Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയുടെ പുത്തന്‍ റീച്ചാര്‍ജ്, എയര്‍ടെല്ലൊന്നും അടുത്തെത്തില്ല, ഡാറ്റയും കോളും ഇത്ര കിട്ടും

ഇഷ്ടം പോളെ കോള്‍ ചെയ്യുകയും അതുപോലെ ഡാറ്റ ഇഷ്ടം പോലെയും കിട്ടണോ? എങ്കില്‍ ജിയോ ഇതെല്ലാം യൂസര്‍മാര്‍ക്കായ റീച്ചാര്‍ജിലൂടെ നല്‍കും. റിലയന്‍സ് ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനുകളിലൊണിത്. വെറും 91 രൂപ മാത്രം മുടക്കിയാല്‍ വമ്പന്‍ റീച്ചാര്‍ജുകള്‍ക്ക് ലഭിക്കുന്ന എല്ലാ കാര്യങ്ങളും ഈ പ്ലാനിലും ലഭിക്കും.

അതായത് നിത്യേന മൊബൈല്‍ ഡാറ്റയും അണ്‍ലിമിറ്റഡായിട്ടുള്ള കോളുമാണ് ഈ പ്ലാനിന്റെ പ്രത്യേകത. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ഈ പ്ലാനിലുള്ള ആനുകൂല്യങ്ങള്‍ അവസാനിക്കുന്നില്ല. നിങ്ങള്‍ ഇഷ്ടം പോലെ ഡാറ്റയും അതുപോലെ കോളുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്ലാന്‍ നിര്‍ബന്ധമായും തിരഞ്ഞെടുക്കണം.

reliance-jio-recharge-plan

റിലയന്‍സ് ജിയോയുടെ പ്രീപെയിഡ് യൂസര്‍മാര്‍ക്കുള്ളതാണ് ഈ പ്ലാന്‍. നൂറ് രൂപയില്‍ താഴെ മാത്രം ചെലവിട്ടാല്‍ മതി. അതിവേഗ ഇന്റര്‍നെറ്റാണ് ഈ പ്ലാനിന്റെ പ്രത്യേകത. എന്തുകൊണ്ട് ഈ പ്ലാന്‍ തിരഞ്ഞെടുക്കാം എന്നും പറഞ്ഞ് തരാം.

ജിയോയുടെ എതിരാളികളായ വോഡഫോണ്‍ ഐഡിയക്കോ എയര്‍ടെല്ലിനോ ഇത്രയും വില കുറഞ്ഞൊരു പ്ലാനില്‍ കൈനിറയെ ഗുണങ്ങള്‍ ലഭിക്കില്ല. എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും 98 രൂപയിലാണ് ഇത്തരമൊരു പ്ലാന്‍ ആരംഭിക്കുന്നത്. എന്നാല്‍ ജിയോയുടെ അത്ര ഗുണങ്ങള്‍ അവരുടെ പ്ലാനില്‍ ഇല്ല.

ജിയോയുടെ 91 രൂപയുടെ പ്ലാനില്‍ നൂറ് എംബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഒരു ദിവസം 200 എംബി ഡാറ്റ വരെയാണ് ലഭിക്കുക. അത്യാവശ്യം നന്നായി ബ്രൗസ് ചെയ്യാനും, കുറച്ച് ഡൗണ്‍ലോഡിംഗിനുമെല്ലാം ഈ പ്ലാന്‍ സഹായിക്കും. മൊത്തം 3 ജിബി ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഇത് 5ജി സേവനങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഉള്ളത്. അണ്‍ലിമിറ്റഡ് കോളുകള്‍ ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

നിത്യേന 50 എസ്എംഎസ്സുകളും ഈ പ്ലാനില്‍ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിലുണ്ട്. അതേസമയം വേറെയും ഗുണങ്ങള്‍ ഈ പ്ലാനിലുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, എന്നിവ സൗജന്യമായി ഉപയോഗിക്കാം. നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഇതില്‍ ശേഖരിച്ച് വെക്കാം. അതേസമയം ഈ പ്ലാനിന്റെ നിശ്ചയിച്ച ഡാറ്റ കഴിഞ്ഞാല്‍ 64 എംബിപിഎസ്സായി ഇന്റര്‍നെറ്റ് വേഗത കുറയും.

അതേസമയം എയര്‍ടെല്ലിന്റെ പ്ലാനില്‍ 5 ജിബിയാണ് ഹൈസ്പീഡ് ഡാറ്റ ലഭിക്കുക. എന്നാല്‍ ഇത് സാധാരണ പ്ലാനല്ല. ഇതൊരു ഡാറ്റ പ്ലാനാണ്. അതുകൊണ്ട് ഡാറ്റ മാത്രമാണ് ഈ പ്ലാനിലൂടെലഭിക്കുക. വിഐയുടെ 98 രൂപ പ്ലാനില്‍ 200 എംബിയാണ് ഡാറ്റ. അണ്‍ലിമിറ്റഡ് കോളും ലഭിക്കും. 14 ദിവസമാണ് വാലിഡിറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+