219 രൂപ മുടക്കാനുണ്ടോ? ജിയോ തരും കൈനിറയെ ഡാറ്റ, ഫോണ്‍ വിളിക്ക് പരിധിയില്ല; ആനുകൂല്യങ്ങള്‍ ഇങ്ങനെ
പരിധികളില്ലാത്ത കോളുകളും സാമാന്യം കൂടുതല്‍ ഡാറ്റയും ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. ജിയോ അത്തരം ഓഫറുകള്‍ എപ്പോഴും തരുന്നവരാണ്. ഇന്ത്യയയില്‍ റീച്ചാര്‍ജില്‍ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നതും ജിയോ തന്നെയാണ്. നമ്മുടെ പോക്കറ്റ് കീറാതെ അണ്‍ലിമിറ്റഡ് കോളും ധാരാളം ഡാറ്റയും കിട്ടുന്ന പ്ലാനുകള്‍ കിട്ടുമോ?
തീര്‍ച്ചയായും അത്തരം പ്ലാനുകള്‍ ജിയോയില്‍ ഉണ്ട്. നിരവധി കാറ്റഗറികളിലായിട്ടാണ് ഈ റീച്ചാര്‍ജ് പ്ലാനുകള്‍ ഉള്ളത്. നമുക്ക് അനുയോജ്യമായവ അതില്‍ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. അത്തരമൊരു പ്ലാനാണ് ഇപ്പോള്‍ ജിയോയില്‍ ഏറ്റവും തരംഗമായിരിക്കുന്നത് അതൊന്ന് പരിചയപ്പെടാം.

ഉയര്‍ന്ന ഇന്റര്‍നെറ്റ് ഉപയോഗം നമുക്കെല്ലാം ആവശ്യമുള്ള കാര്യങ്ങള്‍. നിത്യേന നല്‍കുന്ന ഡാറ്റ തികയുന്നില്ലെന്ന് കരുതുന്നുണ്ടോ? എങ്കില്‍ ജിയോയുടെ ഈ കിടിലന്‍ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്യാം. വെറും 219 രൂപ മാത്രം മുടക്കിയാല്‍ മതി. പ്രീപെയിഡ് പ്ലാനാണിത്.
ഇഷ്ടം പോലെ ഡാറ്റ ഇതില്‍ കിട്ടും. വളരെ ചെറിയ തുകയാണെന്നതും എല്ലാവര്‍ക്കും ഗുണകരമായ കാര്യമാണ്. ധാരാളം ഡൗണ്‍ലോഡും ബ്രൗസിംഗുമെല്ലാം ആവശ്യമായവര്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാം. അതുപോലെ കോളുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. പക്ഷേ കുറഞ്ഞ ടോക്ക് ടൈമേ പല പ്ലാനുകളിലും ലഭിക്കുന്നുള്ളൂവെങ്കിലും ആശങ്കപ്പെടേണ്ടതില്ല. അതിനും മാര്‍ഗം 219 രൂപയുടെ പ്ലാനിലുണ്ട്.
അണ്‍ലിമിറ്റഡ് കോളാണ് നിങ്ങള്‍ക്ക് ജിയോയിലൂടെ ഈ പ്ലാനിലൂടെലഭിക്കുക. ആരെ വേണമെങ്കിലും എത്ര സമയം വേണമെങ്കിലും ഇതിലൂടെ വിളിക്കാം. പക്ഷേ വാലിഡിറ്റി വെറും പതിനാല് ദിവസം മാത്രമാണ് ഉള്ളത്. പക്ഷേ ഇത്രയും ദിവസം വളരെ കുറഞ്ഞ ചെലവില്‍ അണ്‍ലിമിറ്റഡ് കോളിംഗ് ഒരു കണക്ഷനും നല്‍കുന്നില്ല.
എന്നാല്‍ ഈ റീച്ചാര്‍ജ് കൊണ്ടുള്ള ഗുണങ്ങള്‍ അവസാനിക്കുന്നില്ല. 100 എസ്എംഎസ്സുകളും നിങ്ങള്‍ക്ക് ഈ ഓഫര്‍പ്രകാരം ലഭിക്കും. ഈ പ്ലാന്‍ പ്രകാരം നിങ്ങള്‍ക്ക് 14 ദിവസത്തേക്ക് 42 ജിബിയുടെ ഡാറ്റയാണ് ലഭിക്കുക. കിടിലന്‍ ഓഫര്‍ എന്ന് ഇതിനെ വിളിക്കാന്‍ ഈ ഡാറ്റ തന്നെ ധാരാളമാണ്. നിത്യേന മൂന്ന് ജിബി ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും.
ഈ പ്ലാന്‍ പ്രകാരം 2 ജിബി ഡാറ്റ അധികമായും ലഭിക്കും. മൊത്തം 44 ജിബി ഡാറ്റയാണ് രണ്ടാഴ്ച്ച വാലിഡിറ്റിയില്‍ നിങ്ങള്‍ക്ക് ലഭിക്കും. അതേസമയം ഓഫര്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമി എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഇതോടൊപ്പം ലഭിക്കും. നിരവധി സിനിമകളും വെബ്‌സീരിസുകളും ജിയോ സിനിമയില്‍ ലഭ്യമാണ്. അതുകൊണ്ട് ഈ പ്ലാന്‍ ആരുടെ കൈപ്പൊള്ളിക്കാതെ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications