അതിവേഗ ഇന്റര്‍നെറ്റില്‍ ഇഷ്ടം പോലെ ഡാറ്റ, ജിയോ ഫൈബറിന്റെ പ്ലാന്‍ കേരളത്തിലും; മുടക്കേണ്ടത് ഇത്ര തുക
ലോകത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ നെറ്റ്‌വര്‍ക്കാണ് റിലയന്‍സ് ജിയോയ്ക്കുള്ളത്. കഴിഞ്ഞ ദിവസം അവര്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇന്ന് മുതല്‍ ജിയോ ഫൈബറിന്റെ സേവനങ്ങള്‍ കേരളത്തില്‍ മൊത്തം ലഭ്യമാവും. കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് കൂടി ഇത് വഴിയൊരുക്കും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരുവനന്തപുരത്തായിരുന്നു ജിയോ ഫൈബര്‍ ആദ്യമായി ലോഞ്ച് ചെയ്തത്. രണ്ട് മാസത്തിനുള്ളില്‍ ഇത് കേരളമാകെ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു ജിയോ. ജിയോയുടെ കട്ടിംഗ് എഡ്ജ് എയര്‍ ഫൈബര്‍ ടെക്‌നോളജിയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭ്യമാവും. മൊബിലിറ്റി സര്‍വീസുകളും ലഭിക്കും.

2023 സെപ്റ്റംബറിലാണ് റിലയന്‍സ് ജിയോ തങ്ങളുടെ ജിയോ എയര്‍ ഫൈബര്‍ രാജ്യത്ത് അവതരിപ്പിച്ചത്. വൈഫൈയ്‌ക്കൊപ്പം ടെലിവിഷന്‍ ചാനല്‍ സേവനവും, വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനുമാണ് എയര്‍ ഫൈബറിലൂടെ ലഭിക്കുക. ഇഷ്ടം പോലെ ഡാറ്റയാണ് ജിയോ ഫൈബറിലൂടെ ലഭിക്കുക. അതും അണ്‍ലിമിറ്റഡായി അതിവേഗത്തില്‍ ലഭിക്കും.
ഏറ്റവും കുറഞ്ഞ ജിയോ ഫൈബറിലെ പ്ലാന്‍ 599 രൂപയുടേതാണ്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന സേവനങ്ങള്‍ കേട്ടാല്‍ തുക വളരെ കുറഞ്ഞ് പോയെന്നും തോന്നാം. 14 വ്യത്യസ്ത ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനവും, അഞ്ഞൂറില്‍ അധികം ടിവി ചാനലുകളും ഈ പ്ലാനില്‍ ലഭിക്കും. അതിനൊപ്പമാണ് അതിവേഗ ഡാറ്റയും ലഭിക്കുക.
599 രൂപയുടെ പ്ലാനില്‍ മുപ്പത് എംബിപിഎസ് വേഗതിയാണ് ഡാറ്റ ലഭിക്കുക. അതും അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുക. എത്ര വേണമെങ്കിലും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും വേറെയും പ്ലാനുകള്‍ ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. 100 എംബിപിഎസ് വേഗതയില്‍ 899 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്. ഒന്ന് തൊട്ടാല്‍ തന്നെ അതിവേഗം കിട്ടുന്ന ഇന്റര്‍നെറ്റാണിത്.
1199 രൂപയ്ക്ക് മറ്റൊരു കിടിലന്‍ പ്ലാനും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. ഈ പ്ലാന്‍ പ്രകാരം ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 16 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ലഭ്യമാവുക. മറ്റ് രണ്ട് പ്ലാനുകളിലും പതിനാലോളം ഒടിടി ആപ്പുകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഡാറ്റ ഉപയോഗിച്ച് കിടിലന്‍ സിനിമകളും സീരീസും ഒടിടിയില്‍ അപ്പോള്‍ കാണുകയും ചെയ്യാം.
ഈ മൂന്ന് പ്ലാനുകള്‍ക്ക് പുറമേ 1499 രൂപ, 2499 രൂപ, 3999 രൂപയുടെ ജിയോ എയര്‍ ഫൈബര്‍ മാക്‌സ് പ്ലാനുകളും ലഭ്യമാണ്. തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാണ് ജിയോ എയര്‍ ഫൈബര്‍ മാക്‌സ് സേവനം ലഭ്യമായിട്ടുള്ളത്. എല്ലാ പ്ലാനുകളും മുപ്പത് ദിവസത്തെ കാലാവധിയാണ് ഉള്ളത്.
പുതിയ ഉപയോക്താക്കള്‍ക്ക് ആറ് മാസം, അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കും പ്ലാനുകളും ലഭ്യമാണ്. അതേസമയം 550ല്‍ അധികം മുന്‍നിര ഡിജിറ്റല്‍ ടിവി ചാനലുകളും, ഹൈ ഡെഫനിഷനില്‍ ലഭ്യമാവും. ടിവി, ലാപ്പ്‌ടോപ്പ്, മൊബൈല്‍ അല്ലെങ്കില്‍ ട്യാബ്ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.












Click it and Unblock the Notifications