പേടിഎമ്മിന് ഇതാ കടുത്ത എതിരാളി, പോക്കറ്റ് യുപിഐ എത്തി, പേമെന്റിന് ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കേണ്ട
പേടിഎം വീണതോടെ പുത്തന്‍ രീതികളുമായി പല പേമെന്റ് പ്ലാറ്റ്‌ഫോമുകളും രംഗത്ത് വന്നിരിക്കുകയാണ്. പക്ഷേ മൊബിക്വിക്ക് ഇതിനെയെല്ലാം മറികടന്നുള്ള പുതിയൊരു ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പേടിഎം വീണതോടെ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ് മൊബിക്വിക്ക്. പോക്കറ്റ് യുപിഐ എന്ന പുത്തന്‍ ഫീച്ചറാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്.
മൊബിക്വിക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് ഈ യുപിഐ സേവനം കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതെ തന്നെ പേമെന്റുകള്‍ നടത്താന്‍ പോക്കറ്റ് യുപിഐ വഴി സാധിക്കും. പേടിഎം മാത്രമല്ല എല്ലാ പേമെന്റ് പ്ലാറ്റ്‌ഫോമുകളെയും ഈ ഫീച്ചര്‍ നിലംപരിശാക്കുമെന്ന് ഉറപ്പാണ്.

ഓണ്‍ലൈന്‍ തട്ടിപ്പും, ബാങ്ക് സ്റ്റേറ്റ്‌മെന്റ് സംബന്ധിച്ച പ്രശ്‌നങ്ങളുമെല്ലാം കുറയ്ക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. മൊബിക്വിക്ക് അവരുടെ യൂസര്‍മാര്‍ക്കായി കൊണ്ടുവന്ന ഫീച്ചര്‍ കൂടിയാണിത്. വാലറ്റ് പേമെന്റ് ഓപ്ഷനായും ഇതിനെ പരിഗണിക്കാം. യുപിഐ ലൈറ്റ് വേര്‍ഷന് സമാനമാണിത്. ഇതിലേക്ക് ആദ്യം കുറച്ച് തുക ചേര്‍ക്കുന്നതാണ് രീതി.
തുടര്‍ന്ന് പേമെന്റ് നടത്താം. യുപിഐ ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് പണം അയക്കുക. ഫോണ്‍ നമ്പര്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കുക. ഒരുപാട് ഗുണങ്ങള്‍ പോക്കറ്റ് യുപിഐ കൊണ്ട് ഉണ്ട്. നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ഈ സേവനം ലഭ്യമാകും. മെര്‍ച്ചന്റ് ക്യൂആര്‍ കോഡുകള്‍, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, പിയര്‍ ടു പിയര്‍ ട്രാന്‍സ്ഫറുകള്‍ എന്നിവയില്‍ എല്ലാം ഇത് ഉപയോഗിക്കാം.
ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ ഉപയോഗിച്ചെല്ലാം വാലറ്റിലേക്ക് പണം ബാലന്‍സായി ചേര്‍ക്കാനാവും. റുപേ, വിസ, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് കാര്‍ഡ്‌സ് എന്നിവയെല്ലാം ഇതില്‍ സപ്പോര്‍ട്ട് ചെയ്യും. ഈ യുപിഐ പേമെന്റുകള്‍ പ്രകാരം എല്ലാ ഇടപാടുകളും, അത് ചെറുതോ വലുതോ ആഴട്ടെ, അതെല്ലാം ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ കാണാനാവില്ല.
നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്ന കണക്കുകളില്‍ നിന്ന് രക്ഷനേടാന്‍ ഇത് സഹായിക്കും. കൂടുതല്‍ മികച്ച രീതിയില്‍ സ്റ്റേറ്റ്‌മെന്റുകള്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. പോക്കറ്റ് യുപിഐ നമ്മളെ സുതാര്യതയില്ലാത്ത പേമെന്റുകളില്‍ നിന്ന് സംരക്ഷിക്കും. കാരണം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നല്ല, മറിച്ച് മൊബിക്വിക്കിന്റെ വാലറ്റില്‍ നിന്നായിരിക്കും പണം പിന്‍വലിക്കപ്പെടുത്തുക. ഇത് നമ്മുടെ അക്കൗണ്ട് വിവരങ്ങള്‍ പരസ്യമാവാതിരിക്കാനും സഹായിക്കും.
യുപിഐ ലൈറ്റിനെ പോലെ ഇതും വാലറ്റ് അധിഷ്ഠിതമായ യുപിഐ പേമെന്റ് സര്‍വീസാണ്. കൂടുതല്‍ സുരക്ഷ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ കരുത്ത്. യുപിഐ ലൈറ്റ് പേമെന്റ് പക്ഷേ പിന്‍ രഹിതമാണ്. നിത്യേന നാലായിരം രൂപ വരെ പേമെന്റ് നടത്താനേ സാധിക്കൂ. ഒരേ സമയം 500 രൂപയില്‍ കൂടുതല്‍ പേമെന്റ് നടത്താനാവും സാധിക്കില്ല. മൊബിക്വിക്കിന്റെ പോക്കറ്റ് യുപിഐയില്‍ അത്തരം നിയന്ത്രണങ്ങളേ ഇല്ല.












Click it and Unblock the Notifications