റിയൽമി വരുന്നു ഒരുഗ്രൻ ഐറ്റവുമായി; നേരത്തെ പറഞ്ഞില്ലെന്ന് വേണ്ട, ഈ സ്‍മാർട്ട് ഫോൺ എന്തിനും പറ്റും
റിയൽമി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക ഒരുപറ്റം ബജറ്റ് ഫീച്ചർ സ്‍മാർട്ട് ഫോണുകളാണ്. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ സാധാരണക്കാരെ ഇത്രകണ്ട് പരിഗണിക്കുന്ന വേറൊരു ബ്രാൻഡ് ഉണ്ടോയെന്ന് ചോദിച്ചാൽ സംശയമാണ്. കാരണം അത്രയധികം മികവുറ്റ മോഡലുകളുമായാണ് റിയൽമി ഇന്ത്യയിൽ വിലസുന്നത്.
അതിൽ പലതും വിൽപ്പന കണക്കുകളിൽ ഏറെ മുന്നിലാണ്. ക്വാളിറ്റി കൊണ്ടും ഫീച്ചറുകളുടെ സമ്പന്നത കൊണ്ടും ഏത് വൻകിട ബ്രാൻഡിനോടും കിടപിടിക്കാൻ കെൽപുള്ള തരത്തിലേക്ക് റിയൽമി വളർന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. എന്നാൽ അവർ ഓരോ ഇടവേളയിലും പുത്തൻ ഫോണുകളുമായി വന്ന് എല്ലാവരെയും ഞെട്ടിക്കാറുണ്ട്.

അത്തരത്തിൽ ഇന്ത്യൻ വിപണിയിലേക്ക് റിയൽമി പുതുതായി കൊണ്ട് വരുന്ന ഒരു മോഡലാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം. റിയൽമി ജിടി 6 ആണ് ഈ മോഡൽ. ജൂൺ 20ന് ഈ സ്‍മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിന് മുൻപ് തന്നെ ഫോണുമായി ബന്ധപ്പെട്ട ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
റിയൽമിയുടെ ഈ ബജറ്റ് ഫോൺ എന്തുകൊണ്ടും മാർക്കറ്റിൽ മുൻനിരയിലേക്ക് വരുമെന്നാണ് പല ഉപഭോക്താക്കളും പറയുന്നത്. അതിന്റെ കാരണവും അവർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ കൊണ്ട് വരിക എന്ന റിയൽമിയുടെ പതിവ് ഇത്തവണയും തെറ്റില്ലെന്ന് തന്നെയാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാം.
റിയൽമി ജിടി 6 ഫീച്ചറുകൾ
റിയൽമി ജിടി 6 നിയോയുടെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഫോൺ എന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് ശരിയാണെങ്കിൽ ഫോണിൽ 6.78-ഇഞ്ച് ഫുൾ HD+ LTPO AMOLED ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടാവുക. ക്യാമറയുടെ കാര്യം പറയുകയാണെങ്കിൽ ഫോൺ ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെ വന്നേക്കാം. ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ ഉള്ള 50എംപി സോണി IMX882 പ്രൈമറി സെൻസറും 8എംപി സോണി IMX355 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ടാവും.
ഇതിന് പുറമെ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിൽ നൽകും. നിലവിൽ ഈ ഫോണിന്റെ ഇന്ത്യയിലെ വില എത്രയാണെന്ന് ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നേരത്തെ പറഞ്ഞത് റിയൽമി ജിടി നിയോ 6ന് സമാനമാണ് ഇതെങ്കിൽ അതിനോട് അടുത്ത് നിൽക്കുന്ന വിലയാവും ഫോണിന് ഉണ്ടാവുക.
റിയൽമി ജിടി നിയോ 6 മോഡലിന്റെ 12 ജിബി റാം /256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 2,099 ചൈനീസ് യുവാൻ (ഏകദേശം 24,200 രൂപ), 16ജിബി റാം/256ജിബി സ്‌റ്റോറേജ് വേരിയന്റിന് 2,399 ചൈനീസ് യുവാൻ (ഏകദേശം 27,500 രൂപ) എന്നിങ്ങനെയാണ് വില. ജൂൺ 20ന് ഫോണിന്റെ കൃത്യമായ വില പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications