതാണ്.

വരാനിരിക്കുന്ന മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണിന് 8ജിബി വരെ LPDDR4x റാമും 256ജിബി വരെ യുഎഫ്എസ് 3.1 സ്‌റ്റോറേജും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, മൈക്രോ എസ്‌ഡി കാർഡ് വഴി 1 ടിബി പിന്തുണ കൂടി ഉൾപ്പെടുത്തി സ്‌മാർട്ട്‌ഫോൺ വരുമെന്ന് വൺ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തെ അടിസ്ഥാനമാക്കിയുള്ള OxygenOS UI ആയിരിക്കും നോർഡിൽ ഉണ്ടാവുക.

കൂടാതെ, വൺപ്ലസ് പങ്കിട്ട ചിത്രങ്ങളിൽ നിന്ന് നോർഡ് സിഇ 4 കുറഞ്ഞത് രണ്ട് കളർ ഓപ്‌ഷനുകളിൽ എങ്കിലും ലഭ്യമാകുമെന്നും പിന്നിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുമെന്നും വെളിപ്പെടുത്തുന്നു, അത് ക്യാപ്‌സൂൾ ഷേപ്പിലുള്ള ക്യാമറ ലേഔട്ടുമായാവും എത്തുക. വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും 30000 റേഞ്ച് തന്നെയാവുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+