പേടിഎമ്മില്‍ യുപിഐ സര്‍വീസ് നടത്താം, ആര്‍ബിഐ നിയന്ത്രണം കൂളായി മാറും; ഈ പ്രഖ്യാപനം ഉടനെത്തും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ മറികടക്കാന്‍ വന്‍ നീക്കവുമായി പേടിഎം. തേര്‍ഡ് പാര്‍ട്ടി പേമെന്റ് ആപ്പായി പ്രവര്‍ത്തിക്കാനാണ് പേടിഎം തീരുമാനം. പേടിഎം ബ്രാന്‍ഡിന്റെ ഉടമകളായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഇങ്ങനൊരു തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പേടിഎമ്മിന്റെ യുപിഐ സേവനങ്ങളെ പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് കമ്പനി ചെയ്യുന്നത്. യൂസര്‍മാര്‍ക്ക് ഫെബ്രുവരി 29ന് ശേഷവും ആപ്പ് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പേടിഎം നീക്കം. പേടിഎമ്മിന്റെ ഏറ്റവും വലിയ ബ്രാന്‍ഡാണ് അവരുടെ യുപിഐ. അത് നഷ്ടപ്പെട്ടാല്‍ അവരുടെ യൂസര്‍ ബേസ് തന്നെ നഷ്ടപ്പെടും.

യൂസര്‍മാരെ ഇല്ലാതായാല്‍ വൈകാതെ തന്നെ പേടിഎം അടച്ചുപൂട്ടേണ്ടി വരും. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ ശ്രമം. പേടിഎം അധികൃതര്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്. എന്‍പിസിഐയാണ് യുപിഐയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത്.
തേര്‍ഡ് പാര്‍ട്ടി ആപ്പ് പേമെന്റിന്റെ വിശദ വിവരങ്ങള്‍ പേമെന്റ് കോര്‍പ്പറേഷനെ അറിയിക്കാനാണ് പേടിഎം തീരുമാനിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 29 കഴിഞ്ഞാല്‍ പേടിഎമ്മിന് പുതിയ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കാനാവില്ല. ഇത് ആര്‍ബിഐ നിര്‍ദേശമാണ്. പേടിഎം ബാങ്കിന്റെ ഭാഗമായ പേടിഎം വാലറ്റ് അടക്കം ഈ തിരിച്ചടി നേരിടുന്നുണ്ട്.
അതേസമയം ഫാസ്ടാഗ് പോലുള്ള സര്‍വീസുകള്‍ പേടിഎം നല്‍കുന്നുണ്ട്. വാലറ്റ്, ഫാസ്ടാഗ് എന്നിവയെല്ലാം മറ്റൊരു ബാങ്കിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിനായി തേര്‍ഡ് പാര്‍ട്ടി ബാങ്കുകളുമായി പേടിഎം ചര്‍ച്ച നടത്തുന്നുണ്ട്. അതുവഴി ഇടപാടില്‍ പങ്കാളിയാവാനും പേടിഎമ്മിന് സാധിക്കും. എന്നാല്‍ ആര്‍ബിഐ നിര്‍ദേശങ്ങള്‍ ലംഘിക്കുകയുമില്ല.
കാരണം മറ്റൊരു ബാങ്കാണ് ഇവിടെ നിക്ഷേപങ്ങള്‍ എല്ലാം വാങ്ങുന്നത്. അതില്‍ ഇടപാടുകള്‍ക്ക് നേതൃത്വം നല്കുന്നു എന്ന കാര്യം മാത്രമാണ് പേടിഎമ്മിനുള്ളത്. പേടിഎം ആപ്പിലെ യുപിഐ സേവനങ്ങള്‍ പിപിബില് ആണ് അവരുടെ പിഎസ്പി ബാങ്കായി ഉപയോഗപ്പെടുത്തുന്നത്.
ഫെബ്രുവരി 29 കഴിഞ്ഞ് പിപിബിഎല്‍ അവരുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയാല്‍, പിഎസ്പി ആയോ സെറ്റില്‍മെന്റ് ബാങ്ക് ആയോ ആപ്പില്‍ ഇനി പ്രവര്‍ത്തിക്കില്ല. ഇതുവഴി യുപിഐ ഇടപാടുകളൊന്നും നടക്കില്ല.യൂസര്‍മാര്‍ക്ക് യാതൊരു ഇടപാടും അതോടെ പേടിഎമ്മില്‍ ലഭിക്കാതാവും.
ചുരുക്കി പറഞ്ഞാല്‍ പേടിഎമ്മിന്റെ കഥ കഴിഞ്ഞുവെന്ന് പറയേണ്ടി വരും. നിലവില്‍ യുപിഐ പേമെന്റുകള്‍ നടത്താന്‍ സാദിക്കുന്നുണ്ട്. നിലവില്‍ യുപിഐ പേമെന്റ് നടത്തുന്നവര്‍ക്ക് വിര്‍ച്വല്‍ പേമെന്റ് അഡ്രസ്സുകള്‍ ഉണ്ടാവും. ഇതിന്റെ അവസാനം പേടിഎം എന്നുണ്ടാവും. എന്നാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ വിപിഎയില് പേടിഎം ഉണ്ടാവില്ല.
പകരം മറ്റ് ബാങ്കുകളുടെ പേരാണ് ഉണ്ടാവുക. വിപിഎ അഡ്രസ് ആ ബാങ്കിലേക്ക് മാറ്റിയാലാണ് ഇങ്ങനെയുണ്ടാവുക. പുതിയ വിപിഎകള്ക്കായി മൂന്നിലധികം ബാങ്കുകളെ പേടിഎം ബന്ധപ്പെട്ടിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവരാണ് യുപിഐ സേവനം ലഭിക്കാനായി മുന്നിലുള്ളത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications