കിടിലൻ വാലന്റൈൻസ് ഡേ ഓഫറുമായി റിയൽമി; ഈ ജനപ്രിയ ഫോണുകൾക്ക് വില കുറയും, പെട്ടെന്ന് വാങ്ങിക്കോ
ഈ പുതുവർഷത്തിന്റെ രണ്ടാം മാസത്തിൽ നല്ലൊരു ബജറ്റ് ഫോൺ വാങ്ങണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ പിന്നെ ഇനിയും മടിക്കേണ്ടതില്ല. കുറഞ്ഞ വിലയും കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകളുമുള്ള ഫോണുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള റിയൽമി ഇതാ നിങ്ങൾക്കായി ഒരു ഗംഭീർ ഓഫർ ഒരുക്കിയിട്ടുണ്ട്. എല്ലാവർക്കും അറിയാവുന്നത് പോലെ വാലന്റൈൻസ് ഡേ വരികയായി.
അതിനാൽ തന്നെ ഈ പ്രണയദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു സ്‍മാർട്ട്ഫോൺ സമ്മാനിക്കണമെന്ന മോഹമുദിച്ചാൽ റിയൽമിയെ തന്നെ സമീപിക്കാം. റിയൽമി നാർസോ എൻ55, റിയൽമി നാർസോ 60 പ്രോ എന്നീ ജനപ്രിയ മോഡലുകൾക്ക് ഉൾപ്പെടെയാണ് കമ്പനി ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

റിയൽമി നാർസോ 60 പ്രോ സീരീസ് 5ജി, റിയൽമി നാർസോ 60എക്‌സ് 5ജി, റിയൽമി നാർസോ എൻ55, എന്നിവയിൽ കൂപ്പണുകളും ബാങ്ക് ഡീലുകളും കൂടുതൽ ഓഫറുകൾ ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാവ് നൽകുന്നു. ഫെബ്രുവരി 6 മുതൽ ഫെബ്രുവരി 12 വരെ ആമസോൺ, റിയൽമി ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിൽ ഓഫർ ലഭ്യമാകും.
ഓഫറുകൾ എന്തൊക്കെ?
റിയൽമി നാർസോ 60 പ്രോ 12ജിബി +1ടിബി വേരിയന്റിന് 27,999 രൂപയുടെ ഡിസ്‌കൗണ്ട് വിലയിൽ 2000 രൂപയുടെ അധിക ബാങ്ക് ഓഫറും ലഭിക്കും. അതുപോലെ, തുടക്കത്തിൽ 26,999 രൂപ വിലയുള്ള 12GB+256GB വേരിയന്റ്, 4,000 രൂപ കൂപ്പൺ കിഴിവ് പ്രയോഗിച്ചതിന് ശേഷം 23,999 രൂപയുടെ വിൽപ്പന വിലയിൽ ലിസ്‌റ്റ് ചെയ്യും. 23,999 രൂപ വിലയുള്ള അതേ മോഡലിന്റെ 8GB+128GB വേരിയന്റ്, 2000 രൂപയുടെ ബാങ്ക് ഓഫറിന് ശേഷം ഉപഭോക്താക്കൾക്ക് 21,999 രൂപ കുറഞ്ഞ വിലയിൽ ലഭ്യമാകും.
സമാനമായി റിയൽമി നാർസോ 60, 8GB+128GB വേരിയന്റ് അതിൻ്റെ യഥാർത്ഥ വിലയായ 17,999 രൂപയിൽ നിന്ന് 14,999 രൂപയുടെ വിൽപ്പന വിലയിൽ ലഭ്യമാകും. 2000 കിഴിവും 1000 രൂപയുടെ അധിക ബാങ്ക് ഓഫറും ഇതിൽ ലഭ്യമാവും. അതുപോലെ, 8GB+256GB വേരിയന്റിന് 2000 രൂപയുടെ കിഴിവുകളും 1000 രൂപയുടെ ബാങ്ക് ഓഫറും കഴിഞ്ഞ് 16,999 രൂപയാകും അന്തിമ വില.
റിയൽമി നാർസോ 60എക്‌സ് 5ജി മോഡലുകൾ ശ്രദ്ധേയമായ ഓഫറുകൾ അവതരിപ്പിക്കും, 6GB+128GB വേരിയന്റിന് 11,999 രൂപയും (യഥാർത്ഥ വില 14,499) 4GB+128GB വേരിയന്റിന് 10,999 രൂപയ്ക്കുമാണ് ഓഫറിൽ ലഭിക്കുക.












Click it and Unblock the Notifications