Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗയാ റിയൽമി കാ ഖിലാഡി; ഈ ഫോൺ സീൻ മാറ്റും, ചെറിയ പൈസയ്ക്ക് അത്രയ്ക്കും ഫീച്ചറുകൾ അല്ലേ ഉള്ളത്

ബജറ്റ്, മിഡ് റേഞ്ച് ഫോണുകൾക്ക് എന്നും ആരാധകർ ഏറെയാണ്. കുറഞ്ഞ വിലയിൽ പ്രീമിയം ഫോണുകൾക്ക് ലഭിക്കുന്നത് പോലെയുള്ള ഫീച്ചറുകളുമായി എത്തുന്ന ഇവ എന്തുകൊണ്ടും ഒരുപാട് പേർക്ക് ആശ്രയം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സ്‍മാർട്ട്ഫോൺ കമ്പനികൾ കൂടുതലായും ഈ മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇപ്പോഴിതാ റിയൽമി തങ്ങളുടെ പുതിയ ഫോണുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. മിഡ് റേഞ്ച് സെഗ്‌മെന്റിൽ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് റിയൽമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റിയൽമി 12എക്‌സ് പുറത്തിറക്കിയത്. റിയൽമി 12, റിയൽമി 12+, റിയൽമി 12 പ്രോ, റിയൽമി 12 പ്രോ+, എന്നിങ്ങനെ ഈ സീരീസിൽ നേരത്തെ തന്നെ ധാരാളം മോഡലുകൾ റിയൽമി പുറത്തിറക്കിയിട്ടുണ്ട്.

realmephones

റിയൽമി 12എക്‌സ് 5ജിയ്ക്ക് 6.72-ഇഞ്ച് ഫുൾ HD+ LCD ഡിസ്‌പ്ലേയാണ് ഉണ്ടാവുക. മുൻവശത്ത് പാണ്ട ഗ്ലാസ് സംരക്ഷണവും സ്‌പ്ലാഷിനും പൊടി പ്രതിരോധത്തിനുമുള്ള IP54 റേറ്റിംഗും ഇതിലുണ്ട്, അതായത് സ്‌മാർട്ട്‌ഫോണിന് നേരിയ മഴയെയും ഏത് ദിശയിൽ നിന്നും വെള്ളം തെറിക്കുന്നതിനെയും നേരിടാൻ കഴിയും, പക്ഷേ പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയാൽ സംരക്ഷണം കിട്ടണം എന്നില്ല.

കമ്പനിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ചർ മീഡിയ ടെക് ഡൈമൻസിറ്റി 6100+ പ്രോസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ എല്ലാ ഗ്രാഫിക്‌സ്-ഇന്റൻസീവ് ടാസ്‌ക്കുകൾക്കുമായി മാലി G57 GPU-മായി ജോഡിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്‌റ്റം അടിസ്ഥാനമായുള്ള റിയൽമി UI 5.0ലാണ് ഫോൺ വരുന്നത്.

ക്യാമറയുടെ കാര്യത്തിലും റിയൽമി ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. 50 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും ഉൾപ്പെടെയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി 12എക്‌സ് 5ജി ഫോൺ വരുന്നത്. മുൻവശത്ത്, 80 ഡിഗ്രി വ്യൂ ഫീൽഡ് ക്യാപ്‌ചർ ചെയ്യാൻ കഴിവുള്ള 8എംപി സെൽഫി ക്യാമറയും ഒരുക്കിയിട്ടുണ്ട്.

റിയൽമി 12എക്‌സ് 4ജിബി റാം/128ജിബി സ്‌റ്റോറേജ് വേരിയന്റിന് 11,999 രൂപയും, 6ജിബി റാം/128ജിബി വേരിയന്റിന് 13,499 രൂപയും 8ജിബി റാം/128ജിബി വേരിയന്റിന് 14,999 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് റിയൽമി 1,000 ബാങ്ക് കിഴിവും വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ 6ജിബി വേരിയന്റിന് 1000 ബാങ്ക് ഓഫറിനും 500 രൂപ കിഴിവിനും അർഹതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+