Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര വേണമെങ്കിലും വിളിക്കാം, ഡാറ്റ എടുത്താലും തീരില്ല, ജിയോയുടെ പുത്തന്‍ പ്ലാന്‍, മുടക്കേണ്ടത് ഇത്ര

റീച്ചാര്‍ജ് എന്ന് പറഞ്ഞാല്‍ ജിയോയാണ്. നമുക്ക് വേണ്ടതെല്ലാം ഒറ്റ റീച്ചാര്‍ജില്‍ തരാന്‍ ജിയോയ്ക്ക് മാത്രമേ സാധിക്കാറുള്ളൂ. എന്തായാലും യൂസര്‍മാര്‍ക്ക് സന്തോഷിക്കാനുള്ള വക ജിയോ വീണ്ടും നല്‍കിയിരിക്കുകയാണ്. കിടിലന്‍ പ്ലാനുകളാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക, അതുമല്ലെങ്കില്‍ ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് കരുതുക.

എങ്കില്‍ തീര്‍ച്ചയായും ജിയോയുടെ ഈ സ്‌പെഷ്യല്‍ റീച്ചാര്‍ജ് ഗുണം ചെയ്യും. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് വെറും 195 രൂപ മാത്രമാണ്. അതും ഇത്രയും കുറഞ്ഞ നിരക്കില്‍ ഒരു ഇന്റര്‍നാഷണല്‍ പ്ലാന്‍ ലഭ്യമാകുന്നത് ഒന്ന് ചിന്തിച്ച് നോക്കൂ. മൂന്ന് റീച്ചാര്‍ജ് പ്ലാനുകളാണ് റിലയന്‍സ് ജിയോ പ്രക്യാപിച്ചത്. 51 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായിട്ടാണ് ഈ പ്ലാന്‍ ലഭ്യമാവുക. അമേരിക്കയും ബ്രിട്ടനും വരെ ഇതിലുണ്ട്.

jio-recharge

ഇന്‍ ഫ്‌ളൈറ്റ് സര്‍വീസും ഇതോടൊപ്പം ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ ഫ്‌ളൈറ്റ് സര്‍വീസ് പ്രകാരമാണ് 195 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുക. ഇതില്‍ 100 എസ്എംഎസ്സുകള്‍ ലഭിക്കും. അതോടൊപ്പം നൂറ് മിനുട്ട് വോയ്‌സ് കോളും ലഭിക്കും. 250 എംബി ഡാറ്റയും ഒപ്പം ജിയോ ലഭ്യമാക്കുന്നുണ്ട്.

ഈ തുകയ്ക്ക് അന്താരാഷ്ട്ര റീച്ചാര്‍ജ് ലഭിക്കുന്നത് തന്നെ യൂസര്‍മാര്‍ക്ക് നേട്ടമാണ്. മറ്റൊരു പ്ലാന്‍ 295 രൂപയുടേതാണ്. നൂറ് മിനുട്ട് വോയ്‌സ് കോളുകളും, 100 എസ്എംഎസ്സുകളും, 500 എംബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. 595 രൂപയുടെ പ്ലാനും ഇന്‍ഫ്‌ളൈറ്റ് കണക്ടിവിറ്റിയിലുള്ളതാണ്. ഒരു ജിബി ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം ഉണ്ടാവുക. നൂറ് മിനുട്ട് വോയ്‌സ് കോളിംഗും 100 എസ്എംഎസ്സുകളും ലഭിക്കും.

അതേസമയം ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ മൂന്ന് ഇന്‍ഫ്‌ളൈറ്റ് കണക്ടിവിറ്റി പ്ലാനിനുമുള്ളത്. ഇതിന് പുറമേയാണ് ഇന്റര്‍നാഷണല്‍ പ്ലാനുകളും പ്രഖ്യാപിച്ചത്. 2499 രൂപയുടെ പ്ലാനാണ് ഇതില്‍ ഏറ്റവും കുറവ്. പത്ത് ദിവസമാണ് ഇതിന്റെ പ്ലാന്‍. 100 മിനുട്ട് ടോക് ടൈമും, 250 ജിബി പ്രതിദിന ഡാറ്റയും, നൂറ് എസ്എംഎസ്സ് നിത്യേനയും ലഭിക്കും. 35 രാജ്യങ്ങളില്‍ ഈ റീച്ചാര്‍ജ് ചെയ്താല്‍ ഉപയോഗിക്കാം.

മൊത്തം നാല് പ്ലാനുകളാണ് ഉള്ളത്. 4999 രൂപയുടെ പ്ലാനും ഇതിലുണ്ട്. മുപ്പത് ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 5 ജിബി ഡാറ്റയും ലഭിക്കും. 1500 എസ്എംഎസ്സുകളും, 100 മിനുട്ട് കോളും ലഭിക്കും. ഇന്‍കമിംഗ് കോളിംഗ് സൗജന്യമാണ്. 3999 രൂപയുടെ പ്ലാനില്‍ അതുപോലെ 100 മിനുട്ട് ഔട്ട്‌ഗോയിംഗ് കോളുകളും, സൗജന്യ ഇന്‍കമിംഗ് കോളിംഗും ലഭിക്കും. അതുപോലെ 4ജിബി ഡാറ്റയും ലഭിക്കും. 100 എസ്എംഎസ്സും ഇതിലൂടെ ലഭിക്കും. 51 രാഷ്ട്രങ്ങളില്‍ ഈ പ്ലാന്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+