ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഒരു പോക്കോ ഫോൺ; കരുത്തുറ്റ പ്രൊസസറും കിടിലൻ ക്യാമറയും, ഇത് പണിയാവും
വിരലിൽ എണ്ണാൻ കഴിയാത്ത വിധം മുൻനിര സ്‍മാർട്ട്ഫോൺ ബ്രാൻഡുകൾ നമ്മുടെ നാട്ടിലുണ്ട്. അവയിൽ ഭൂരിഭാഗവും ഒരു ചെറിയ ഇടവേളക്ക് ഉള്ളിൽ അടുത്ത ഫോണുമായി രംഗത്ത് വരാറുമുണ്ട്. ഇത്തരം മോഡലുകൾ വിപണിയിൽ മറ്റ് മോഡലുകളോട് കട്ടയ്ക്ക് പിടിച്ചു നിൽക്കാനായി അനവധി ഫീച്ചറുകളുമായാണ് എത്താറുള്ളത്. അങ്ങനെ വൈകാതെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മോഡലാണ് പോക്കോ എഫ്6.
ഈ മോഡലിന്റെ ലോഞ്ച് ഡേറ്റ് കൃത്യമായി അറിയില്ലെങ്കിലും ഫീച്ചറുകൾ കുറിച്ചുള്ള വിവരങ്ങൾ ധാരാളമായി പുറത്ത് വരുന്നുണ്ട് എന്നതാണ് പ്രത്യേകത. പല പുതിയ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ഷവോമി സബ് ബ്രാൻഡ് ഈ ഫോണിൽ അവതരിപ്പിച്ചേക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതുതായി അവതരിപ്പിച്ച സ്‌നാപ്പ്ഡ്രാഗൺ 8s ജെൻ 3 SoCയുമാവും വിപണിയിൽ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. 50-മെഗാപിക്‌സൽ സോണി ഐഎംഎക്‌സ്882 സെൻസറാണ് ഇതിലുള്ളതെന്ന് പറയപ്പെടുന്നു. റെഡ്‌മി നോട്ട് 13 ടർബോയുടെ റീബ്രാൻഡഡ് പതിപ്പായി പോക്കോ വിപണിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ ക്വാൽകോം ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ഹാൻഡ്‌സെറ്റായിരിക്കും പെരിഡോട്ട് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പോക്കോ ഫോൺ. ഈ മാസം ആദ്യം സ്‌നാപ്പ്ഡ്രാഗൺ 8s ജെൻ 3 SoC ചിപ്‌സെറ്റുള്ള ആദ്യ ഫോണായിഷവോമി സിവി 4 പ്രോ വിപണിയിൽ എത്തിയിരുന്നു.
പോക്കോ എഫ്6ൽ സോണി IMX882 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. റിയൽമി 12 പ്രോ 5ജി, ഐക്യൂ ഇസെഡ്9 5ജി എന്നിവയിലും ഇതേ സെൻസർ തന്നെയാണ് ഉപയോഗിക്കുന്നത്. ക്യാമറ സജ്ജീകരണത്തിൽ 8 മെഗാപിക്‌സൽ സോണി IMX355 അൾട്രാ വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഈ മോഡലിൽ ടിസിഎൽ, ടിയാന്മ എന്നിവയിൽ നിന്നുള്ള ഡിസ്‌പ്ലേ പാനലുകൾ പോക്കോ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ-മെയ് മാസങ്ങളിലായി പോക്കോ എഫ്6 പ്രോ മോഡലിനൊപ്പം ഈ ഫോണും വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും മിട റേഞ്ച് വിപണി ലക്ഷ്യമിട്ടാണ് പോക്കോ എഫ്6 കൊണ്ട് വരുന്നതെന്നാണ് ഇതുവരെയുള്ള സൂചനകളിൽ നിന്ന് ലഭ്യമാവുന്ന വിവരം. ലോഞ്ചിംഗ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ വന്നതിന് ശേഷമാവും വില വിവരങ്ങൾ കമ്പനി അറിയിക്കുക.












Click it and Unblock the Notifications