വൺ പ്ലസ് കത്തിക്കയറും; നോർഡ് സിഇ 4 ലൈറ്റ് വന്നു വഴികാട്ടാൻ, അതും ഈ കുറഞ്ഞ വിലയ്ക്ക് വാങ്ങാം
വൺ പ്ലസ് ഫോണുകൾക്ക് ഡിമാൻഡ് കൂടി വരുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ബജറ്റ്, മിഡ് ബജറ്റ് സെഗ്‌മെന്റുകളിൽ അവർ കൂടുതൽ മോഡലുകളുമായി രംഗത്ത് വരുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. വൺ പ്ലസിന്റെ ഏറ്റവും പുതിയ ലോഞ്ചുകൾ തന്നെ ഇതിന് ഉദാഹരണം. അടുത്ത് പുറത്തിറങ്ങിയ വൺ പ്ലസ് നോർഡ് സിഇ 4ന്റെ അതേ നിരയിലെ മറ്റൊരു ഫോൺ കൂടി ഇപ്പോൾ എത്തിയിരിക്കുകയാണ്.
വൺ പ്ലസ് നോർഡ് സിഇ 4 ലൈറ്റ് ആണ് പുതുതായി വൺ പ്ലസ് അവതരിപ്പിച്ച ഈ മോഡൽ. വൺ പ്ലസ് നോർഡ് സിഇ 3 ലൈറ്റ് എന്ന മോഡലിന്റെ പിൻഗാമിയായാണ് വിപണിയിൽ ഈ ഫോൺ എത്തുന്നത്. പ്രൊസസർ, ക്യാമറ എന്നിങ്ങനെ എല്ലാ മേഖലകളിലും കാര്യമായ മെച്ചപ്പെടുത്തലുകളുമായി എത്തുന്ന ഫോൺ സാധാരണ-ഇടത്തരം ഉപഭോക്താക്കളെ ആകർഷിക്കും എന്നാണ് കരുതുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റും 80W വയർഡ് ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500എംഎഎച്ച് ബാറ്ററിയും നോർഡ് സിഇ 4 ലൈറ്റ് 5ജിയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നു. 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഇതിൽ എല്ലാവിധ ആവശ്യങ്ങൾക്കുമായി സജ്ജീകരിച്ചിരിക്കുന്നു.
നോർഡ് സിഇ 4 ലൈറ്റ് ഫീച്ചറുകൾ
വൺ പ്ലസ് നോർഡ് സിഇ 4 ലൈറ്റ് മോഡലിൽ 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ AMOLED സ്‌ക്രീൻ ആണ് കമ്പനി നൽകിയിരിക്കുന്നത്. അഡ്രെനോ 619 ജിപിയു, 8GB LPDDR4X റാം, 256GB വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്‌റ്റോറേജ് എന്നിവയുമായി അവതരിപ്പിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്ന പ്രൊസസർ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14യാണ് ഇതിന്റെ പ്രവർത്തനത്തിന് പിന്നിൽ.
വൺ പ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജി ഒരു ഡ്യുവൽ റിയർ ക്യാമറ യൂണിറ്റോടെയാണ് വിപണിയിൽ എത്തിയത്. അതിൽ 1/1.95-ഇഞ്ച് 50-മെഗാപിക്‌സൽ സോണി LYT-600 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനും 2-മെഗാപിക്‌സൽ ഡെപ്ത്ത് സെൻസറും ഉൾപ്പെടുന്നു. മുൻ ക്യാമറയ്ക്ക് ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷൻ പിന്തുണയുള്ള 16 മെഗാപിക്‌സൽ സെൻസറാണ്.
വൺ പ്ലസ് നോർഡ് സിഇ 4 ലൈറ്റ് 5ജി 80W വയർഡ് SuperVOOC, 5W റിവേഴ്‌സ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500എംഎഎച്ച് ബാറ്ററിയാണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും 3.5 എംഎം ഓഡിയോ ജാക്കും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
വൺ പ്ലസ് നോർഡ് സിഇ 4 ലൈറ്റ് ഫീച്ചറുകൾ
വൺ പ്ലസ് നോർഡ് സിഇ 4 ലൈറ്റ് ലോഞ്ച് ചെയ്‌തത് താരതമ്യേന ബജറ്റ് ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് തന്നെയാണ്. നിലവിൽ 8ജിബി + 128ജിബി ഓപ്ഷന് 19,999 രൂപയാണ് വില. 8 ജിബി + 256 ജിബി വേരിയൻ്റിന് 22,999 രൂപയാണ് വില. മെഗാ ബ്ലൂ, സൂപ്പർ സിൽവർ, അൾട്രാ ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക.












Click it and Unblock the Notifications