വഴിമാറെടാ ഷവോമീ; വരുന്നത് അതിഗംഭീര മോഡൽ, ഫീച്ചറുകൾ കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും
സ്‍മാർട്ട് ഫോൺ വിപണി എല്ലാ സാധ്യതകളും മുതെലെടുത്തു കൊണ്ട് അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്‍മാർട്ട് ഫോണുകൾ പരീക്ഷണ ഘട്ടത്തിലാണ്. കമ്പനികളുടെ വലുപ്പ ചെറുപ്പത്തിന് അതിൽ പ്രാധാന്യമില്ല. ഇപ്പോഴിതാ സ്‍മാർട്ട് ഫോൺ കമ്പനികളിലെ കേമനായ റിയൽമിയും അത്തരമൊരു നീക്കത്തിന് ഒരുങ്ങുകയാണ്.
ഒരു കിടിലൻ സ്‍മാർട്ട് ഫോണുമായി അവർ ചൈനീസ് മാർക്കറ്റിൽ പ്രവേശിച്ചു കഴിഞ്ഞു. റിയൽമിയുടെ ജിടി നിയോ 6 ഫോണാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകളും നൂതന സാങ്കേതിക വിദ്യകളും സംയോജിപ്പിച്ചു കൊണ്ടാണ് ഈ മോഡൽ വിപണിയിൽ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബാറ്ററിയിൽ ആയാലും പ്രൊസസർ ആയാലും അടിമുടി മാറ്റവുമായാണ് ഈ ഫോൺ എത്തുന്നത്. മറ്റ് ഫോണുകളെ പോലെയല്ല ഇതിന് ധാരാളം ഫീച്ചറുകൾ കമ്പനി കൂടുതലായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോഴാണ് എത്തുക എന്ന കാര്യത്തിൽ ഇതുവരെ പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. കൂടാതെ ഫീച്ചറുകൾ അതേപടി നിലനിർത്തുമോ എന്നും പറയാൻ കഴിയില്ല.
പുതിയ ജിടി നിയോ സീരീസ് ഫോൺ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എസ് ജെൻ 3 എസ്ഒസിയുമായാണ് വരുന്നത്. 16ജിബി വരെ റാമും 1ടിബി വരെ സ്‌റ്റോറേജും ഈ ഫോണിലുണ്ടാവും. 1.5കെ റെസല്യൂഷനുള്ള 8ടി LTPO AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ദൃശ്യ ഭംഗി. റിയൽമി ജിടി നിയോ 6ന് 50 മെഗാപിക്‌സൽ സോണി സെൻസർ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 120W വയർഡ് ഫാസ്‌റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ നട്ടെല്ല്.
ഇതൊരു മിഡ് ബജറ്റ് ഫോൺ ആണെങ്കിലും ഇതിലെ ഫീച്ചറുകൾ അതിലും ഏറെ അർഹിക്കുന്നവയാണ് എന്നതാണ് പ്രത്യേകത. നിലവിൽ ചൈനയിൽ പുറത്തിറക്കിയിരിക്കുന്ന ഈ മോഡലിന് 22000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന വേരിയന്റിന് ഏകദേശം 27000 രൂപ വരെയാകും വില ഉണ്ടാവുക. മറ്റ് വേരിയന്റുകൾക്ക് ഇതിനിടയിലും വിലയുണ്ടാകും.
ക്യാമറയുടെ കാര്യത്തിൽ ഒട്ടും പിശുക്ക് കാട്ടാതെയാണ് കമ്പനി ഈ ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ 1/1.953-ഇഞ്ച് വലുപ്പവും f/1.88 അപ്പർച്ചറും ഉള്ള 50-മെഗാപിക്‌സൽ സോണി IMX882 സെൻസറും 8-മെഗാപിക്‌സൽ സോണി IMX355 ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ആണ് ഒരുക്കിയിരിക്കുന്നത്. സെൽഫി അനുഭവം മെച്ചപ്പെട്ടതാക്കാൻ മുൻവശത്ത് 32 മെഗാപിക്‌സൽ സോണി IMX615 ക്യാമറ നിങ്ങൾക്ക് ലഭിക്കും.
ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ, അണ്ടർ സ്‌ക്രീൻ പ്രോക്‌സിമിറ്റി സെൻസർ, ആക്സിലറേഷൻ സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവ ഉൾപ്പെടെ സെൻസറുകളുടെ ഒരു നീണ്ട നിര തന്നെ ഈ ഫോണിലുണ്ട്. നിലവിൽ ഈ ഫോൺ ഇന്ത്യയിൽ എത്തുന്നതിന്റെ മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications