ഈ റിയൽമി ഫോൺ വാങ്ങാൻ ആളുകളുടെ ക്യൂ; എങ്ങോട്ട് നോക്കിയാലും അടിപൊളി ഫീച്ചറുകൾ, വില ഇത്ര മാത്രം...
ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിയേക്കാവുന്ന ഒരു വർഷമാണ് 2024. അതിന് തക്കതായ കാരണങ്ങളും നമുക്ക് മുൻപിലുണ്ട്. ഈ വർഷത്തിലേക്ക് എത്തിയപ്പോഴേക്കും സാങ്കേതിക വിദ്യയുടെ കാര്യത്തിൽ നമ്മുടെ നാട് ഒരുപാട് വളർന്നു കഴിഞ്ഞു എന്നതാണ് പ്രത്യേകത. ഈ വർഷം ഒട്ടുമിക്ക എല്ലാ ബ്രാൻഡുകളും തങ്ങളുടെ ഒന്നോ രണ്ടോ മോഡലുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
അങ്ങനെ എല്ലാരും വന്നു, റിയൽമി മാത്രം വന്നില്ലെന്ന് ആലോചിച്ചിരിക്കുമ്പോ ദേ എത്തി അടുത്ത കലക്കൻ ഐറ്റവുമായി അവർ വിപണിയിലേക്ക്. അതാണ് റിയൽമിയുടെ പ്രത്യേകത. കുറച്ച് ലെറ്റ് ആയാലും അവരുടെ വരവ് രാജകീയം തന്നെയായിരിക്കും. അത്തരത്തിൽ റിയൽമി വിപണിയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലാണ് അവരുടെ പി സീരീസിലെ രണ്ട് ഫോണുകൾ.

റിയൽമി പി1 5ജി, റിയൽമി പി1 പ്രോ 5ജി മോഡലുകൾ തിളങ്ങുന്ന ഫീനിക്‌സ് ഡിസൈനിന്റെ ചാരുതയുമായാണ് വിപണിയിലേക്ക് ഇടിച്ചിറങ്ങിയത്. ബേസിക് മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 7050 എസ്ഒസി ആണ് കരുത്ത് പകരുന്നത്. ഉയർന്ന നിലവാരമുള്ള പ്രോ പതിപ്പ് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഒരുക്കിയിരിക്കുന്നത്.
45W വയർഡ് SuperVOOC ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററികയാണ് ഈ രണ്ട് ഫോണുകളിലും കമ്പനി നൽകിയതെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ദിവസം റിയൽമി പാഡ് 2 വൈ-ഫൈ വേരിയന്റിനും റിയൽമി ബഡ്‌സ് ടി 110നും ഒപ്പമാണ് ഈ കരുത്തുറ്റ ബജറ്റ് ഫോൺ അത്ഭുതങ്ങൾ കൂടി റിയൽമി രംഗത്തിറക്കിയത്.
റിയൽമി പി1 മോഡലിൽ 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. നനഞ്ഞ കൈകളാലോ മഴയിലോ ഫോൺ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന റെയിൻ വാട്ടർ ടച്ച് സവിശേഷത കൂടി ഈ പാനൽ നൽകുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7050 എസ്ഒസി ചിപ്‌സെറ്റ് ഉള്ള റിയൽമി പി1 8ജിബി വരെ റാമും 256ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജുമായാണ് വരുന്നത്. 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും പിന്നിൽ 2 മെഗാപിക്‌സൽ ഡെപ്ത്ത് സെൻസറും മുൻ ക്യാമറ സ്ലോട്ടിനുള്ളിൽ 16 മെഗാപിക്‌സൽ സെൻസറും ആണ് കമ്പനി നൽകിയത്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസി ജോഡിയാക്കിയ 8ജിബി റാമും 256ജിബി വരെ ഇൻബിൽറ്റ് സ്‌റ്റോറേജുമാണ് ഇതിൽ നൽകുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ കർവ്ഡ് ഒഎൽഇഡി ഡിസ്‌പ്ലേയിലാണ് ഫോണിൽ റിയൽമി നൽകുന്നത്.
ക്യാമറയുടെ കാര്യത്തിൽ ഈ ഫോൺ ഒട്ടും പുറകിൽ അല്ല. 50-മെഗാപിക്‌സൽ സോണി എൽവൈടി-600 പ്രൈമറി റിയർ സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനും സജ്ജീകരിച്ചിരിക്കുന്നു. ലൈറ്റ് ഫ്യൂഷൻ, അൾട്രാ എച്ച്ഡിആർ, നൈറ്റ് ഐ ഫീച്ചറുകൾ എന്നിവയും ഫോണിൽ ഉണ്ട്.
ബജറ്റ് ഫോൺ ആയാണ് ഇത് റിയൽമി അവതരിപ്പിച്ചത്. റിയൽമി പി1 5ജിയുടെ 6ജിബി + 128ജിബി ഓപ്ഷൻ്റെ വില Rs. 14,999 രൂപയാണ്. 8 ജിബി + 256 ജിബി വേരിയൻറ് 16,999 രൂപയ്ക്കാണ് വിൽക്കുന്നത്. പീക്കോക്ക് ഗ്രീൻ, ഫീനിക്‌സ് റെഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.












Click it and Unblock the Notifications