ജിയോ പൊളിയാണ് മോനേ, ഈ റീച്ചാര്‍ജില്‍ എല്ലാമുണ്ട്; ചെലവാക്കുന്നതിലും അധികം ഗുണങ്ങള്‍
മുംബൈ: ജിയോ റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചെന്ന് കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല. കിടിലനൊരു പ്ലാന്‍ ഇപ്പോള്‍ ജിയോയിലുണ്ട്. ഒരുപാട് പ്ലാനുകള്‍ ജിയോയ്ക്കുണ്ടെങ്കിലും ഇതുപോലൊരു പ്ലാന്‍ മറ്റൊന്നിലും ഇല്ലെന്ന് തന്നെ പറയാം. അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയുമെല്ലാം ഉള്ള കിടിലന്‍ പ്ലാനാണിത്. ജിയോയുടെ ഈ പ്ലാനിനായി നിങ്ങള്‍ റീച്ചാര്‍ജ് ചെയ്യേണ്ടത് 209 രൂപയ്ക്കാണ്.
ഇപ്പോള്‍ പോക്കറ്റ് കീറാതെ ജിയോ യൂസര്‍മാര്‍ക്ക് റീച്ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന പ്ലാനാണിത്. നിത്യേന നിങ്ങള്‍ക്ക് ഈ പ്ലാനില്‍ ഒരു ജിബി ഡാറ്റ ലഭിക്കും. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഡാറ്റ സേവ് ചെയ്യാന്‍ സാധിക്കും. അങ്ങനെ എങ്കിലും ഒരു ജിബി നിത്യേന ധാരാളമാണ്. 22 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

മൊത്തം 22 ജിബി ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കും.അതേസമയം ഡാറ്റയില്‍ ഒതുങ്ങുന്നതല്ല ഈ പ്ലാനിന്റെ ഗുണങ്ങള്‍. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. അതായത് ഇന്റര്‍നെറ്റ് തീര്‍ന്നാലും മെസേജുകളിലൂടെ നിങ്ങള്‍ക്ക് പരസ്പരം കണക്ടായി നില്‍ക്കാം. ഈ പ്ലാനിലെ ഏറ്റവും ഗംഭീരമായ കാര്യം അണ്‍ലിമിറ്റഡ് കോളാണ്.
എത്ര വേണമെങ്കിലും നമുക്ക് വിളിക്കാവുന്നതാണ്. ഏത് നെറ്റ് വര്‍ക്കിലേക്കും വിളിക്കാം. അതിന് അധിക ചാര്‍ജുകള്‍ ഒന്നും നല്‍കേണ്ടതില്ല. ജിയോയുടെ വാല്യു ആഡഡ് സേവനങ്ങളും ഈ പ്ലാനില്‍ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് പോലുള്ള സേവനങ്ങളാണ് ലഭിക്കുക. 22 ദിവസവും ഈ സേവനങ്ങള്‍ ലഭിക്കും.
ജിയോ സിനിമയില്‍ നിരവധി എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളുണ്ട്. നെറ്റ്ഫ്‌ളിക്‌സോ അതുപോലെ ആമസോണോ വേണമെന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വേണമെങ്കില്‍ 249 രൂപയുടെ മറ്റൊരു റീച്ചാര്‍ജും ജിയോയിലുണ്ട്. അതില്‍ നിത്യേന ഒരു ജിബി ഡാറ്റ തന്നെയാണ് ലഭിക്കുക. പക്ഷേ 28 ദിവസത്തെ വാലിഡിറ്റിയുണ്ടാവും.
209 രൂപയുടെ പ്ലാനിലുള്ള എല്ലാ കാര്യങ്ങളും ഈ പ്ലാനിലുമുണ്ടാവും. പക്ഷേ കൂടുതല്‍ ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിലാണ് ഉള്ളത്. ഒരൊറ്റ റീച്ചാര്‍ജില്‍ തന്നെ കോളും ഡാറ്റയും അതുപോലെ എസ്എംഎസ്സുകളുമെല്ലാം ലഭിക്കും. നിരക്കുകള്‍ വര്‍ധിപ്പിച്ച ഈ സമയത്ത് നമ്മുടെ കൈയ്യില്‍ ഒതുങ്ങുന്ന പ്ലാനായി ഇവ മാറിയിരിക്കുകയാണ്.
ജിയോയുടെ ഒരു വര്‍ഷത്തെ റീച്ചാര്‍ജും ഇപ്പോള്‍ ജനപ്രിയമാണ്. 1899 രൂപയാണ് ഇതിന് നല്‍കേണ്ടത്. 336 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് കോളിംഗ് ഇതിലുണ്ട്. 3600 എസ്എംഎസ്സുകള്‍ ഈ പ്ലാനില്‍ ലഭിക്കും. 24 ജിബി പ്ലാനാണ് ഇതില്‍ ലഭിക്കുക. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ഇതില്‍ ലഭിക്കും.












Click it and Unblock the Notifications