ക്യാമറയ്ക്ക് ക്ലാരിറ്റിയില്ലേ? പ്രശ്‌നം ഇതായിരിക്കും; കിടിലന്‍ ഇമേജിന് ഇക്കാര്യങ്ങള്‍ ചെയ്യാം
വിലയേറിയ ഫോണ്‍ വാങ്ങിയിട്ടും നല്ലൊരു ചിത്രം എടുക്കാന്‍ ആവുന്നില്ലേ. ഇങ്ങനെ നിരാശ തോന്നുന്നുണ്ടാവും അല്ലേ. എന്നാല്‍ പ്രശ്‌നം എപ്പോഴും ക്യാമറയുടേതാവണം എന്നില്ല. വേറെ പല പ്രശ്‌നങ്ങളും ഉണ്ടാവാം. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഐഫോണ്‍ 15 പ്രൊ മാക്‌സോ ഗൂഗിള്‍ പിക്‌സല്‍ 8 പ്രൊയോ കൈവശമുണ്ടാവും.
എന്നാല്‍ ക്യാമറ ക്ലീനല്ലെങ്കില്‍ ഉറപ്പായും മികവ് ചിത്രങ്ങള്‍ക്കുണ്ടാവില്ല. ഫോണിന്റെ ലെന്‍സുകള്‍ പലപ്പോഴും ക്ലിനായിരിക്കില്ല. അവയില്‍ ചെളിയും പൊടിയുമെല്ലാം നമ്മള്‍ കാണാതെ ഇരിക്കുന്നുണ്ടാവും. അതിനൊപ്പം നമ്മുടെ കൈയ്യിലെ മെഴുക്ക് കൂടി ചേര്‍ന്നാല്‍ ക്യാമറയുടെ ക്വാളിറ്റി വീണ്ടും. ക്വാളിറ്റി വീണ്ടെടുക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

മൈക്രോഫൈബര്‍ ക്ലോത്ത്‌സ്
സാധാരണ ക്യാമറ ലെന്‍സുകള്‍ നമ്മള്‍ ടിഷര്‍ട്ടോ മറ്റേതെങ്കിലും തുണി ഉപയോഗിച്ചായിരിക്കും തുടയ്ക്കുന്നത്. ഇത് ക്യാമറയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഭൂരിഭാഗം ആളുകളും ചെയ്യുന്ന അബദ്ധമാണിത്.
ഇവ കാരണം ലെന്‍സിന്റെ ഒരു മൂലയിലേക്ക് അഴുക്കുകള്‍ പരക്കാന്‍ കാരണമാകും. മൈക്രോഫൈബര്‍ തുണി വാങ്ങാന്‍ ലഭിക്കും. ഇവ കൊണ്ട് മാത്രംലെന്‍സുകള്‍ വൃത്തിയാക്കുക. ക്യാമറയ്ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല.
ഹാര്‍ഷ് കെമിക്കലുകള്‍ വേണ്ട
സര്‍ഫസ് ക്ലീനറുകള്‍ അടക്കമുള്ള നിത്യോപയോഗം ക്ലീനറുകള്‍ ലെന്‍സിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. വളരെ കാഠിന്യം കുറഞ്ഞ സോഫ്റ്റായിട്ടുള്ള ക്ലീനറുകള്‍ ഉപയോഗിക്കുക. ചെറുതായി വെള്ളം ഉപയോഗിച്ച് മൈക്രോഫൈബര്‍ തുണി കൊണ്ട് ക്ലീന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇവ പൊടികളെ നീക്കം ചെയ്യും.
കൈ പതിയുന്നത് പ്രശ്‌നം
ഫോണിന്റെ ലെന്‍സുകള്‍ നിത്യോപയോഗം കാരണം അഴുക്ക് പുരളാം. നമ്മുടെ കൈയ്യില്‍ നിന്ന് തന്നെയുള്ള മെഴുക്കുകള്‍ ഇവയില്‍ വരാം. ഇതൊന്നും അറിയാതെ ആയിരിക്കും നമ്മല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കുക.
ഇത് ക്യാമറയുടെ ക്വാളിറ്റി കുറയ്ക്കും. ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതിന് മുമ്പ് ലെന്‍സുകള്‍ പൂര്‍ണമായും തുടയ്ക്കുക മൈക്രോ ഫൈബര്‍ ക്ലോത്തുകള്‍ മറക്കരുത്.
ലെന്‍സ് പ്രൊട്ടക്ടറുകള്‍ വേണ്ട
വിലയേറിയ ഫോണുകള്‍ എപ്പോഴും അത്രയും ക്വാളിറ്റിയുടെ ഗ്ലാസുകളും ഉണ്ടാവും. അതിലൂടെയാണ് മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലെന്‍സ് പ്രൊട്ടക്ടര്‍ എന്ന ആക്‌സസറി ഇപ്പോള്‍ ആളുകള്‍ വാങ്ങുന്നത് പതിവാണ്. കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ വേണ്ടിയാണിത്. ഇവ പോറലുകളില്‍ നിന്നും പൊട്ടലുകളില്‍ നിന്നുമെല്ലാം ഫോണിന്റെ ലെന്‍സുകളെ സംരക്ഷിക്കും.
എന്നാല്‍ ഇവ വളരെ നിലവാരം കുറഞ്ഞ ഗ്ലാസ് കൊണ്ടാണ് നിര്‍മിക്കുന്നത്. അതുകൊണ്ട് ചിത്രങ്ങളെടുത്താല്‍ ക്വാളിറ്റി തീരെയുണ്ടാവില്ല. ലെന്‍സ് പ്രൊട്ടക്ടറെ പൂര്‍ണമായും ഒഴിവാക്കുക. ഇവ ഐഫോണുകള്‍ക്കാണ് ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് ഐഫോണ്‍ ക്യാമറയുടെ പൂര്‍ണത ആസ്വദിക്കാന്‍ അവയെ അവഗണിക്കുക.












Click it and Unblock the Notifications