റിയൽമിക്ക് എല്ലാം കണക്കാ; ഒരു അഡാർ ബജറ്റ് ഫോൺ വരുന്നു, അതും വില ഇത്രയും കുറവ്? ഇത് ഞെട്ടിക്കും
ഇന്ത്യൻ വിപണിയിൽ ഒരു ഇടിമിന്നൽ പോലെ വന്നിറങ്ങിയ ബ്രാൻഡാണ് റിയൽമി. ഇവിടെ എത്തിയിട്ട് അധികം കാലമൊന്നും ആയിട്ടില്ലെങ്കിലും അവർ ശക്തമായ പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അവർ മറ്റ് പല പ്രമുഖ മോഡലുകളെയും പിന്നിലാക്കി വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്ക്കുന്നത്. അതിന്റെ പ്രധാന കാരണം എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ അതിന്റെ ഉത്തരം ലളിതമാണ്.
വൻകിട ബ്രാൻഡുകളെ പോലെ പ്രീമിയം സെഗ്‌മെന്റിനെ മാത്രം മനസിൽ കൊണ്ട് നടക്കുന്ന മോഡൽ അല്ല റിയൽമിയുടെ ഫോണുകൾ. കൂടുതലും സാധാരണക്കാരെ പരിഗണിക്കുന്ന ബജറ്റ് ഫോണുകളാണ് അവർ വിപണിയിൽ എത്തിക്കാറുള്ളത്. അത് തന്നെയാണ് സെഗ്‌മെന്റിൽ അവരുടെ ജനപ്രീതി ഇത്രയധികം ഉയരാനും കാരണം.

ഈ വിഭാഗത്തിൽ ഷവോമി ഒക്കെയാണ് അവരുടെ മുഖ്യ എതിരാളികൾ. ഇപ്പോഴിതാ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറാനുള്ള റിയൽമിയുടെ ശ്രമങ്ങൾ ശക്തമാവുകയാണ്. അതിന്റെ ഭാഗമായി അവർ പുതിയ മോഡലുകൾ രംഗത്ത് കൊണ്ട് വരുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് റിയൽമി നാർസോ 70 എന്ന ഫോൺ.
ഈ ഫോണിന്റെ ലോഞ്ച് ഏപ്രിൽ 24 ബുധനാഴ്‌ച നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബജറ്റ് സെഗ്‌മെന്റിൽ അത്ഭുതങ്ങൾ തീർക്കുക ലക്ഷ്യമിട്ടാണ് ഈ ഫോൺ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഫോണിനെ കുറിച്ച് കൂടുതലറിയാം. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഫോണിന്റെ ഫീച്ചറുകൾക്ക് പുറമെ പ്രൈസ് റേഞ്ചും പുറത്തുവിട്ടിട്ടുണ്ട്.
അമോഎൽഇഡി ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്‌കാനർ, തെർമൽ മാനേജ്‌മെൻ്റിനുള്ള വേപ്പർ ചേമ്പർ എന്നിവ ഉൾപ്പെടെ ഒരുപാട് ഫീച്ചറുകളാണ് ഈ ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. റിയൽമി നാർസോ 60 5ജിയുടെ പിൻഗാമിയായി അരങ്ങേറുന്ന ഈ ബജറ്റ് ഫോൺ മീഡിയ ടെക് ഡൈമൻസിറ്റി 7050 എസ്ഒസിയിൽ ആയിരിക്കും പ്രവർത്തിക്കുക.
ഏപ്രിൽ 24ന് നടക്കുന്ന വർണാഭമായ ചടങ്ങിൽ വച്ചാവും ഈ ഫോൺ ലോഞ്ച് ചെയ്യുക. റിയൽമി നാർസോ 70എക്‌സ് 5ജിയും ഇതേ ലോഞ്ച് ഇവന്റിൽ പുറത്തിറക്കും എന്നാണ് കരുതുന്നത്. റിയൽമി നാർസോ 70 5ജിയുടെ വില 15,000 രൂപയിൽ താഴെയാണെന്നാണ് കരുതുന്നത്. അതേസമയം നാർസോ 70എക്‌സ് 5ജിയുടെ വില 12,000 രൂപയിൽ താഴെയായിരിക്കും.
നേരത്തെ ഈ സീരീസിലെ ഉന്നതനായ റിയൽമി നാർസോ 70 പ്രോ 5ജി കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയിരുന്നു. അതിന്റെ വിലയാവട്ടെ 18,999 രൂപ മുതൽ ആരംഭിക്കുന്നു. ഇത് മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസിയിൽ പ്രവർത്തിക്കുന്നു, കൂടാതെ 67W വയർഡ് SuperVOOC ചാർജിംഗ് പിന്തുണയുള്ള 5,000എംഎംഎച്ച് ബാറ്ററിയുമായാണ് ഈ ഫോൺ വന്നത്. അതിന് പിന്നാലെയാണ് ബേസിക് മോഡലുകളും വിപണിയിലേക്ക് എത്തുന്നത്.












Click it and Unblock the Notifications