ഒന്നും നോക്കേണ്ട ജിയോയുടെ ഈ പുത്തന്‍ ഓഫര്‍ എടുത്തോ; ഡാറ്റയും കോളും മാത്രമല്ല, മുടക്കേണ്ട തുക ഇത്ര
റിലയന്‍സ് ജിയോ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. കിടിലന്‍ റിപബ്ലിക്ക് ദിന വാര്‍ഷിക പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. ഇതുവരെയില്ലാത്ത തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ പരിമിതമായ കാലയളവിലേക്കാണ് ഈ പ്ലാന്‍ കൊണ്ടുവന്നിരിക്കുന്നത്.
പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. 2999 രൂപയ്ക്കാണ് ഈ പ്ലാന്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവുക. വളരെ ചെലവേറിയതാണെന്ന് കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരുപാട് ആനുകൂല്യങ്ങള്‍ ഇതിലുണ്ട്. 2.5 ജിബി 4ജി ഡാറ്റ ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് ലഭിക്കും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ഇതോടൊപ്പം 365 ദിവസം ലഭിക്കും.

അതേസമയം ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ഡാറ്റയില്‍ മാത്രം നില്‍ക്കുന്നതല്ല. അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും. അതായത് മാസം നിങ്ങള്‍ക്ക് 230 രൂപ മാത്രമേ ഈ പ്ലാന്‍ പ്രകാരം ചെലവ് വരുന്നുള്ളൂ. നിങ്ങളുടെ പോക്കറ്റ് ഒരിക്കലും ഈ പ്ലാന്‍ കാരണം കീറില്ല. കാരണം ഡാറ്റ കൊണ്ട് തന്നെ ഈ പ്ലാന്‍ കിടിലനാണ്.
അതുപോലെ മികച്ച മൊബൈല്‍ എക്‌സ്പീരിയന്‍സും ഇതിലൂടെ ലഭിക്കും. കൂടുതല്‍ മികച്ച കാര്യങ്ങളും ഈ പ്ലാനില്‍ യൂസര്‍മാര്‍ക്കായി നല്‍കുന്നുണ്ട്. ജനുവരി പതിനഞ്ചിനും ജനുവരി മുപ്പതിനും ഇടയില്‍ ജിയോ ആപ്പിലൂടെയാണ് റീച്ചാര്‍ജ് ചെയ്യുന്നതെങ്കില്‍ നിരവധി കാര്യങ്ങള്‍ കൂടുതലായി ലഭിക്കും. ഈ പ്ലാനിന്റെ മൂല്യമുയര്‍ത്തുന്ന കാര്യമാണിത്.
റിപബ്ലിക്ക് ഡേ സീസണില്‍ കൂടുതല്‍ കോളുകളും, അതുപോലെ ബ്രൗസിംഗിന് ഡാറ്റയും വേണമെങ്കില്‍ ഈ പ്ലാന്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതുപോലെ റിലയന്‍സ് ഡിജിറ്റല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടും ജിയോ യൂസര്‍മാര്‍ക്കായി നല്‍കുന്നുണ്ട്. ഇതും റിപബ്ലിക്ക് ഡേ ഓഫര്‍ വഴിയാണ് നല്‍കുന്നത്.
അയ്യായിരം രൂപയില്‍ കൂടുതലായിരിക്കും വാങ്ങുന്ന സാധനങ്ങളുടെ വില. പതിനായിരം രൂപ വരെ പരമാവധി ഡിസ്‌കൗണ്ടും റിലയന്‍സില്‍ ഡിജിറ്റലില്‍ നിന്ന് ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഗാഡ്ജറ്റുകള്‍ വാങ്ങുന്നവര്‍ക്ക് പതിനായിരം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഇതിലൂടെ വ്യക്തമാണ്.അതേസമയം ജിയോയുടെ ഓഫര്‍ ഇവിടം കൊണ്ടും തീരുന്നില്ല എന്നതാണ്. രണ്ട് സ്വിഗ്ഗിയുടെ കൂപ്പണുകളും ഇതോടൊപ്പം യൂസര്‍മാര്‍ക്ക് നല്‍കും.
125 രൂപയുടെ രണ്ട് കൂപ്പണുകളാണ് നല്‍കുന്നത്. 299 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകളാണെങ്കില്‍ ഈ കൂപ്പണുകള്‍ ഉപയോഗിക്കുന്നതാണ്. അങ്ങനെ എല്ലാം കൊണ്ടും കിടിലന്‍ നിരവധി കാര്യങ്ങളാണ് ഈ റീച്ചാര്‍ജില്‍ അടങ്ങിയിരിക്കുന്നത്. ലക്‌സിഗോ കൂപ്പണും ഇതിലൂടെ നല്‍കുന്നുണ്ട്. നിങ്ങളുടെ വിമാനടിക്കറ്റ് വില കുറയ്ക്കാനും ഈ കൂപ്പണ്‍ ഉപയോഗിച്ച് സാധിക്കും.
മൂന്ന് പേര്‍ അടങ്ങുന്ന യാത്രക്കാരുടെ ഗ്രൂപ്പിന് 1500 രൂപയാണ് ഡിസ്‌കൗണ്ട്. രണ്ട് പേരാണെങ്കില്‍ ആയിരം രൂപയും, ഒരാളാണെങ്കില്‍ 500 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. 500 രൂപ അജിയോ ഡിസ്‌കൗണ്ട് കൂപ്പണും ഇതില്‍ ലഭിക്കും. 2499 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകളാണ് ഇത് ലഭ്യമാവുക.
ടിറയില്‍ 999 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് മുപ്പത് ശതമാനം ഡിസ്‌കൗണ്ടും ല ഭിക്കും. ആയിരം രൂപ വരെയാണ് ഡിസ്‌കൗണ്ട്. 3662,3226, 3225, 3227, 3178 എന്നിങ്ങനെയാണ് വാര്‍ഷിക പ്ലാനുകളുടെ നിരക്ക്. 4498 രൂപയുടെ പ്ലാനാണ് ഏറ്റവും ഉയര്‍ന്നത്. ഒടിടി സര്‍വീസുകളും ഇവയ്‌ക്കൊപ്പം നല്‍കുന്നുണ്ട്.












Click it and Unblock the Notifications