ഇന്ത്യക്ക് യുപിഐ എങ്കില്‍ പാകിസ്താനുണ്ട് ജാസ് ക്യാഷ്; വിപണിയില്‍ വന്‍ പോരാട്ടം; മികച്ചവന്‍ ആരാണ്?
ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വലിയ രീതിയില്‍ വളര്‍ന്നത് യുപിഐയുടെ വരവോടെയാണ്. ഡിജിറ്റല്‍ വിപ്ലവം തന്നെ ഇതിലൂടെ രാജ്യത്ത് നടന്നിരുന്നു. ഏറ്റവും വേഗത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും ഇതുവഴി സാധിക്കുമായിരുന്നു. ഏത് ചെറിയ കടയില്‍ പോലും യുപിഐ ലഭ്യമായത് ജനപ്രീതി വര്‍ധിക്കുന്നതിന് പ്രധാന കാരണമായിരുന്നു.
അത്രത്തോളം ഇടപാടുകളായിരുന്നു യുപിഐ വഴി ലഭിച്ചിരുന്നത്. അതേസമയം യുപിഐ ഇപ്പോള്‍ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നുണ്ട്. ഈഫല്‍ ടവറില്‍ അടക്കം യുപിഐ എത്തി കഴിഞ്ഞു. യുപിഐ പക്ഷേ ലോകത്താകെ ജനപ്രീതി നേടുന്നതിനിടെ പാകിസ്താനും അവരുടെ പേമെന്റ് ആപ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

.പാകിസ്താന് ജാസ് ക്യാഷ് എന്ന ആപ്പുവഴിയാണ് പേമെന്റുകള്‍ സാധ്യമാക്കുന്നത്. യുപിഐയുമായി ഏറ്റുമുട്ടാന്‍ പാകിസ്താന് നേരത്തെ അവതരിപ്പിച്ചതാണ് ജാസ് ക്യാഷ്. എന്നാല്‍ യുപിഐയില്‍ പുതിയൊരു ഫീച്ചറും അടുത്തിടെ അവതരിപ്പിച്ചിരുന്നു. യുപിഐ ആപ്പുകളിലെ ക്യാഷ് ഡെപ്പോസിറ്റ് വഴി ഈ ഫീച്ചര്‍ എല്ലാവര്ക്കും ലഭ്യമാക്കും.
എടിഎമ്മുകളിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുമെല്ലാം യുപിഐ ഇനി സഹായിക്കും. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളോ മറ്റ് ആവശ്യമായ പല ബാങ്കിംഗ് ഫീച്ചറുകള്‍ക്ക് വേണ്ട കാര്യങ്ങളിലോ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യാന്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വഴി സാധിക്കും.
യുപിഐ ആഗോള തലത്തില്‍ തന്നെ ജനപ്രിയമാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഫ്രാന്‍സ്, ഒമാന്‍, യുഎഇ എന്നിങ്ങനെയുള്ള ഇടങ്ങളിലെല്ലാം ഇപ്പോള്‍ യുപിഐ ലഭ്യമാണ്. അതേസമയം പാകിസ്താനും സ്വന്തമാക്കി യുപിഐ പോലുള്ള പേമെന്റ് സംവിധാനമുണ്ട്. യുപിഐയുടെ എതിരാളി എന്ന് തന്നെ ഇതിനെ വിളിക്കാം.
ഇതൊരു ഡിജിറ്റല്‍ വാലറ്റ് കമ്പനിയാണ്. ജ്യാസ് ക്യാഷ് എന്നാണ് ഈ വാലറ്റ് പേമെന്റിനെ വിളിക്കുന്നത്. അതേസമയം യുപിഐക്ക് മുന്നേ തന്നെ ഇത് പാകിസ്താനില്‍ ലോഞ്ച് ചെയ്തിരുന്നു. പക്ഷേ ജാസ് ക്യാഷ് മുമ്പ് മൊബി ക്യാഷ് എന്നായിരുന്നു അറിയപ്പെട്ടിരുന്നു. ആമിര്‍ ഇബ്രാഹിമാണ് ഈ കമ്പനിയുടെ സിഇഒ. ഇരുവിപണികളിലേക്കും താരതമ്യം ചെയ്യുമ്പോള്‍ രണ്ടും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്ന് കാണാം.
പാകിസ്താനിലെ ഏറ്റവും ജനപ്രിയ സര്‍വീസാണ് ജാസ ക്യാഷ്. അതേസമയം കൂടുതല്‍ മികവുറ്റ സര്‍വീസ് യുപിഐയില്‍ തന്നെയാണ്. ആധുനികമായ പല സേവനങ്ങളും ഇതില്‍ ലഭ്യമാണ്. ജ്യാസ് ക്യാഷിനേക്കാള്‍ വളരെ മുന്നിലാണിത്. ഇന്‍സ്റ്റന്റ് ട്രാന്‍സ്ഫറുകള്‍, തടസ്സമില്ലാത്ത സേവനങ്ങള്‍, അതിനൊക്കെ പുറമേ നിരവധി സര്‍വീസുകള്‍ എന്നിവ ഒറ്റ ആപ്പില്‍ യുപിഐയില്‍ നമുക്ക് ലഭ്യമാവും.
അത് കോടിക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. എന്നാല്‍ ജാസ് ക്യാഷ് വളരെ ചെറിയ സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. പക്ഷേ ഈ കമ്പനി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാകിസ്താനില്‍ യുപിഐക്ക് സമാനമായ അത്യാധുനിക സേവനമായി ഇവ മാറുമെന്ന് ഉറപ്പാണ്.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications