ദീപാവലി സമ്മാനവുമായി ജിയോ, കിടിലന്‍ ഓഫര്‍; ഈ പാനുകളില്‍ റീച്ചാര്‍ജ് ചെയ്താല്‍ വമ്പന്‍ നേട്ടങ്ങള്‍
മുംബൈ: ദീപാവലിക്ക് മുന്നോടിയായി യൂസര്‍മാര്‍ക്ക് റിലയന്‍സ് ജിയോയുടെ സമ്മാനം. ദിവാലി ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഉപയോക്താക്കള്‍ക്കായി ഗംഭീര റീച്ചാര്‍ജ് പാക്കേജാണ് കമ്പനി നല്‍കുന്നത്. 899, 3599 രൂപ പാക്കേജിലുള്ള ദീര്‍ഘകാല പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീപെയിഡ് റീച്ചാര്‍ജ് പ്ലാനുകളാണിത്.
25 ഒക്ടോബറിനും നവംബര്‍ അഞ്ചിനും ഇടയില്‍ റീച്ചാര്‍ജ് ചെയ്താല്‍ 3350 രൂപ വരെയുള്ള വൗച്ചറുകള്‍ ലഭിക്കും. ബ്രാന്‍ഡുകളായ ഈസിമൈ ട്രിപ്പ്, അജിയോ, സ്വിഗ്ഗി, പോലുള്ള ബ്രാന്‍ഡുകളുടെ വൗച്ചറുകളാണ് ലഭിക്കുക. ഫുഡ് ഡെലിവെറി, ഷോപ്പിംഗ്, അവധിക്കാല യാത്രകള്‍ എന്നിവയ്‌ക്കെല്ലാം ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാവും.

899 രൂപയുടെ പ്രീപെയിഡ് പ്ലാനില്‍ ജിയോ വൗച്ചറുകള്‍ മാത്രമല്ല നല്‍കുന്നത്. നിങ്ങള്‍ക്ക് ഡാറ്റയുടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ പ്ലാനിലൂടെ പരിഹരിക്കാം. 2 ജിബി ഡാറ്റ നിത്യേന ലഭിക്കും. അത്യാവശ്യം നല്ലത് പോലെ ഡൗണ്‍ലോഡും ബ്രൗസിംഗുമെല്ലാം ഇതിലൂടെ നടക്കും. പ്രതിദിന ഡാറ്റ തീര്‍ന്നുപോയാലും നിരാശപ്പെടേണ്ടി വരില്ല.
ഇരുപത് ജിബി ഡാറ്റ ബോണസായി ഈ പ്ലാനിനൊപ്പം ജിയോ നല്‍കുന്നുണ്ട്. കോളുകള്‍ നിങ്ങള്‍ക്ക് ആവശ്യത്തിനില്ലെന്ന പരാതിയുണ്ടെങ്കില്‍ അതും പരിഹരിക്കാന്‍ ഈ പ്ലാനിന് സാധിക്കും. കാരണം അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനില്‍ ലഭിക്കുക. ഇതിലൂടെ ടോക് ടൈം തീര്‍ന്നുപോകുന്നുവെന്ന പ്രശ്‌നം പരിഹരിക്കാം. ഏത്‌നെറ്റ് വര്‍ക്കിലേക്കും എത്ര വേണമെങ്കിലും വിളിക്കാവുന്നതാണ്.
അതേസമയം 899 രൂപയുടെ പ്ലാനില്‍ മറ്റ് ഗുണങ്ങളുമുണ്ട്. ജിയോയുടെ പ്ലാനില്‍ നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. 90 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 3599 രൂപയുടെ പ്ലാനും ധാരാളം ഗുണങ്ങള്‍ ഉള്ളതാണ്. ഈ പ്ലാനില്‍ നിത്യേന 2.5 ജിബി ഡാറ്റയാണ് ലഭിക്കുക. കോളുകള്‍ അണ്‍ലിമിറ്റഡാണ് ഈ പ്ലാനിലും. നൂറ് എസ്എംഎസ്സുകളും ലഭിക്കും. ഒരു വര്‍ഷം മുഴുവന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം. ചില വൗച്ചറുകളും ഇതോടൊപ്പം ലഭിക്കും.
ഈസി മൈട്രിപ്പിന്റെ വൗച്ചറാണെങ്കില്‍ മൂവായിരം രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഇത് ഹോട്ടലുകളിലും, എയര്‍ ട്രാവല്‍ ബുക്കിംഗിലും ഉപയോഗിക്കാവുന്നതാണ്. അജിയോയുടെ വൗച്ചറില്‍ 200 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉള്ളത്. 999 രൂപയുടെ പര്‍ച്ചേസിന് മുകളില്‍ നടത്തിയാലാണ് ഈ വൗച്ചര്‍ ഉപയോഗിക്കാനാവുക. സ്വിഗ്ഗിയില്‍ 150 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉള്ളത്. ഇത് ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാം.
മൈജിയോ ആപ്പിള്‍ ഓഫര്‍ എന്ന സെക്ഷനുണ്ടാവും. അതില്‍ മൈ വിന്നിംഗ്‌സ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക. അതില്‍ കൂപ്പണ്‍ കോര്‍ഡ് കോപ്പി ചെയ്യുക. എവിടെയാണോ നിങ്ങള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കുന്നത് അവിടെ ഈ ലിങ്ക് പേസ്റ്റ് ചെയ്യുക. അങ്ങനെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.












Click it and Unblock the Notifications