പേടിഎം വീണതോടെ യൂസര്‍മാരും കൈവിട്ടു, ഗൂഗിള്‍ പേയോ ഫോണ്‍ പേയോ? നേട്ടമുണ്ടാക്കിയത് ആരെല്ലാം
ന്യൂഡല്‍ഹി: പേടിഎം പേമെന്റ് ബാങ്കിന് വന്‍ നിയന്ത്രങ്ങള്‍ നേരത്തെ ആര്‍ബിഐ കൊണ്ടുവന്നിരുന്നു. യുപിഐ സര്‍വീസുകള്‍ അടക്കം ബാധിക്കുമെന്ന ആശങ്ക യൂസര്‍മാരിലുണ്ട്. ഇതോടെ പല പേടിഎം യൂസര്‍മാരും മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറിയിരിക്കുകയാണ്. ആപ്പ് ഇന്റലിജന്‍സ് കമ്പനിയായ ആപ്പ്ഫിഗേഴ്‌സ് നല്‍കിയ വിവരങ്ങള്‍ പ്രകാരം പേടിഎം ആപ്പിന്റെ ഡൗണ്‍ലോഡിംഗ് തീരെ കുറഞ്ഞിരിക്കുകയാണ്.
റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഈ തിരിച്ചടിയുണ്ടായത്. അതേസമയം പേടിഎമ്മിനോട് മത്സരിക്കുന്ന ഭീം ആപ്പിന്റെയും ഫോണ്‍ പേയുടെയും ഡൗണ്‍ലോഡിംഗ് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിലവില്‍ ഏതൊക്കെ ആപ്പുകള്‍ നേട്ടമുണ്ടാക്കിയെന്ന് നോക്കാം.

ഗൂഗിള്‍ പേ ഡൗണ്‍ലോഡുകളുടെ ഡാറ്റ ആപ്പ്ഫിഗേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഇത് ആന്‍ഡ്രോയിഡ് ഡൗണ്‍ലോഡുകള്‍ മാത്രമാണ്. ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തില്‍ പേടിഎം ആപ്പിന്റെ ഡൗണ്‍ലോഡുകള്‍ 8.67 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. ജനുവരി 22 മുതല്‍ 31 വരെയുള്ള തിയതികളില്‍ ഇത് 10.14 ലക്ഷം ഡൗണ്‍ലോഡുകളായിരുന്നു.
ആര്‍ബിഐ പേടിഎം ബാങ്കിംഗിനും വാലറ്റ് പേമെന്റിനും നിരോധനമേര്‍പ്പെടുത്തിയത് വന്‍ തിരിച്ചടിയായെന്നാണ് ഡാറ്റയില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. മെര്‍ച്ചന്റ്, ചെറുകിട വ്യാപാരങ്ങള്‍ എന്നിവയില്‍ ഫോക്കസ് ചെയ്യുന്ന ഭാരത് പേ മെര്‍ച്ചന്‍ സൈന്‍ അപ്പുകളില്‍ നൂറ് ശതമാനമാണ് വര്‍ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടിയര്‍ 1, ടിയര്‍ 2, ടിയര്‍ 3 സിറ്റികളിലാണ് രാജ്യത്താകെ ഭാരത്‌പേ നേട്ടമുണ്ടാക്കിയിരിക്കുന്നത്. മെര്‍ച്ചന്റ് സൈന്‍ അപ്പുകള്‍ ഇതേ കാലയളവില്‍ 104 ശതമാനമാണ് വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളില്‍ വളര്‍ച്ച 95 ശതമാനമാണ്. പല നഗരങ്ങളിലും പേടിഎമ്മിന്റെ ക്യൂആര്‍ കോഡാണ് യൂസര്‍മാര്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ സര്‍വേയില്‍ ഇവരെല്ലാം കൈവിട്ടു എന്നാണ് പറയുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍വേയുടെ ഭാഗമായ 42 ശതമാനം ആളുകളും മറ്റ് പേമെന്റ് ആപ്പുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇരുപത് ശതമാനം വൈകാതെ തന്നെ മാറുമെന്ന് പറയുന്നു. ഇതില്‍ പകുതിയും പറയുന്നത് ഫോണ്‍ പേയിലേക്കാണ് ഇടപാടുകള്‍ മാറ്റുകയെന്നാണ് അഭിപ്രായപ്പെട്ടത്. മുപ്പത് ശതമാനം വീതം ഗൂഗിള്‍പേയിലേക്കും. ഭാരത് പേയിലേക്കും മാറും.
അതേസമയം പേടിഎമ്മും ആക്‌സിസ് ബാങ്കും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാവായി മാറാന്‍ ഒരുങ്ങുകയാണ്. ഇതിനായി എന്‍പിസിഐ അപേക്ഷ നല്‍കിയിട്ടുണ്ട് നല്‍കിയിട്ടുണ്ട്. യൂസര്‍മാരെ നിലനിര്‍ത്താനുള്ള പേടിഎം നീക്കമാണിത്. ഇതിലൂടെ യുപിഐ സേവനങ്ങള്‍ നടത്താനാവും. ഇക്കാര്യം പക്ഷേ ഇരു കമ്പനികളും സ്ഥിരീകരിച്ചിട്ടില്ല. യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐഐ ബാങ്ക്, കാനറ ബാങ്ക് എന്നിവരുമായും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications