Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്കോ എന്ന് പറഞ്ഞാൽ അങ്ങനെ പോവാൻ പറ്റുമോ; വരുന്നത് ബ്രഹ്‌മാസ്ത്രം, സാംസങും വൺ പ്ലസും വിറയ്ക്കും

മുൻപൊക്കെ ഓരോ കാലത്തും ഓരോ സ്‍മാർട്ട്ഫോണുകളാണ് നമ്മുടെ വിപണിയെ ഭരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് കഥമാറി, മോഡലുകൾക്ക് ഒരു പഞ്ഞവുമില്ലാതെ ആയതോടെ സ്ഥിരമായി ഒരു ബ്രാൻഡ് എന്നോ മോഡലെന്നോ എന്നൊന്നും ആളുകൾ നോക്കാതെയായി. എങ്കിലും ചില കമ്പനികൾ ഒക്കെ ഈ കുത്തൊഴുക്കിലും തങ്ങളുടെ പെരുമ കൊണ്ട് പിടിച്ചു നിന്നിരുന്നു.

അത്തരത്തിൽ ഒരു കമ്പനിയാണ് പോക്കോ. ശരിക്കും പറഞ്ഞാൽ ഇത് ഷവോമിയുടെ ഒരു സബ് ബ്രാൻഡ് ആയതിനാൽ നിലനിന്ന് പോവുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ക്വാളിറ്റി ഒന്ന് കൊണ്ട് മാത്രമാണ് അവർ ഉപഭോക്താക്കളെ ഒപ്പം കൂട്ടിയതെന്നാണ് കമ്പനിയുടെ പക്ഷം. എന്തായാലും പൊക്കോ ഇപ്പോൾ ഒരു വമ്പൻ നീക്കത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ വിപണിയിൽ.

pocof6phones

ഒന്നല്ല രണ്ട് മോഡലുകളാണ് അവർ വിപണിയിലേക്ക് കൊണ്ട് വരാൻ ഒരുങ്ങുന്നത്. അതിൽ ഒന്ന് പോക്കോയുദ് എല്ലാവരും കാത്തിരിക്കുന്ന സ്‍മാർട്ട്ഫോണുകളിൽ ഒന്നായ പോക്കോ എഫ്6 ആയിരിക്കും. മറ്റൊന്ന് ഒരു ടാബ്‌ലെറ്റ് ആയിരിക്കും എന്നാണ് ലഭ്യമായ വിവരം. വാർത്തകൾ ശരിയായാൽ കമ്പനിയുടെ ആദ്യ ടാബ് ആയിരിക്കും ഇത്.

അധികം വൈകാതെ ചൈനയിൽ റെഡ്‌മിയുടെ ടർബോ 3 സ്‌മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അതും പോകോ എഫ്6ഉം തമ്മിലെന്ത് ബന്ധമെന്ന് നിങ്ങൾ ചിന്തിച്ചാൽ അതിൽ കഴമ്പുണ്ട്, കാരണം ഈ റെഡ്‌മി ഫോൺ റീബ്രാൻഡ് ചെയ്‌താവും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരം.

സോണി ഐഎംഎക്‌സ് 355 സെൻസറുള്ള 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസും, 50 മെഗാപിക്‌സൽ റെസല്യൂഷനുള്ള സോണി ഐഎംഎക്‌സ് 882 സെൻസർ ഉപയോഗിക്കുന്ന പ്രൈമറി ക്യാമറയും ഉൾപ്പെടുന്നതാവും ഈ ഫോണിന്റെ ക്യാമറ വിഭാഗം എന്നാണ് സൂചന. പൊക്കോ എഫ്5 ഇന്ത്യയിൽ 30000 രൂപയിൽ താഴെയായിരുന്നു വില. പുതിയ മോഡലിന് അതിലും വില കുറയാൻ ഇടയില്ല.

ഇനി ടാബിന്റെ കാര്യം എടുത്താൽ ഇത് ബ്രാൻഡിൽ നിന്നുള്ള ആദ്യ നീക്കമാണ്. പോക്കോ ടാബ്‌ലെറ്റായി റീബ്രാൻഡ് ചെയ്‌ത്‌ അവതരിപ്പിക്കുമെന്ന് കരുതുന്ന റെഡ്‌മി പാഡ് പ്രോ, 2.5കെ റെസല്യൂഷനോടുകൂടിയ 12.1 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ കൂടി ഉള്ളതാണ്. ഇതിന് പുറമെ 10,000 mAh ബാറ്ററിയും 4എൻഎം ചിപ്‌സെറ്റും ഇതിൽ ഒരുക്കിയേക്കും എന്നാണ് സൂചന. ഇതിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+