ബജറ്റ് ഫോണിലെ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍; 50 എംപി ക്യാമറ, സാംസങ്ങിനോട് മുട്ടാന്‍ റിയല്‍മിയുടെ ജിടി5
ലക്ഷ്വറി ഫോണുകള്‍ വാഴുന്ന സ്മാര്‍ട്ട് ഫോണ്‍ ലോകത്ത് പക്ഷേ ആര്‍ക്കും അറിയാനുള്ള താല്‍പര്യം ഉണ്ടാക്കുന്നത് ബജറ്റ് ഫോണുകളാണ്. ഇതാണ് ശരിക്കും സാധാരണക്കാരന്റെ ഫോണുകള്‍ എന്ന് പറയാം. സാംസങ്ങിനെയും, ആപ്പിളിനെയും പോലെ ഹൈ എന്‍ഡ് പ്രീമിയം ഫോണുകളെ നേരിടാന്‍ അടിമുടി മാറിയ മോഡലുമായി രംഗത്തേക്ക് വരികയാണ് റിയല്‍മി. ഓഗസ്റ്റ് 28ന് അവര്‍ പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുകയാണ്.
ഇതിനോടകം ട്രെന്‍ഡിംഗില്‍ ഇടംപിടിച്ച് നില്‍ക്കുകയാണ് റിയല്‍മിയുടെ ജിടി5 എന്ന ഫ്‌ളാഗ്ഷിപ്പ് കില്ലര്‍. വമ്പന്‍ ഫീച്ചറുകളും, കിടിലന്‍ ക്യാമറാ അപ്‌ഡേറ്റുകളുമെല്ലാം ഇതിലുണ്ട്. സാംസങ്ങിന്റെ ഗ്യാലക്‌സി എസ്23നോട് എല്ലാം കിടപിടിക്കാവുന്ന ഫീച്ചറുകളാണ് റിയല്‍മി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലെ ഏറ്റവും കരുത്തനായി ജിടി5 മാറിയിരിക്കുകയാണ്. ഓഗസ്റ്റ് 28ന് ചൈനയിലാണ് ജിടി5 ആദ്യം ലോഞ്ച് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇത്തരത്തിലാണ്. ജിടി സീരീസില്‍ ഇതിനോടകം നിരവധി മോഡലുകള്‍ റിയല്‍മി പുറത്തിറക്കിയതാണ്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്‌സെറ്റാണ് ജിടി5ല്‍ പ്രതീക്ഷിക്കാവുന്ന ഒരുകാര്യം. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ രാജാവായിരിക്കും ജിടി5 എന്ന് ഉറപ്പാക്കുന്നതാണ് ചിപ്‌സെറ്റിന്റെ ക്വാളിറ്റി. ജിടി സീരീസില്‍ സ്ഥിരമായി കണ്ടുവരുന്നതുമാണ് സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്.
കിടിലന്‍ ചാര്‍ജിംഗ് സംവിധാനമാണ് ജിടി5 ഉറപ്പുനില്‍ക്കുന്നത്. 240 വാട്‌സ് ചാര്‍ജിംഗ് സംവിധാനം ഈ ഫോണിനുണ്ടാവും. ഇന്നേവരെ ഒരു സ്മാര്‍ട്ട്‌ഫോണിനും ഇത്തരമൊരു ചാര്‍ജിംഗ് സംവിധാനമില്ല. അതുകൊണ്ട് തന്നെ ജിടി5 വളരെ സ്‌പെഷ്യലാണ്. പെര്‍ഫോമന്‍സിലും, ബാറ്ററി പവറിലുമെല്ലാം ഇവ സാംസങ്ങിന്റെ പ്രീമിയം ഫോണിനോട് മുട്ടി നില്‍ക്കും. 24 ജിബി വരെ റാം ഉണ്ടായിരിക്കും.
റിയല്‍മി ജിടി3 മോഡലിന്റെ പിന്തുടര്‍ച്ചക്കാരനാണ് ജിടി5 എന്ന് പറയാം. എന്നാല്‍ ഇന്ത്യ പോലുള്ള മാര്‍ക്കറ്റിലേക്ക് ഇവ എത്തിയിരുന്നില്ല. ജിടി5 ലോഞ്ചിംഗ് 28ന് ഇന്ത്യന്‍ സമയം രാവിലെ 11.30 മുതലാണ്. ഇതിനോടകം ടീസറുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ കര്‍വ് ഡിസൈന്‍ വൈറലായി കഴിഞ്ഞു. ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.
അതേസമയം ക്യാമറയില്‍ വമ്പന്‍ അപ്‌ഡേറ്റുമായിട്ടാണ് റിയല്‍മി എത്തുന്നത്. ഫ്‌ളാഗ്ഷിപ്പില്‍ ഏറ്റവും ഹൈപ്പ് വരുന്ന ഫോണായി ജിടി5നെ മാറ്റുന്നതും ഇക്കാര്യമാണ്. സോണിയുടെ 50 മെഗാപിക്‌സല്‍ ഐഎംഎക്‌സ്890 സെന്‍സറാണ് ഇതിലുള്ളത്. സാംസങ്ങിനോട് കിടപിടിക്കുന്നതാണ് ഈ ക്യാമറയെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബാക്കിയുള്ള വിവരങ്ങളൊന്നും റിയല്‍മി സ്ഥിരീകരിച്ചിട്ടില്ല.
പക്ഷേ പവര്‍ഹൗസ് ഡിവൈസാണ് വരുന്നതെന്ന് ഉറപ്പാണ്. ജിടി5ന് രണ്ട് ഓപ്ഷനുകള്‍ റിയല്‍മി നല്‍കുന്നുണ്ട്. 4600എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. 240 വാട്ട് ചാര്‍ജിംഗും ഉണ്ട്. മറ്റൊന്ന് 5200 എംഎഎച്ച് ബാറ്ററിയുള്ളതാണ്. ഇതിനൊപ്പം 150 വാട്ട് ചാര്‍ജറാണ് ലഭിക്കുക. വണ്‍പ്ലസ് 11, ഷവോമി 13 സീരീസ്, ഓപ്പോ ഫൈന്‍ഡ് എക്‌സ്6 എന്നിവരുമായിട്ടാണ് ജിടി5ന്റെ മത്സരം.












Click it and Unblock the Notifications