ആര്‍ബിഐ വീണ്ടും പണി തന്നു, പ്ലാന്‍ മാറ്റി പേടിഎം; ഇനിയെല്ലാം യുപിഐ ലൈറ്റില്‍, കാരണം ഇതാണ്
റിസര്‍വ് ബാങ്ക് പേടിഎമ്മിനെതിരെ നടപടി കടുപ്പിച്ചതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ ഉയര്‍ന്ന നിലവാരമുള്ള ഇടപാടുകളില്‍ നിന്ന് മാറി പേടിഎം. ഓരോ മാസത്തിലും വന്‍ തോതിലാണ് യൂസര്‍മാരെ കമ്പനിക്ക് നഷ്ടമാകുന്നത്. ഈ സാഹചര്യത്തില്‍ യുപിഐ ലൈറ്റ് വാലറ്റില്‍ ഫോക്കസ് ചെയ്യാനാണ് കമ്പനിയുടെ ശ്രമമെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു.
കുറഞ്ഞ തുകയുടെ ഇടപാടുകളാണ് യുപിഐ ലൈറ്റ് വാലറ്റിലൂടെ നടക്കുക. അത്തരം ഇടപാടുകള്‍ക്ക് പ്ലാറ്റ്ഫോമിനെ സജ്ജമാക്കുകയാണ് പേടിഎമ്മിന്റെ മുന്നിലുള്ള വഴി. അതുവഴി ഏറ്റവും താഴേ തട്ടിലുള്ള നിരവധി ഇടപാടുകള്‍ ലഭിക്കുമെന്നാണ് പേടിഎമ്മിന്റെ വിലയിരുത്തല്‍.

പേടിഎമ്മിന്റെ തന്നെ യൂസര്‍മാരില്‍ ലൈറ്റ് വാലറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ ആ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയെടുക്കാനും കമ്പനിക്ക് സാധിക്കും. പേടിഎം പേമെന്റ്സ് ബാങ്കിനെതിരെ റിസര്‍ബ് ബാങ്ക് നടപടികള്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് യുപിഐ ലൈറ്റിലേക്ക് പേടിഎം ചുവടുമാറ്റുന്നത്.
പുതിയ ഇടപാടുകളൊന്നും നടത്താന്‍ സാധിക്കാത്ത തരത്തിലേക്ക് ഇതോടെ പേടിഎം മാറിയിരുന്നു. അതായത് പുതിയ ഉപയോക്താക്കളെ കമ്പനിക്ക് സ്വീകരിക്കാന്‍ സാധിക്കില്ല. നിലവിലുള്ളവര്‍ നടത്തുന്ന ഇടപാടുകളെ മാത്രം കമ്പനി ആശ്രയിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ യുപിഐ വാലറ്റ് സുപ്രധാന പേമെന്റ് പ്ലാറ്റ്ഫോമാണെന്ന് പേടിഎം പറയുന്നു.
നിത്യേന ഉപയോഗത്തിന് ഏറ്റവും നല്ലത് ഈ വാലറ്റാണ്.യുപിഐ ലൈറ്റ് എന്നത് നിത്യേനയുള്ള ചെറുകിട പേമെന്റുകള്‍ക്ക് ഏറ്റവും ആവശ്യമാണ്. ഒരു വാലറ്റ് സര്‍വീസ് പോലെയാണ് ഇത് ഉപയോഗിക്കാനാവുക. അതിവേഗത്തില്‍ പേമെന്റുകളും നടത്താനാവും. കടകളിലും സ്ട്രീറ്റ് വെന്ററുകളിലും, അടക്കമുള്ള ഇടപാടുകള്‍ വേഗത്തിലാക്കാന്‍ പേടിഎം യുപിഐ വാലറ്റിലൂടെ സാധിക്കും.
അതുപോലെ സ്ഥിരമായിട്ടുള്ള ഇടപാടുകള്‍ക്കും ഇത് സഹായിക്കുമെന്നും പേടിഎം വക്താവ് പറഞ്ഞു. നിലവില്‍ പേടിഎം വാലറ്റില്‍ പണം ഉള്ളവര്‍ക്ക് അത് പിന്‍വലിക്കുകയോ മറ്റേതെങ്കിലും വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റുകയോ ചെയ്യാം എത്രയാണോ ബാലന്‍സ് പരിധി അത്ര വരെ ഇതില്‍ പണം ഉള്‍പ്പെടുത്താം. എന്നാല്‍ പരിധി കഴിഞ്ഞാല്‍ വാലറ്റിലേക്ക് പണം ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇത് ആര്‍ബിഐ നിയമത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഉള്ളത്.
അതേസമയം പേടിഎമ്മിന്റെ ഇന്‍ഹൗസ് വാലറ്റിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമാണ് യുപിഐ ലൈറ്റിന്റെ പ്രവര്‍ത്തനം. 500 രൂപയില്‍ താഴെ മാത്രമുള്ള ഇടപാടുകളാണ് ഇതില്‍ നടക്കുക. പെട്ടെന്ന് കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ പണം അടയ്ക്കാനും, യാത്രാ ചെലവുകള്‍ പെട്ടെന്ന് നല്‍കാനുമെല്ലാം ആണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുക.
ഇതെല്ലാം ചെറിയ ഇടപാടുകളായിരിക്കും. ഒരു ദിവസം രണ്ടായിരം രൂപ വരെ രണ്ട് തവണ യുപിഐ ലൈറ്റില്‍ ചേര്‍ക്കാനാവും. നിത്യേന ാലായിരം രൂപയുടെ ഇടപാടുകള്‍ വരെ യുപിഐ ലൈറ്റില്‍ നടത്താം. ഇതിലെ ഇടപാടുകള്‍ക്ക് പിന് നമ്പറും ആവശ്യമില്ല.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications