പേടിഎം പേമെന്റ് ബാങ്കിന്റെ യുപിഐ പൂട്ടിക്കെട്ടും, വരിഞ്ഞുമുറുക്കി ആര്‍ബിഐ; ആപ്പ് ഇല്ലാതാവുമോ?
ന്യൂഡല്‍ഹി: പേടിഎം യൂസര്‍മാരെ ആശങ്കപ്പെടുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. പേടിഎമ്മിന്റെ പേമെന്റ്‌സ് ബാങ്കിനാണ് പണി കിട്ടിയിരിക്കുന്നത്. തുടര്‍ച്ചയായി ഇവര്‍ നിയമം പാലിക്കാതെ മുന്നോട്ട് പോകുന്നുവെന്നാണ് പരാതി. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം.
ഫെബ്രുവരി 29ന് ശേഷം ഈ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് ലഭിക്കും. ആര്‍ബിഐ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപങ്ങള്‍ പ്രീപെയിഡായി സ്വീകരിക്കുന്നത് നിര്‍ത്താനും ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. വാളറ്റുകള്‍, ഫാസ്റ്റാഗ്‌സ്, തുടങ്ങിയവയും 29ന് ശേഷം ലഭ്യമാകില്ല.

വായ്പയെടുക്കുന്ന തുകയ്ക്ക് പലിശ ഈടാക്കുന്നതും, ക്യാഷ്ബാക്കുകള്‍ നല്‍കുന്നതും, റീഫണ്ടുകള്‍ നല്‍കുന്നതിനുമെല്ലാം പക്ഷേ ബാങ്കിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ബാങ്കില്‍ ഉള്ള തുക പിന്‍വലിക്കാനും, അതുപോലെ ഉപയോഗപ്പെടുത്താനുമെല്ലാം ഉപയോക്താക്കള്‍ക്ക് തടസ്സമില്ല.
അതേസമയം ഏറ്റവും വലിയ തിരിച്ചടി പേടിഎം ബാങ്കിന് യുപിഐ സര്‍വീസിന് അനുമതിയില്ലാത്തതാണ്. ഉപയോക്താക്കള്‍ക്ക് ഫെബ്രുവരി 29 കഴിഞ്ഞാല്‍ പേടിഎം ബാങ്കില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കില്ല. പേടിഎമ്മിന്റെ പേമെന്റ് സര്‍വീസുകള്‍ വേഗത്തില്‍ തന്നെ നിര്‍ത്തിവെക്കാനും ആര്‍ബിഐ നിര്‍ദേശമുണ്ട്. 2022 മാര്‍ച്ചില്‍ പേടിഎം ബാങ്കിനോട് പുതിയ ഉപയോക്താക്കളെ അനുവദിക്കുന്നത് നിര്‍ത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
അതേസമയം പേടിഎമ്മിനെ ഇത് ബാധിക്കുമോ? യൂസര്‍മാര്‍ അക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല. ഇത് പേടിഎം ആപ്പിനെ ബാധിക്കുന്ന കാര്യമല്ല. ഇത് പേരന്റ് കമ്പനിയുടെ കീഴില്‍ വരുന്നതാണ്. അത് മാത്രമല്ല യുപിഐ സേവനങ്ങളും പേടിഎം ആപ്പില്‍ ഉപയോഗിക്കാം. പേടിഎം ആപ്പില്‍ നിന്ന് പണം അയക്കുന്നതിനോ പിന്‍വലിക്കുന്നതിനോ തടസ്സങ്ങളുണ്ടാവില്ല.
എന്നാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ക്രെഡിറ്റ് ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരും. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് പണം അയക്കാം. എന്നാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ നിങ്ങള്‍ക്ക് പണം സ്വീകരിക്കാനാവില്ല. നിലവില്‍ പണം പിന്‍വലിക്കുന്നതിനോ, ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനോ പേടിഎം പേമെന്റ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് യാതൊരു തടസ്സവുമില്ല.
അതേസമയം ആര്‍ബിഐയുടെ നടപടി ഓഹരി വിപണിയില്‍ പേടിഎമ്മിന് വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ത ന്നെ ഓഹരികളില്‍ ഇരുപത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ നിലവിലെ ആര്‍ബിഐ മുന്നോട്ട് വെച്ച നിയമങ്ങളെല്ലാം തുടരെ ലംഘിക്കുന്നതാണ് പേടിഎമ്മില്‍ നിന്നുണ്ടായിരിക്കുന്നത്. അതാണ് ആര്‍ബിഐ കര്‍ശന നടപടിയെടുക്കാന്‍ കാരണം. ഇത്രയൊക്കെയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് മറ്റിടങ്ങളിലേക്ക് മാറാനും പെട്ടെന്ന് ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാനും ആര്‍ബിഐ ശ്രദ്ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications