ഇത് റിയൽമിയുടെ മാസ് അവതാർ; സാംസങിനെയും ഷവോമിയെയും വെല്ലുവിളിച്ച് ഈ മിഡ് റേഞ്ച് ഫോൺ
വിപണിയിൽ വമ്പൻ ഫോണുകളുമായി ഓരോ കമ്പനികളും എത്തുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മുൻപൊക്കെ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഫോണുകൾ അവതരിപ്പിച്ചു വന്നിരുന്നതെങ്കിൽ ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറി. ഒന്നിന് പിറകെ ഒന്നൊന്നായി ഫോണുകൾ വരികയാണ്. അത്തരത്തിൽ റിയൽമിയും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് പുതിയ വാർത്ത നൽകുന്ന സൂചന. റിയൽമിയുടെ പുതിയ മോഡലായ 12 പ്ലസ് 5ജി വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഫോൺ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് നിർമ്മാതാവ് മലേഷ്യയിലാണ് സ്‌മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്, അവിടെ അത് റിയൽമി 12 പ്രോ പ്ലസ് 5 ജിയോടൊപ്പം അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി,റിയൽമി 12 പ്ലസ് 5ജിയുടെ ഡിസൈനും കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഇന്ത്യൻ വിപണിയിൽ ഹാൻഡ്‌സെറ്റിൻ്റെ ലോഞ്ചിനെ കുറിച്ച് റിയൽമി സൂചന നൽകുകയും ചെയ്‌തിട്ടുണ്ട്, വൈകാതെ തന്നെ ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിച്ചേക്കും എന്നാണ് സൂചന. റിയൽമി 12 പ്രോ 5ജി, റിയൽമി 12 പ്രോ പ്ലസ് 5ജി എന്നിവ കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എന്നാലിതാ ഇപ്പോൾ, ഈ കുടുംബത്തിലെ അംഗ സംഖ്യ വർധിപ്പിക്കാനാണ് റിയൽമി ഒരുങ്ങുന്നത്. കൂടാതെ കമ്പനി ഒരു വാനില റിയൽമി 12 5 ജി മോഡലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമായിട്ടില്ല. ഇതും വരാനിരിക്കുന്ന റിയൽമി 12 പ്ലസ് മോഡലിനൊപ്പം എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 1080 SoC-യുമായി വരുമെന്ന് മുമ്പ് സൂചന ലഭിച്ചിരുന്നു. ഇതിൽ 6ജിബി, 8ജിബി, 12ജിബി, 16ജിബി എന്നീ റാം ഓപ്‌ഷനുകളുമായി വരാം, ഇവ 128ജിബി, 256ജിബി, 512ജിബി, 1ടിബി എന്നിവയുടെ ഓൺബോർഡ് സ്‌റ്റോറേജ് ഓപ്ഷനുകളുമായി ജോഡിയാക്കാനും സാധ്യതയുണ്ട്. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്‌സൽ) അമോലെഡ് സ്‌ക്രീനും ഫോണിൽ അവതരിപ്പിച്ചേക്കും. ഈ ഹാൻഡ്‌സെറ്റിന് 5,000mAh ബാറ്ററി പിന്തുണ നൽകിയേക്കാം.
ക്യാമറയുടെ കാര്യത്തിൽ Realme 12 പ്ലസ് 5ജി 50 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, അൾട്രാവൈഡ് ലെൻസുള്ള 8 മെഗാപിക്‌സൽ സെൻസർ, 2 മെഗാപിക്‌സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ക്യാമറയിൽ 16 മെഗാപിക്സൽ സെൻസർ ഉൾപ്പെടുമെന്നാണ് കരുതുന്നത്.
അതേസമയം, മോഡലിൻ്റെ ആഗോള വേരിയൻ്റ് 8 മെഗാപിക്സൽ സെൻസറിനൊപ്പം 64 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സംവിധാനവുമായി വരാൻ സാധ്യതയുണ്ട്. ഈ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ടുള്ള മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്തായാലും മിഡ് റേഞ്ച് എന്ന സെഗ്‌മെന്റ് ലക്ഷ്യമാക്കി കൊണ്ടാണ് ഫോൺ എത്തുന്നതെന്ന കാര്യം ഉറപ്പാണ്.












Click it and Unblock the Notifications