ജിയോ തിരിച്ചുവരുന്നു, കിടിലന്‍ പ്ലാന്‍ എത്തിപ്പോയി; ഡാറ്റയും കോളും മാത്രമല്ല.....
മുംബൈ: നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് നഷ്ടമായ യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ ജിയോയുടെനീക്കം. പുതിയ പ്ലാനില്‍ എയര്‍ടെലിനെ വീഴ്ത്തിയിരിക്കുകയാണ് ജിയോ. എയര്‍ടെല്ലും ജിയോയും സമാന പ്ലാനിലാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്. 249 രൂപയുടെ പ്ലാനാണിത്. ഇതിലൂടെ ജിയോ ജനകീയ പ്ലാനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഒരു രൂപയുടെ വ്യത്യാസം മാത്രമാണ് ഇരുപ്ലാനുകളും തമ്മിലുള്ളത്. എന്നാല്‍ ഡാറ്റയിലും മറ്റ് ഗുണങ്ങളിലുമെല്ലാം വളരെ മുന്നിലാണ് ജിയോ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ടെലികോം കമ്പനികളാണ് റിലയന്‍സ് ജിയോയും എയര്‍ടെല്ലും. പല പ്ലാനുകളിലും ഇപ്പോള്‍ മത്സരിക്കുന്നുണ്ട്.

അതേസമയം ടെലികോം സെക്ടറില്‍ ഇരു കമ്പനികളും ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പ്ലാനുകളുടെ കാര്യത്തില്‍ ജിയോയ്ക്ക് സ്വന്തമായി 48 കോടി ഉപയോക്താക്കളാണ് ഉള്ളത്. എയര്‍ടെല്ലിന് 38 കോടി യൂസര്‍മാരുമുണ്ട്. ഇരു കമ്പനികളും ഇപ്പോള്‍ 249 രൂപയുടെ പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
നിരക്ക് വര്‍ധനവിനെതിരെ കാര്യമായ പ്രതികരണം ജനങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. ഇവരെല്ലാം ജിയോ, എയര്‍ടെല്‍ തുടങ്ങിയ കണക്ഷനുകളെ കൈയ്യൊഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. പകരം ബിഎസ്എന്‍എല്‍ തിരഞ്ഞെടുക്കാന്‍ കാരണമായിരിക്കുകയാണ്. 249 രൂപയുടെ പ്ലാനില്‍ ഇരു കമ്പനികളും ഒരേ കാര്യമാണ് നല്‍കുന്നതെന്നാണ് കരുതിയിരുന്നു. എന്നാല്‍ അതില്‍ മാറ്റങ്ങളുണ്ട്.
ജിയോയുടെ 249 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയാണ് ഉള്ളത്. നിത്യേന ഈ പ്ലാനില്‍ ഒരു ജിബി ഡാറ്റ ലഭിക്കും. അതായത് നമുക്ക് ആവശ്യമുള്ള ഡാറ്റ ഈ പ്ലാനില്‍ തന്നെയുണ്ട്. വലിയ അളവില്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ മതിയാകാതെ വരും. പക്ഷേ ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് എവിടേക്കും എത്ര നേരം വേണമെങ്കിലും വിളിക്കാം.
കാരണം എല്ലാ നെറ്റ് വര്‍ക്കിലേക്കും കോളുകള്‍ അണ്‍ലിമിറ്റഡാണ്. അതുപോലെ നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. അതേസമയം എയര്‍ടെല്ലിന്റെ പ്ലാനിനായി 249 രൂപ തന്നെ ചെലവിടണം. പക്ഷേ വാലിഡിറ്റി വെറും 24 ദിവസം മാത്രമാണ്. അതില്‍ തന്നെ വലിയ വ്യത്യാസമുണ്ട്.
നിത്യേന ഒരു ജിബി ഡാറ്റ എയര്‍ടെല്ലിന്റെ പ്ലാനിലും ലഭിക്കും. കോളുകള്‍ അണ്‍ലിമിറ്റഡാണ്. അതുപോലെ നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. വിങ്ക് മ്യൂസിക്കിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം എയര്‍ടെല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്ലാനിലാണ് ഡാറ്റ കൂടുതലുള്ളത്. 28 ദിവസത്തെ വാലിഡിറ്റിയുമുണ്ട്.
മൊത്തം 28 ജിബി ഡാറ്റ ലഭിക്കും. എയര്‍ടെല്ലില്‍ 24 ജിബിയാണ് ലഭിക്കുക. ആകെ 24 ദിവസത്തെ വാലിഡിറ്റിയും മാത്രമേ ഉള്ളൂ. ഡാറ്റ കൂടുതല്‍ വേണ്ടവര്‍ക്ക് ജിയോയുടെ പ്ലാനാണ് ഗുണം ചെയ്യുക. നല്‍കുന്ന തുകയ്ക്ക് കൂടുതല്‍ ഗുണം ജിയോയിലാണ്. ജിയോ ഈ ജനപ്രിയ പ്ലാന്‍ കൊണ്ടുവന്നതോടെ എയര്‍ടെല്‍ പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications