അണ്‍ലിമിറ്റഡായി അതിവേഗ ഇന്റര്‍നെറ്റ്, 90 ദിവസത്തെ കാലാവധി; ജിയോയുടെ ഈ പ്ലാനൊന്ന് നോക്കിവെച്ചോ?
മുംബൈ: ജിയോ റീച്ചാര്‍ജുകള്‍ എപ്പോഴും ജനപ്രിയമാണ്. കുറഞ്ഞ നിരക്കില്‍ റീച്ചാര്‍ജുകള്‍ ലഭ്യമാകുന്നത് കൊണ്ടാണ് ഇവയ്ക്ക് ജനപ്രീതിയേറുന്നത്. അത്തരമൊരു പ്ലാനാണ് ഇപ്പോള്‍ യൂസര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. നേരത്തെ ജിയോ നിരക്കുകള്‍ ഉയര്‍ത്തിയത് വലിയ പ്രശ്‌നമായിരുന്നു. നിരവധി പേര്‍ ജിയോ കണക്ഷന്‍ ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് മാറിയിരുന്നു.
ബിഎസ്എന്‍എല്ലിനോട് പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് ചുരുങ്ങിയ ചെലവിലുള്ള റീച്ചാര്‍ജുകള്‍ ജിയോ പുറത്തിറക്കുന്നത്. കൂടുതല്‍ ഡാറ്റയും കോളുകളുമെല്ലാം ജിയോയുടെ ഈ പ്ലാനിലുണ്ട്. അതുകൊണ്ട് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകളുടെ ആവശ്യമൊന്നും വരില്ല.

ജിയോയുടെ പുതിയ റീച്ചാര്‍ജ് പ്ലാനിനായി നിങ്ങള്‍ ചെലവിടേണ്ടത് 999 രൂപയാണ്. നിരക്ക് കൂടുതലാണല്ലോ എന്ന് കരുതി ഒഴിവാക്കേണ്ട പ്ലാനല്ല ഇത്. ഈ പ്ലാനില്‍ നിരവധി ഗുണങ്ങളുണ്ട്. 98 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഈ പ്ലാനില്‍ നിത്യേന രണ്ട് ജിബി മൊബൈല്‍ ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാനിന് നിത്യേന പത്ത് രൂപ മാത്രമാണ് ചെലവ് വരുന്നത്.
ഡാറ്റയുടെ കാര്യത്തില്‍ അതുകൊണ്ട് ആശങ്ക വേണ്ടതില്ല. ഇനി കോളുകള്‍ വേഗം തീര്‍ന്നുപോകുന്നുവെന്ന ആശങ്കയും യൂസര്‍മാര്‍ക്ക് ഉപേക്ഷിക്കാം. ജിയോ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോക് ടൈം തീരുമെന്ന ഭയമില്ലാതെ എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്. ഏത് നെറ്റ്‌വര്‍ക്കിലേക്കും കോള്‍ ചെയ്യാവുന്നതാണ്.
നിത്യേന നൂറ് എസ്എംഎസ്സുകളും ജിയോ യൂസര്‍മാര്‍ക്ക് ഈ പ്ലാനിലൂടെ നല്‍കും. ഡാറ്റ തീര്‍ന്നുകഴിഞ്ഞാല്‍ എസ്എംഎസ്സുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇനി ഇതൊക്കെ പോരെങ്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ജിയോ നല്‍കുന്നുണ്ട്. 98 ദിവസം അണ്‍ലിമിറ്റഡായി 5ജി ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ലഭിക്കും. അതിലൂടെ ഡാറ്റ പ്രശ്‌നങ്ങളെ പരിഹരിക്കാം. അതിവേഗം ഡൗണ്‍ലോഡിംഗും ബ്രൗസിംഗുമെല്ലാം സാധ്യമാകും.
ആകെ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സര്‍ക്കിളില്‍ 5ജി ഇന്റര്‍നെറ്റ് ലഭ്യമാവുമോ എന്ന് മാത്രം പരിശോധിച്ചാല്‍ മതി. കാരണം 5ജി സര്‍വീസുകള്‍ എല്ലായിടത്തേക്കും ജിയോ വ്യാപിപ്പിച്ച് തുടങ്ങിയിട്ടില്ല. ലഭ്യമാവുന്ന ഇടമാണെങ്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ ഒരിക്കലും തീരില്ല. ഈ പ്ലാനിന്റെ കാലാവധി കഴിയുന്നത് വരെ അതിവേഗ ഡാറ്റ ലഭ്യമാകും.
ജിയോയുടെ ആപ്പുകളായ ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. അതേസമയം എയര്‍ടെല്ലും നേരത്തെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പാക്കുകള്‍ പുറത്തിറക്കിയിരുന്നു. 161, 181, 361 രൂപ നിരക്കിലുള്ളതാണ് ഈ പ്ലാനുകള്‍. എല്ലാ പ്ലാനുകളും മുപ്പത് ദിവസമാണ് കാലാവധി.
161 രൂപയുടെ പ്ലാനില്‍ 12 ജിബി ഡാറ്റയാണ് ആകെ ലഭിക്കുക. പ്രതിദിന ലിമിറ്റില്ലാതെ മുപ്പത് ദിവസം 12 ജിബി ഡാറ്റ ഉപയോഗിക്കാം. 181 രൂപയുടെ പ്ലാനില്‍ മുപ്പത് ദിവസത്തേക്ക് 15 ജിബി ഡാറ്റയാണ് ലഭിക്കുക. 361 രൂപയുടെ പ്ലാനില്‍ 50 ജിബി ഡാറ്റയും ലഭിക്കും. ഈ പ്ലാനുകള്‍ക്കൊന്നും പ്രതിദിന ഡാറ്റയെന്ന നിയന്ത്രണമില്ല.












Click it and Unblock the Notifications