യുപിഐയില്‍ കിംഗായി ഫോണ്‍ പേ, ഏപ്രില്‍ മാസത്തില്‍ മാത്രം നടത്തിയ ഇടപാടുകള്‍ എത്രയെന്നിയുമോ?
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കി ഫോണ്‍ പേ. ഒരിക്കല്‍ കൂടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സ് ഉള്ള യുപിഐയാണ് തങ്ങളുടേതെന്ന് ഫോണ്‍ പേ തെളിയിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ 6.5 ബില്യണ്‍ ഇടപാടുകളാണ് ഫോണ്‍ പേയില്‍ നടന്നത്.
ഏപ്രില്‍ മാസത്തില്‍ മാത്രം ഇത്രയും യുപിഐ ഇടപാടുകള്‍ നടക്കുന്നത് തന്നെ ഫോണ്‍പേയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. യുപിഐയില്‍ മൊത്തം 13.3 ബില്യണ്‍ ഇടപാടുകളാണ് നടന്നിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ യുപിഐയില്‍ നടന്നത് ഫോണ്‍ പേ ആപ്പിലാണ്. ഗൂഗിള്‍ പേ അടക്കമുള്ളവരുടെ കടുത്ത മത്സരമൊന്നു ഫോണ്‍പേയെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്.

മൊത്തം ഇടപാടുകളുടെ ഡാറ്റ നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷനാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഫോണ്‍പേ മത്സരിക്കുന്ന ഗൂഗിള്‍ പേ പക്ഷേ അധികം പിന്നില്‍ അല്ല. ഇതേ കാലയലവില്‍ 5 ബില്യണ്‍ യുപിഐ ഇടപാടുകളാണ് ഗൂഗിള്‍ പേ വഴി നടന്നത്. അതേസമയം മുമ്പ് ഇടപാടുകളില്‍ ഒന്നാമനായിരുന്ന പേടിഎം വീണ്ടും ഇടപാടുകളില്‍ താഴോട്ട് വീണിരിക്കുകയാണ്.
1.11 ബില്യണായിട്ടാണ് യുപിഐ ഇടപാടുകള്‍ കുറഞ്ഞത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ 1.21 ബില്യണ്‍ ഇടപാടുകളാണ് പേടിഎമ്മില്‍ നടന്നിരുന്നത്. തുടര്‍ച്ചയായ മൂന്നാം മാസത്തിലും യുപിഐ ഇടപാടുകളുടെ എണ്ണം താഴേക്കാണ്. അത് പേടിഎമ്മിനെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.
മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ ഒന്‍പത് ശതമാനമാണ് ഇടപാടുകളില്‍ ഇടിവുണ്ടായിരിക്കുന്നത്. ഏപ്രിലില്‍ ഇതേ തുടര്‍ന്ന് പേടിഎമ്മിന്റെ മാര്‍ക്കറ്റ് ഷെയര്‍ 8.4 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. മാര്‍ച്ചില്‍ 9.13 ശതമാനവും ഫെബ്രുവരിയില്‍ 10.8 ശതമാനവുമായിരുന്നു പേടിഎമ്മിന്റെ മാര്‍ക്കറ്റ് ഷെയര്‍.
അതേസമയം ഈ വെല്ലുവിളികള്‍ക്കിടയിലും മാര്‍ക്കറ്റിലെ പുതിയ കമ്പനിയായ ക്രെഡ് വലിയ രീതിയില്‍ മുന്നേറുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ മാത്രം 138.46 മില്യണ്‍ യുപിഐ ഇടപാടുകളാണ് ക്രെഡില്‍ നടന്നത്. നേരത്തെ 13.44 ബില്യണ്‍ ഉണ്ടായിരുന്ന ആകെ ഇടപാടുകളാണ് ഇപ്പോള്‍ 13.30 ബില്യണായി ഇടിഞ്ഞിരിക്കുന്നത്.
ഇടപാടുകളുടെ മൂല്യത്തിലും ചെറിയ ഇടിവുണ്ട്. 19.78 ലക്ഷം കോടിയില്‍ നിന്ന് 19.64 ലക്ഷം കോടിയായിട്ടാണ് ഇക്കാലയളവില്‍ കുറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
മൊത്തം ഇടപാടുകളില്‍ നാല്‍പ്പത് ശതമാനമാണ് വളര്‍ച്ച നേടിയിരിക്കുന്നത്. നേരത്തെ തന്നെ യുപിഐ ഇന്ത്യക്ക് പുറത്ത് വ്യാപിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്‍പിസിഐ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. ശ്രീലങ്ക, യുഎഇ, മൗറീഷ്യസ്, ഫ്രാന്‍സ്, സിംഗപ്പൂര്‍, ഭൂട്ടാന്, നേപ്പാള്‍ എന്നിവിടങ്ങളിലെല്ലാം യുപിഐ ആരംഭിച്ചിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications