ജിയോയില്‍ ഇല്ലാത്തതൊന്നുമില്ല, ഡാറ്റയും കോളും 12 ഒടിടിയുമുണ്ട്; ചെലവും കുറവ്, മുടക്കേണ്ടത് ഇത്ര
ഡാറ്റ എടുക്കുമ്പോഴേക്ക് തീരുന്നു. ഫോണ്‍ ചെയ്യാനാണെങ്കില്‍ ടോക് ടൈമും തീര്‍ന്നിരിക്കുന്നു. ഇങ്ങനെ ഒരവസ്ഥയിലാണോ നിങ്ങള്‍. എങ്കില്‍ ജിയോയാണ് നിങ്ങളുടെ രക്ഷകന്‍. പോക്കറ്റ് കീറാതെ എത്ര വേണമെങ്കിലും കോളും ഡാറ്റയുമെല്ലാം നല്‍കാന്‍ ജിയോയ്ക്ക് കിടിലന്‍ പ്ലാനുകളുണ്ട്. ജിയോ യൂസര്‍മാര്‍ക്കായി വളരെ ചെലവ് കുറഞ്ഞ പ്ലാനുകളാണ് ഇപ്പോള്‍ അവര്‍ അവതരിപ്പിച്ചിരിക്കുന്നത്.
അധിക ഡാറ്റയും മറ്റ് ആനുകൂല്യങ്ങളുമാണ് ഈ പ്ലാനുകളില്‍ ഉള്ളത്. മറ്റ് റീച്ചാര്‍ജ് പ്ലാനുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും ഈ പ്ലാനുകള്‍ കൊണ്ട് നഷ്ടമുണ്ടാവില്ല. ഏതൊക്കെ ഗുണങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കുമെന്ന് നോക്കാം.

ജിയോയുടെ 148 രൂപയുടെ പ്ലാനില്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടെന്ന് തന്നെ പറയാം. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. അധിക ഡാറ്റ, കോള്‍, ഒടിടി സേവനങ്ങള്‍ എന്നിവയെല്ലാം ഈ പ്ലാനില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഈ പ്ലാന്‍ പ്രകാരം 10 ജിബി അധിക ഡാറ്റയാണ് റീച്ചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്.
അതുകൊണ്ടൊന്നും ഈ പ്ലാനിന്റെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാര്‍ സേവനങ്ങളും ഇതോടൊപ്പം തന്നെ ലഭിക്കും. രണ്ട് മുന്‍നിര ഒടിടികളുടെ സബ്‌സ്‌ക്രിപ്ഷന്‍ മറ്റൊരു പ്ലാനിലും നിങ്ങള്‍ക്ക് ലഭിക്കില്ല. അതും ഇത്ര കുറഞ്ഞര ചെലവില്‍. ഈ പ്ലാനിലൂടെ പന്ത്രണ്ട് ഒടിടി സേവനങ്ങളാണ് ലഭിക്കുക. ഈ പ്ലാനിനെ വെല്ലുവിളിക്കാന്‍ പോകുന്ന യാതൊന്നും ഒരു കണക്ഷനുമില്ലെന്ന് ഉറപ്പിച്ച് പറയാം.
ജിയോയുടെ പ്ലാനുകള്‍ വേറെയുമുണ്ട്. ഏകദേശം സമാന നേട്ടങ്ങള്‍ ഉള്ള പ്ലാനാണ് 398 രൂപയുടേത്. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഈ റീച്ചാര്‍ജ് ജിയോയില്‍ ചെയ്യുന്നവര്‍ ഏറെയാണ്. കാരണം നിത്യേന രണ്ട് ജിബി ഡാറ്റ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭിക്കും. മൊത്തം 46 ജിബി ഡാറ്റ 28 ദിവസത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഇതേ പ്ലാനില്‍ 12 ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ആമസോണും, ഹോട്ട്‌സ്റ്റാറും അതുപോലെ ജിയോ ടിവി അടക്കമുള്ളവയും നിങ്ങള്‍ക്ക് ലഭിക്കും. ആറ് ജിബി അധിക ഡാറ്റയും ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ലഭ്യമാവും. അതുകൊണ്ട് ഒടിടിയൊക്കെ എത്ര വേണമെങ്കിലും കാണാനാവും. ഡാറ്റയൊന്നും വിഷയമല്ല എന്ന് പറയാം.
ഇനിയുള്ളത് കുറച്ച് ചെലേറിയ പ്ലാനാണ്. പക്ഷേ പണമിറക്കിയാലും ഈ പ്ലാന്‍ നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കില്ല. അത്രയ്ക്കധികം ഗുണകരമായ കാര്യങ്ങളാണ് ഈ പ്ലാനിലുള്ളത്. 14 ഒടിടി ആപ്പുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഈ പ്ലാനിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നിത്യേന രണ്ട് ജിബി ഡാറ്റയും അതോടൊപ്പമുണ്ട്. ഇതിലൊന്നും നേട്ടങ്ങള്‍ അവസാനിക്കുന്നില്ല.
അണ്‍ലിമിറ്റഡ് കോളിംഗും ഈ പ്ലാന്‍ പ്രകാരം ലഭിക്കും. നൂറ് എസ്എംഎസ്സുകളും നിത്യേന ലഭിക്കും. ജിയോ ആപ്പുകളുടെ ആക്‌സസും ഇതിലൂടെ ലഭ്യമാവും. അധിക ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കും. 18 ജിബിയാണ് അധികമായി ലബിക്കുന്ന പ്ലാന്‍. കോളും ഡാറ്റയും ഒടിടിയുമെല്ലാം നോക്കുമ്പോള്‍ ഈ പ്ലാന്‍ വന്‍ ലാഭമാണെന്ന് പറയാം.












Click it and Unblock the Notifications