ഡിജിറ്റല്‍ ഗോള്‍ഡ് കൈവശമുണ്ടോ? ഫോണ്‍ പേ യൂസര്‍മാരെ സഹായിക്കുന്നു; പുത്തന്‍ ഫീച്ചറെത്തി
ഡിജിറ്റല്‍ ഗോള്‍ഡ് ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ഇത് ഫോണ്‍ പേ യൂസര്‍മാര്‍ക്കായി കിടിലനൊരു ഫീച്ചര്‍ കൊണ്ടുവന്നിരിരിക്കുകയാണ്. ക്യാരറ്റ്‌ലെയിനുമായി സഹകരിച്ചാണ് ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഗോള്‍ഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഗോള്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങാനുള്ള ഫീച്ചറാണ് ഫോണ്‍ പേ കൊണ്ടുവന്നിരിക്കുന്നത്.
പ്രമുഖ ജ്വല്ലറി ബ്രാന്‍ഡാണ് ക്യാരറ്റ് ലെയിന്‍. ഫോണ്‍ ഫേയിലെ 24 ക്യാരറ്റ് ഡിജിറ്റല്‍ ഗോളില്‍ നിക്ഷേപിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ഇവര്‍ ഇഷ്ടമുള്ള ആഭരണങ്ങള്‍ വാങ്ങാനായി ഡിജിറ്റല്‍ ഗോള്‍ഡില്‍ നിന്ന് റെഡീം ചെയ്യാവുന്നതാണ്.

ക്യാരറ്റ് ലെയിനിലെ ആഭരണങ്ങളാണ് ഇവര്‍ക്ക് വാങ്ങാന്‍ സാധിക്കുക. 7 ശതമാനം വരെ അധികം റിഡംപ്ഷനും സാധ്യമാകും. വജ്രാഭരണങ്ങള്‍ക്ക് ഏഴ് ശതമാനവും, സ്വര്‍ണാഭരണങ്ങള്‍ക്ക് നാല് ശതമാനവും, സ്വര്‍ണ നാണയങ്ങള്‍ക്ക് രണ്ട് ശതമാനവുമാണ് ഇളവ്. ഫോണ്‍ പേയും ക്യാരറ്റ് ലെയിനും ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം അവസാനം വരെ ഈ ഓഫര്‍ ലഭ്യമാകും. അതേസമയം സ്വര്‍ണം വാങ്ങുന്നതും, അതുപോലെ നിത്യേന ആഭരണങ്ങള്‍ ഗിഫ്റ്റായി നല്‍കുന്നതായ കാര്യങ്ങളെ വിപ്ലവകരമായ രീതിയില്‍ മാറ്റാന്‍ ഫോണ്‍പേയിലെ ഈ ഫീച്ചര്‍ കൊണ്ട് സാധിക്കും. ക്യാരറ്റ് ലെയിനുമായി സഹകരിക്കുന്നത് ഫോണ്‍ പേയുടെ ജനപ്രീതിയും വര്‍ധിപ്പിക്കും.
ഇന്ത്യയിലെ ഉപയോക്താക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമാര്‍ഗമാണ് സ്വര്‍ണ നിക്ഷേപം. അതില്‍ തന്നെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാനാണ് ആളുകള്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്. ഫോണ്‍ പേ പ്ലാറ്റ്‌ഫോമില്‍ തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതേ ട്രെന്‍ഡാണ് കാണുന്നത്. ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന രീതി തന്നെ മാറുമെന്നും ഫോണ്‍ പേ ചീഫ് ബിസിനസ് ഓഫീസര്‍ സോണിക ചന്ദ്ര പറഞ്ഞു.
ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ ഡിജിറ്റല്‍ ഗോള്‍ഡ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കൂടിയാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. സ്വര്‍ണത്തില്‍ കൂടുതല്‍ ശുദ്ധതയും ഫോണ്‍പേയും ക്യാരറ്റ് ലെയിനും അവകാശപ്പെടുന്നുണ്ട്. പ്യൂരിറ്റി സര്‍ട്ടിഫൈഡ് 24 ക്യാരറ്റ് സ്വര്‍ണമാണ് ലഭ്യമാക്കുകയെന്ന് ഇവര്‍ പറയുന്നു.
അതേസമയം ഡിജിറ്റല്‍ ഗോള്‍ഡ് നിങ്ങളുടെ സ്വര്‍ണം ഉപയോഗിച്ച് എങ്ങനെ വാങ്ങുമെന്ന് അറിയാമോ? ഫോണ്‍പേയിലെ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചവര്‍ക്ക് അവരുടെ ഗോള്‍ഡ് ബാലന്‍സ് ഉപയോഗിച്ചാണ് ഇവ വാങ്ങാന്‍ സാധിക്കുക. ഏത് ക്യാരറ്റ് ലെയിന്‍ സ്‌റ്റോറുകളില്‍ നിന്നും ഇവ വാങ്ങാം. ഓണ്‍ലൈനായോ ഹോം സര്‍വീസുകള്‍ വഴിയോ വാങ്ങാം.
നിങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ റീട്ടെയിലോ ഓണ്‍ലൈനോ സ്‌റ്റോറുകളിലോ വെച്ച് തിരഞ്ഞെടുക്കുക. ഇത് വാങ്ങാന്‍ നേരത്ത് ഡിജിറ്റല്‍ ഗോള്‍ഡ് അക്കൗണ്ട് ഉപയോഗിച്ച് വെരിഫൈ ചെയ്ത് നിങ്ങളുടെ ഡിജിറ്റല്‍ ഗോള്‍ റെഡീം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാവുന്നതാണ്.












Click it and Unblock the Notifications