ജിയോയുടെ ഈ റീച്ചാര്‍ജ് കിടിലന്‍, വോഡഫോണും എയര്‍ടെല്ലും അടുത്തില്ല; ഓഫറില്‍ എന്തെല്ലാം?
പുതുവത്സരത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. മൊബൈല്‍ കമ്പനികളെല്ലാം വലിയ റീച്ചാര്‍ജുകള്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവര്‍ ഗംഭീര ന്യൂഇയര്‍ പാക്കേജുകളാണ് പ്രഖ്യാപിച്ചരിക്കുന്നത്. ഇതില്‍ ഏതാണ് മികച്ചത്. റിലയന്‍സിന്റെ പുതുവത്സര പ്ലാനുമായി ബാക്കിയുള്ള പ്ലാനുകള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.
ജിയോയുടെ പ്ലാനിന്റെ കാലാവധി 365 ദിവസങ്ങള്‍ അല്ല എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. എയര്‍ടെല്ലുമായും വോഡഫോണ്‍ ഐഡിയയുമായും താരതമ്യം ചെയ്യുമ്പോള്‍ ജിയോയ്ക്ക് മുന്‍തൂക്കം നല്‍കുന്നതും ഇക്കാര്യമാണ്. മറ്റ് പ്രത്യേതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജിയോ റീച്ചാര്‍ജ് ഓഫര്‍
ജിയോയുടെ വാര്‍ഷിക പുതുവര്‍ഷ പ്രീപെയിഡ് പ്ലാനാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധിയിലാണ് റിലയന്‍സ് മികച്ച് നില്‍ക്കുന്നത്. 389 ദിവസത്തെ കാലാവധിയാണ് ഈ റീച്ചാര്‍ജിനുള്ളത്. 2999 രൂപയാണ് ഇതിനായി മുടക്കേണ്ടത്. വിഐ, എയര്‍ടെല്‍ എന്നിവയെ അപേക്ഷിച്ച് വിലയും ഇതിന് കുറവാണ്. നിത്യേന 2.5 ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും.
ഡാറ്റ പരിധി കഴിഞ്ഞാല്‍ 64 കെബിയിലേക്ക് വേഗം കുറയും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലബിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, നിത്യേന 100 സൗജന്യ എസ്എംഎസുകള്‍, എന്നിവയും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സൗജന്യ ആക്‌സസും ലഭിക്കും. ഇതിനൊപ്പം 24 ദിവസത്തെ വാലിഡിറ്റി വൗച്ചര്‍ ലഭിക്കും. അത് കാരണമാണ് 389 ദിവസം മൊത്തം വാലിഡിറ്റി ലഭിക്കുന്നത്.
എയര്‍ടെല്‍ റീച്ചാര്‍ജ് പ്ലാന്‍
എയര്‍ടെല്ലിന്റെ പുതുവത്സര പ്രീപെയിഡ് പ്ലാനിന് 3350 രൂപയാണ് നിരക്ക്. 365 ദിവസമാണ് വാലിഡിറ്റി ഇത് ജിയോയ്ക്കും എത്രയോ മുകളിലാണ്. നിത്യേന രണ്ടര ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിംഗാണ് മറ്റൊരു പ്രത്യേകത. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും.
എന്നാല്‍ 5ജി സര്‍വീസുകള്‍ നിങ്ങളുടെ മേഖലയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തെ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ പ്ലാനും ലഭിക്കും. 500 രൂപയുടെ പ്ലാനാണിത്. സൗജന്യം ഹെലോ ട്യൂണ്‍സ്, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ലഭിക്കും.
വോഡഫോണ്‍ പുതുവത്സര ഓഫര്‍
വോഡഫോണ്‍ ഐഡിയയുടെ പ്ലാനിനും ജിയോയേക്കാള്‍ വിലയുണ്ട്. 3099 രൂപയാണ് പുതുവത്സര വാര്‍ഷിക പ്ലാനിന്റെ വില. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. നിത്യേന രണ്ട് ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കും. മറ്റെല്ലാം വാര്‍ഷിക പ്ലാനിലെയും പോലെയല്ല. ഇതില്‍ ഡാറ്റ കുറവണ്. അണ്‍ലിമിറ്റഡ് കോളും നിത്യേന 100 എസ്എംഎസ്സും ലഭിക്കും.
ബൈഞ്ച് ഓള്‍ നൈറ്റ് ആക്‌സസും സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കും. രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെ ഇതില്‍ അണ്‍ലിമിറ്റഡായിരിക്കും ഡാറ്റ. വീക്കെന്‍ഡ് റോളോവര്‍, വിഐ മൂവീസ്, ടിവി, 2ജിബി ബാക്കപ്പ് പ്രതിമാസം എന്നിവ ലഭിക്കും.












Click it and Unblock the Notifications