Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒപ്പോ രണ്ടും കൽപിച്ച് തന്നെ; ഈ ഫോൺ വരുന്നത് പലതിനെയും മലർത്തിയടിക്കാൻ, വില കേട്ടാൽ ഞെട്ടും

സ്‍മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം കമ്പനികൾക്കും മോഡലുകൾക്കും യാതൊരു പഞ്ഞവുമില്ല. അത്രയധികം ബ്രാൻഡുകൾ നമ്മുടെ വിപണിയിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. അതിൽ അധികവും പുറത്തുനിന്നുള്ള കമ്പനികൾ തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. നമ്മൾ പലപ്പോഴും ഒരു സ്‍മാർട്ട് ഫോൺ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ പരിഗണന കൊടുക്കുന്ന കാര്യം മുടക്കുന്ന പണത്തിനുള്ള മൂല്യം അത് തിരികെ തരുന്നുണ്ടോ എന്ന കാര്യത്തിലാവും.

അത്തരത്തിൽ നമ്മൾ മുടക്കുന്ന പണത്തിന് ഏറ്റവും മൂല്യമുള്ള, അല്ലെങ്കിൽ അതിന് അനുസരിച്ച് ഫീച്ചറുകൾ പ്രദാനം ചെയ്യുന്ന ചുരുക്കം ചില കമ്പനികളെ നമ്മുടെ നാട്ടിൽ ഉള്ളൂ. മുൻനിര ബ്രാൻഡുകളായ സാംസങ്, ആപ്പിൾ എന്നിവയെ മാറ്റി നിർത്തിയാൽ പിന്നെ ഇക്കൂട്ടത്തിൽ ഉറപ്പായും ഇടമുള്ള ഒരു കമ്പനിയാണ് ഓപ്പോ.

oppoa60

ഒപ്പോയുടെ ഫോണുകൾ ഒരു ഘട്ടത്തിലും പിന്നിൽ നിൽക്കുന്നവ അല്ല എന്നതാണ് സത്യം. അവ പലപ്പോഴും ഫീച്ചറുകളുടെ കാര്യത്തിൽ ഒരുപടി മേലെ നിൽക്കും. അതിനെ ശരിവെക്കുന്ന ഒരു പുതിയ മോഡൽ കൂടി അരങ്ങിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഒപ്പോയുടെ ലേറ്റസ്‌റ്റ് എൻട്രി ആയ ഒപ്പോ എ60 ആണിത്. നിലവിൽ വിയറ്റ്നാമീസ് മാർക്കറ്റിലാണ് ഈ ഫോൺ ലോഞ്ച് ചെയ്‌തിരിക്കുന്നത്‌.

ഒപ്പോ എ60

ഒപ്പോയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ എ60 ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 ചിപ്പ്, 8 ജിബി റാമും 256 ജിബി വരെ സ്‌റ്റോറേജും, 45W SuperVOOC ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററി എന്നിങ്ങനെ വമ്പൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് കമ്പനി ഒരുക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

8GB+128GB വേരിയന്റിന് ഏകദേശം 5,490,000 വിയറ്റ്നാം ഡോളർ (ഏകദേശം 18,060 രൂപ) ആണ് വില വരുന്നത്, 8GB+256GB വേരിയന്റിന് 6,490,000 വിയറ്റ്നാം ഡോളറും (ഏകദേശം 21,360 രൂപ) ആണ് വില. മിഡ്‌നൈറ്റ് പർപ്പിൾ, റിപ്പിൾ ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നിലവിൽ വിയറ്റ്നാമിൽ വിൽപ്പന ആരംഭിച്ച ഈ ഫോൺ വൈകാതെ ഇന്ത്യയിലും എത്തിയേക്കും.

നേരത്തെ സൂചിപ്പിച്ച പ്രാഥമിക ഫീച്ചറുകൾക്ക് പുറമെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി, ഫോണിൽ f/1.8 അപ്പർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനും ഉള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയുണ്ട്. എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്‌സൽ സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. കൂടാതെ ഫോണിന് മുൻവശത്ത് 8 മെഗാപിക്‌സൽ സെൽഫി ക്യാമറയുയാണ് ഒരുക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+