പിപിഐകള്‍ക്ക് യുപിഐ നിയമത്തില്‍ മാറ്റം; പ്രഖ്യാപിച്ച് ആര്‍സിബിഐ, ഇനി പേമെന്റ് ഇങ്ങനെ
പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ് പേമെന്റില്‍ വലിയ മാറ്റം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പലര്‍ക്കും ഇക്കാര്യത്തെ കുറിച്ച് വലിയ അറിവുണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ വിപ്ലവകരമായ മാറ്റമാണിത്. യുപിഐയ്ക്കുള്ള പ്രധാന പരാതി പരിമിതമായ സ്വാതന്ത്ര്യമായിരുന്നു. വാലറ്റ് ഫണ്ടുകള്‍ പോലുള്ള ഉപയോഗിച്ച് പേമെന്റുകള്‍ യുപിഐയില്‍ സാധ്യമല്ലായിരുന്നു.
അതുകൊണ്ട് തന്നെ ധാരാളം പരാതികളും ഉണ്ടായിരുന്നു. വാലറ്റിലെ പണം അതേ പേമെന്റ് ആപ്പിന്റെ വാലറ്റ് വഴി മാത്രമേ ഉപയോഗിക്കാനാവൂ. ഫോണ്‍പേയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്‍പേ വാലറ്റ് ഇതിനായി ഉപയോഗിക്കണം. ഇത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായിരുന്നു.

ഒരേ ഫണ്ട് യുപിഐ ആപ്പുകളിലുടെ ഉപയോഗിക്കുക എന്നത് നടക്കാത്ത കാര്യമായിരുന്നു. പ്രീ പെയിഡ് കാര്‍ഡുകളുടെ കാര്യത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ആര്‍ബിഐ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രീപെയിഡ് പേമെന്റ് ഇന്‍സ്ട്രുമെന്റുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകളുമായി ബന്ധിപ്പിക്കാന്‍ യൂസര്‍മാര്‍ക്ക് സാധിക്കും.
വിപ്ലവകരമായ തീരുമാനമാണിത്. നമ്മള്‍ ആദ്യമേ ഒരു സ്ഥലത്ത് എടുത്ത വെച്ച പണം പേമെന്റിനായി ഉപയോഗിക്കുന്ന ടൂളാണ് പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ്. വാലറ്റുകളും കാര്‍ഡുകളം പോലെ തന്നെയാണിത്. നമ്മള്‍ ആദ്യം പണം പിപിഐകളിലേക്ക് ചേര്‍ക്കണം. തുടര്‍ന്നാണ് പേമെന്റുകള്‍ക്ക് ഉപയോഗിക്കുക.
ഇങ്ങനെ ഉള്ള പണം നമുക്ക് യുപിഐ പേമെന്റുകള്‍ക്ക് ഉപയോഗിക്കാം. പക്ഷേ പിപിഐകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രവര്‍ത്തിക്കുക. പിപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയിഡ് അക്കൗണ്ടുകളില്‍ നിന്നാണ് പണം പേമെന്റുകള്‍ക്കായി ഉപയോഗിക്കാനാവുക. ഇതില്‍ ബാങ്ക് അക്കൗണ്ടുകള്‍ റോളില്ലായിരുന്നു.
അതുകൊണ്ട് ഇത്രയും കാലം യുപിഐ പേമെന്റുകള്‍ ആരാണോ പേമെന്റുകള്‍ക്ക് സഹായിക്കുന്നത് അവരുടെ ആപ്പ് വഴി മാത്രമേ ഈ പണം ഇടപാട് നടത്താനാവൂ. ഇതായിരുന്നു ആര്‍ബിഐയുടെ മാനദണ്ഡം. ഈ നിയമം നേരത്തെ ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാക്കിയിരുന്നു.
അതേസമയം ആര്‍ബിഐയുടെ പുതിയ നിയമം ഇതെല്ലാം മറികടക്കുന്നതാണ്. ഏപ്രില്‍ അഞ്ചിന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പിപിഐകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകളുമായി ബന്ധിപ്പിക്കാനുള്ള കാര്യം പരിഗണനയിലുണ്ടെന്നാണ്. ഏകദേശം തീരുമാനമായെന്ന തരത്തിലും അദ്ദേഹം സംസാരിച്ചിരുന്നു. മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകളെ പോലെ തന്നെ പിപിഐകള്‍ക്കും ഇനി പേമെന്റുകള്‍ നടത്താനാവും.
ഏത് യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും വാലറ്റുകളില്‍ പേമെന്റ് നടത്താം. അവര്‍ ഇനി വ്യത്യസ്ത കമ്പനികളാണെങ്കിലും പ്രശ്‌നമില്ല. ഫോണ്‍ പേ വാലറ്റിലാണ് നിങ്ങളുടെ പണമെങ്കില്‍ ഏത് തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പ് ഉപയോഗിച്ചും ഇനി പേമെന്റ് നടത്താം. അതിനായി ഫോണ്‍പേ ആപ്പുകള്‍ മാത്രം ഉപയോഗിക്കേണ്ടതില്ല. ബിഗ് ബാസ്‌കറ്റ്, കണ്‍ട്രി ഡിലൈറ്റ്, മില്‍ക്ക് ബാസ്‌കറ്റ്, ഓല മണി എന്നിവയില്‍ പക്ഷേ ഇതൊന്നും സാധ്യമല്ല.












Click it and Unblock the Notifications