Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാവിനെന്ത് ക്യൂ; ഒപ്പോയുടെ കരുത്തൻ എത്തുന്നത് വെറുതെ അങ്ങ് പോവാനല്ല, വില കേട്ടാൽ നിങ്ങൾ ഞെട്ടും

അടുത്തകാലത്തായി കൂടുതൽ മത്സരാധിഷ്‌ഠിതമായ സ്‍മാർട്ട്ഫോൺ വിപണിയിൽ നിലനിൽപ്പിനായി പൊരുതുകയാണ് പല കമ്പനികളും. വൻകിട നിർമ്മാതാക്കളായ സാംസങ്, ഐഫോൺ എന്നിവ വിട്ടേക്കാം. ഷവോമി, ഒപ്പോ, റിയൽമി, വൺ പ്ലസ് തുടങ്ങിയ കമ്പനികളും ഭേദപ്പെട്ട പ്രകടനം തന്നെയാണ് വിപണിയിൽ കാഴ്‌ചവയ്ക്കുന്നത്. മേൽപറഞ്ഞവയിൽ മികച്ച ഫോണുകളുമായി വിപണിയിൽ സ്വന്തമായി ഒരിടം കണ്ടത്തിയ കമ്പനിയാണ് ഒപ്പോ.

ഇപ്പോഴിതാ ഒപ്പോയുടെ കരുത്തുറ്റ ഒരു മോഡൽ കൂടി വിപണിയിൽ എത്തുകയാണ്. എഫ് സീരീസിലെ ഏറ്റവും പുതിയ എൻട്രി എന്ന നിലയിൽ ഒപ്പോ എഫ് 25 പ്രോ 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 7050 SoC യിലാണ് പുതിയ ഒപ്പോ ഫോൺ പ്രവർത്തിക്കുന്നത്.

oppof25pro

64 മെഗാപിക്‌സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എഫ്25 പ്രോ 5ജിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ളത്. ഹാൻഡ്‌സെറ്റിന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ രണ്ട് വ്യത്യസ്‌ത കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്, കൂടാതെ 67W SuperVOOC ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് മോഡലിൽ നൽകിയിരിക്കുന്നത്.

ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് അടിസ്ഥാന 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 23,999 രൂപയിലാണ്. അതേസമയം 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 28,999 രൂപയാണ് വില. . ലാവ റെഡ്, ഓഷ്യൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. ഒപ്പോയുടെ ഇ-സ്‌റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, മറ്റ് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി മാർച്ച് 5 മുതൽ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

ഒപ്പോ എഫ്25 പ്രോ ഫീച്ചറുകൾ

ഡ്യുവൽ സിം (നാനോ) ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ColorOS 14.0ൽ പ്രവർത്തിക്കുന്നു, കൂടാതെ 120Hz വരെ പുതുക്കൽ നിരക്കുള്ള 6.7-ഇഞ്ച് ഫുൾ HD+ (1,080x2,412 പിക്‌സലുകൾ) ഡിസ്പ്ലേ അവതരിപ്പിക്കുന്നു. ഡിസ്‌പ്ലേയ്ക്ക് പാണ്ട ഗ്ലാസ് സംരക്ഷണമുണ്ട് കൂടാതെ 394പിപിഐ പിക്‌സൽ സാന്ദ്രത, 240Hz പരമാവധി ടച്ച് സാംപ്ലിംഗ് നിരക്ക്, 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയും ഉറപ്പാക്കിയിരിക്കുന്നു.

8ജിബി LPDDR4x റാം, മാലി-ജി68 എംസി4 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 SoC ആണ് ഫോണിന് കരുത്ത് പകരുന്നത്. ഓൺബോർഡ് റാം ഫലത്തിൽ ഉപഭോക്താക്കൾക്ക് വേണമെങ്കിൽ 16 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. ക്യാമറയുടെ കാര്യത്തിൽ ഒപ്പോ എഫ്25 പ്രോ 5ജി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വഹിക്കുന്നു, അതിൽ 64 മെഗാപിക്‌സൽ ഓമ്‌നിവിഷന്റെ ഒവി64 പ്രൈമറി സെൻസറും f/1.7 ലെൻസും ഓട്ടോഫോക്കസും ഉണ്ട്.

ക്യാമറ സജ്ജീകരണത്തിൽ f/2.2 ലെൻസുള്ള 8-മെഗാപിക്‌സൽ സോണി ഐഎംഎക്‌സ് 355 വൈഡ് ആംഗിൾ സെൻസറും f/2.4 ലെൻസുള്ള 2-മെഗാപിക്‌സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, f/2.4 ലെൻസുള്ള 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുണ്ട്. മുൻ ക്യാമറകളും പിൻ ക്യാമറകളും 4കെ വീഡിയോ റെക്കോർഡിംഗ് വാഗ്‌ദാനം ചെയ്യാൻ കെൽപുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+