യുപിഐ യുഎഇയിലെത്തി, ഗൂഗിള്‍ പേയില്‍ അല്ല ഫോണ്‍ പേയില്‍; ഉപയോഗിക്കാം ഇങ്ങനെ
യുപിഐ നേരത്തെ തന്നെ യുഎഇയിലെത്തിയതാണ്. ഗൂഗിള്‍ പേ അടക്കമുള്ളവ ഈ സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഫോണ്‍ പേ ഇപ്പോള്‍ അതിലേക്ക് ചുവടുവെച്ചിരിക്കുകയാണ് യുപിഐ ഉള്ളവര്‍ക്ക് ഇനി ഫോണ്‍പേയുടെ ആപ്പിലൂടെ പേമെന്റ് നടത്താന്‍ സാധിക്കും.
ഇതിനായി അവര്‍ കൈകോര്‍ത്തിരിക്കുന്നത് നിയോപേ ടെര്മിനല്സുമായിട്ടാണ്. യുഎഇയിലെ റീട്ടെയില്‍ സ്റ്റോറുകള്‍, ഡൈനിംഗ് ഔട്ട്ലെറ്റുകള് മുതലായവയില്‍ ഇവ ലഭ്യമാകും. ഇനി ടൂറിസ്റ്റ്-ലെയ്ഷര്‍ കേന്ദ്രങ്ങളിലും ഇവ ഇന്ത്യക്കാര്‍ക്ക് അടക്കം ഗുണം ചെയ്യും. ഇടാപടുകളില്‍ എക്സ്ചേഞ്ച് റേറ്റുകള്‍ കൃത്യമായി കാണിക്കും. ഇന്ത്യന്‍ രൂപയിലാണ് പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുക.

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും, യുഎഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ അല്ലാത്തവര്‍ക്കും ഫോണ്‍ പേ ഡൗണ്‍ലോഡ് ചെയ്ത് ഈ പേമെന്റ് നടത്താവുന്നതാണ്. ഇവരുടെ നോണ്‍ റെസിഡെന്റ് അക്കൗണ്ടുകള്‍ ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ചാണ് പേമെന്റ് നടത്തുക. എല്ലാ വര്‍ഷവും ലക്ഷകണക്കിന് ഇന്ത്യന്‍ സഞ്ചാരികളാണ് യുഎഇയിലെത്തുന്നത്.
യുപിഐയുടെയും ഫോണ്‍പേയുടെയും വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്റേഖും നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്റെ ഇന്റര്‍നാഷണല്‍ പേമെന്റ് സംവിധാനവും സഹകരിച്ചാണ് ഇത്തരമൊരു പേമെന്റ് സാധ്യമാക്കുക. യുപിഐ ഇന്ത്യക്ക് പുറത്ത് ജനകീയമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്‍ കൂടിയാണ് ഇപ്പോള്‍ ഫോണ്‍പേയിലൂടെ നടപ്പാവുന്നത്.
നിയോപേ ടെര്‍മിനലുകള്‍ ഇനി യുപിഐയെ ഒരു പേമെന്റ് രീതിയായും അംഗീകരിക്കും. ഇന്‍വാര്‍ഡ് റെമിറ്റന്‍സ് സര്‍വീസും ഫോണ്‍ പേ ആരംഭിക്കുന്നുണ്ട്. ഇത് യാത്ര-പ്രാദേശിക ഇടപാടുകള്‍ക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്. ബാങ്ക് അക്കൗണ്ടുകളോ, ഐഎഫ്എസ്സി കോഡുകളോ ഒന്നുമില്ലാതെ പേമെന്റുകള്‍ നടത്താന്‍ ഇത് നിലവില്‍ വരുന്നതോടെ സാധ്യമാകും.
വാള്‍മാര്‍ട്ടിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേമെന്റ് കമ്പനിയാണ് ഫോണ്‍ പേ. ഗൂഗിള്‍ പേയ്ക്കൊപ്പം ജനപ്രിയമായ യുപിഐ പേമെന്റ് രീതിയായി കുറഞ്ഞ കാലം കൊണ്ടാണ് ഫോണ്‍ പേ മാറിയത്. വിപണിയില്‍ ജിപേയേക്കാള് ജനപ്രീതി ഫോണ്‍ പേയ്ക്കുണ്ട്.
ഇതില്‍ ഇന്റര്‍നാഷണല്‍ യുപിഐ ആക്ടിവേറ്റ് ചെയ്യാനും നിങ്ങള്‍ ശ്രമിക്കണം. ആദ്യം ഫോണ്‍ പേ ആപ്പ് തുറക്കുക. പ്രൊഫൈല്‍ പിക്ച്ചര്‍ ടാപ് ചെയ്യുക. തുടര്‍ന്ന് പേമെന്റ് സെറ്റിംഗ്സിലേക്ക് പോകുക. അതില്‍ യുപിഐ ഇന്റര്‍നാഷണല്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് എന്ന് കാണാം.
അത് ആക്ടീവേറ്റ് ചെയ്താല്‍ അന്താരാഷ്ട്ര പേമെന്റുകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. അതിന് ശേഷം പിന്‍നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം ആക്ടിവേഷന് സ്ഥിരീകരിക്കുക. അതോടെ നിങ്ങളുടെ ഇന്റര്‍നാഷണല്‍ യുപിഐയും ആക്ടിവേറ്റായി. നിങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോയി ഇവ ഉപയോഗിക്കാവുന്നതാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications